Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

ഇ.പി.ജയരാജന്റെ റിസോര്‍ട്ട് വിവാദവും, യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളിലും കുലുങ്ങാന്‍ മനസില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവം അപ്രതീക്ഷിതമല്ല. സിപിഎം തന്നെ അന്വേഷണ കമ്മിഷനും കോടതിയും ആരാച്ചരും ആകുന്നത് പുതിയ സംഭവമല്ല. ആലപ്പുഴയിലെ സഖാക്കളുടെ ലഹരി കടത്തും, സഹകരണ ബാങ്കിലെ കൊള്ളകളും പാര്‍ട്ടി തന്നെ അന്വേഷിക്കുകയാണ്. സമാന്തര സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ക്ക് കോടതിയെ പോലും വിശ്വാസമില്ലെന്നാണ് സമീപ സംഭവങ്ങ

11 FEBRUARY 2023 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്

ഇ.പി.ജയരാജന്റെ റിസോര്‍ട്ട് വിവാദവും, യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളിലും കുലുങ്ങാന്‍ മനസില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവം അപ്രതീക്ഷിതമല്ല. സിപിഎം തന്നെ അന്വേഷണ കമ്മിഷനും കോടതിയും ആരാച്ചരും ആകുന്നത് പുതിയ സംഭവമല്ല. ആലപ്പുഴയിലെ സഖാക്കളുടെ ലഹരി കടത്തും, സഹകരണ ബാങ്കിലെ കൊള്ളകളും പാര്‍ട്ടി തന്നെ അന്വേഷിക്കുകയാണ്. സമാന്തര സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ക്ക് കോടതിയെ പോലും വിശ്വാസമില്ലെന്നാണ് സമീപ സംഭവങ്ങള്‍ തെളിയിക്കുന്നത്.ചിന്ത ജെറോമിന്റെ വിവാദ പിഎച് ഡി പ്രബന്ധവും, റിസോര്‍ട്ടിലെ താമസവും വിവാദമായെങ്കിലും ചിന്തയ്ക്ക് പാര്‍ട്ടി പിന്‍തുണ നല്കുകയും ആരോപണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപനമാണ് സംസ്ഥാന കമ്മിറ്റി നടത്തിയിരിക്കുന്നത്. ചിന്തയുടെ പേരില്‍ പാര്‍ട്ടി ശത്രുക്കളാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാധ്യമങ്ങോട് പറഞ്ഞു. വിവാദം മാധ്യമസൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഒന്നര മാസം മുന്‍പാണ് സംസ്ഥാന സമിതി അംഗം പി.ജയരാജന്‍, ഇ.പിക്കെതിരെ ആരോപണം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരം വിഷയത്തില്‍ ഇന്നലെ സംസ്ഥാന സമിതിയില്‍ മറുപടി പറയവെ ഇപി വികാരഭരിതനായിരുന്നു. വ്യക്തിഹത്യ ചെയ്യാന്‍ ആസൂത്രിത ശ്രമമുണ്ടായെന്നും വിവാദമുണ്ടായപ്പോള്‍ പാര്‍ട്ടി നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നല്‍ ചിന്ത ജെറോമിനെ സംരക്ഷിച്ച് ആരോപണക്കാര്‍ക്കെതിരെ പ്രതിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകന്‍ പി.കെ.ജയ്‌സനും പങ്കാളിത്തമുള്ള കണ്ണൂരിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച ഗുരുതര ആരോപണങ്ങള്‍ ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് പി.ജയരാജന്‍ ഉന്നയിച്ചത്. ആ യോഗത്തില്‍ ഇ.പി. പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍തന്നെ മറുപടി പറയാന്‍ കേന്ദ്രകമ്മിറ്റി അംഗമായ ഇപിയോടു സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിക്കുകയായിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നാടായ മൊറാഴയില്‍ 11 ഏക്കറിലാണ് വൈദേകം റിസോര്‍ട്ട്. കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴിലുള്ള റിസോര്‍ട്ടിന് ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമള ആന്തൂര്‍ നഗരസഭാധ്യക്ഷ ആയിരിക്കെയാണ് അനുമതി ലഭിച്ചത്. ഇപിയുടെ ഭാര്യ പി.കെ.ഇന്ദിരയുടെ നിക്ഷേപം 81.99 ലക്ഷം രൂപ. മകന്‍ പി.കെ.ജയ്‌സന്റേത് 10 ലക്ഷം. 2021 ഡിസംബര്‍ 17 മുതല്‍ ഇന്ദിരയാണ് കമ്പനി ചെയര്‍പഴ്‌സന്‍.

