മരണം സംഭവിക്കുമ്പോള്‍ നാട്ടുകാര്‍ സഹായത്തിനെത്തും... മരണത്തെ പറ്റി സംസാരിച്ചശേഷം കിണര്‍ കുഴിക്കാനിറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

മരണം സംഭവിക്കുമ്പോള്‍ നാട്ടുകാര്‍ സഹായത്തിനെത്തും... മരണത്തെ പറ്റി സംസാരിച്ചശേഷം കിണര്‍ കുഴിക്കാനിറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.
മരണത്തെപ്പറ്റി സംസാരിച്ചശേഷം കിണര്‍ കുഴിക്കാനിറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പ്രമാടം മുണ്ടക്കാമുരുപ്പ് പുത്തന്‍പുരയില്‍ ടി.കെ.രാജന്‍ (54) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. തെങ്ങുംകാവ് പടിഞ്ഞാറുള്ള പത്തലുകുത്തി സുമേഷിന്റെ വീട്ടിലാണ് രാജനും മറ്റൊരു തൊഴിലാളിയായ കൃഷ്ണന്‍കുട്ടിയും കിണര്‍ കുഴിച്ചുകൊണ്ടിരുന്നത്. കിണറ്റില്‍ വെള്ളം കണ്ടശേഷം 9.30-ന് കരയ്ക്കുകയറിയ ഇവര്‍ പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു.
ആ സമയത്താണ് കൃഷ്ണന്‍കുട്ടിയോട് രാജന്‍ മരണത്തെപ്പറ്റി സംസാരിക്കുന്നത്. മരണം സംഭവിക്കുമ്പോള്‍ നാട്ടുകാര്‍ ഓടി സഹായത്തിനെത്തുമെന്നും രാജന്‍ പറഞ്ഞെന്ന് സ്ഥലത്തുണ്ടായിരുന്ന കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ജെസി അറിയിച്ചു. രാജന്‍ വീണ്ടും കിണറ്റിലേക്ക് പണിക്കിറങ്ങി. പിന്നീട് ശരീരം തളരുന്നെന്നു പറഞ്ഞ് കിണറിന്റെ തൊടിയില്‍ ഇരുന്നു. കൃഷ്ണന്‍കുട്ടി കരയ്ക്കുകയറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പത്തനംതിട്ടയില്‍ നിന്നു അഗ്നിരക്ഷാസേനാംഗങ്ങളെത്തി 15 അടി താഴ്ചയില്‍ നിന്നു രാജനെ പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയാണുണ്ടായത്. 10 ദിവസമായി രാജനും കൃഷ്ണന്‍കുട്ടിയും ഇവിടെ ജോലിതുടങ്ങിയിട്ട്. സി.ഐ.ടി.യു കണ്‍വീനര്‍ കൂടിയാണ് രാജന്‍. കോന്നി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.
മൃതദേഹം പരിശോധനയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി . സംസ്‌കാരം ഇന്ന് രണ്ടു മണിക്ക് നടക്കും.
"
https://www.facebook.com/Malayalivartha


























