കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി, ഇടുക്കിയിൽ കഞ്ചാവുമായി യുവാവ് വീണ്ടും അറസ്റ്റിൽ, 25 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു

ഇടുക്കിയിൽ കഞ്ചാവ് കേസില്‍ പിഴയടച്ച് ഇറങ്ങിയ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിൽ. ഇറച്ചിപ്പാറ ജയഭവനില്‍ സി. ജയരാജി(35)നെയാണ് എക്‌സസൈസ് സംഘം അറസ്റ്റ് ചെയ്തത്. 25 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് സിഗ്നല്‍ പോയിന്റിന് സമീപത്ത് എക്‌സൈസ് സംഘം വാഹനം പരിശോധിക്കുന്നതിനിടെയാണ് ജയരാജിനെ വീണ്ടും കഞ്ചാവുമായി പിടികൂടിയത്.
ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ഇറച്ചിപ്പാറയിലെ സര്‍ക്കാർ സ്‌കൂളിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടയില്‍ ജയരാജിനെ സംഘം അറസ്റ്റ് ചെയ്തിരുന്നു. അന്ന് 15 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ദേവികുളം കോടതിയില്‍ നടന്ന അദാലത്തില്‍ 8000 രൂപ അടച്ച് കേസില്‍ നിന്നും ഒഴിവായിരുന്നു.
https://www.facebook.com/Malayalivartha


