സിപിഎം ന്റെ എല്ലാ ഘടകങ്ങളിലും വിഷയം ചര്‍ച്ചയായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. സംഭവം മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞാണ് ആദ്യമേ എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞു മാറിയത്. എന്നാല്‍ ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇത്തരമൊരു കാര്യം പരാതിയായി ഉയര്‍ന്നോയെന്ന ചോദ്യത്തിന് അദ്ദേഹം നാളിതുവരെ മറുപടി നല്കിയിട്ടില്ല.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കമ്മിറ്റിയില്‍ എംപി ജയരാജന്‍ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് പാര്‍ട്ടിക്ക് കത്ത് നല്കിയിരുന്നു.

അതിന് ശേഷം വികാരവിക്ഷോഭത്തോടെ സംസാരിച്ച ഇപി ഇതു തന്നെ തേജോവധം ചെയ്യാനുള്ള ഒടുവിലത്തെ നീക്കമാണെന്ന് ആരോപിച്ചു. തന്നെമാത്രം ലക്ഷ്യമിട്ട് ആരോപണങ്ങളും വാര്‍ത്തകളും വരുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ചികിത്സാര്‍ഥം അവധിയെടുത്തു വിശ്രമിക്കുന്ന അവസരത്തില്‍ തന്റെ അസാന്നിധ്യത്തില്‍ നടന്ന സംസ്ഥാന കമ്മിറ്റിയില്‍ വ്യക്തിപരമായ ആരോപണം ഉയര്‍ന്നതു നിര്‍ഭാഗ്യകരമാണ്. കണ്ണൂരിലെ റിസോര്‍ട്ടിന്റെ കാര്യം രഹസ്യമല്ല. നേരത്തേയും ചിലര്‍ ഇതു വിവാദമാക്കാന്‍ നോക്കി.

കണ്ണൂര്‍ ജില്ലാ കമ്മിറ്റി തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നത്. ഭാര്യയുടെ റിട്ടയര്‍മെന്റ് ആനുകൂല്യവും മകന്‍ ഗള്‍ഫില്‍ ജോലി ചെയ്തു സമ്പാദിച്ച പണവുമാണ് റിസോര്‍ട്ടില്‍ നിക്ഷേപിച്ചതെന്നും ഇപി ന്യായീകരിച്ചു. തനിക്ക് അനധികൃത സമ്പാദ്യമില്ലെന്നും പാര്‍ട്ടിക്ക് എന്തു പരിശോധനയും നടത്താമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ സന്നിഹിതനായിരുന്ന പി.ജയരാജന്‍ ഇടപെടാനോ ഖണ്ഡിക്കാനോ മുതിര്‍ന്നില്ല എന്നതു ശ്രദ്ദേയമാണ്.

സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന ആരോപണം വാര്‍ത്തയും വിവാദവും ആയപ്പോഴും സംസ്ഥാന നേതൃത്വം നിഷേധിക്കാത്തതാണ് ഇ.പിയുടെ അതൃപ്തിക്ക് മുഖ്യ കാരണം. ചികിത്സയ്ക്കായി ഏറെനാള്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്ത ഇ.പി, റിസോര്‍ട്ട് വിവാദത്തിന് പിന്നാലെയാണ് വീണ്ടും സജീവമായത്. തന്റെ ഭാര്യയും മകനും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായുള്ള റിസോര്‍ട്ടിനെ ചുറ്റിപ്പറ്റി വിവാദം ഉയര്‍ന്നുവന്നത് യാദൃച്ഛികമല്ലെന്നാണ് ഇ.പി കരുതുന്നത്. വിഷയത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഒന്നര മാസം മുന്‍പ് പി.ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തിന് ഇന്നലെ അതേ കമ്മിറ്റിയില്‍ തന്നെ ഇ.പി.ജയരാജന്റെ തിരിച്ചടി. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം പാര്‍ട്ടി അന്വേഷിക്കണമെന്ന് ഇപി ആവശ്യപ്പെട്ടു.
കണ്ണൂരില്‍നിന്നുളള 2 പ്രമുഖ നേതാക്കള്‍ സംസ്ഥാന കമ്മിറ്റിയില്‍ നടത്തിയ ആരോപണ പ്രത്യാരോപണങ്ങളില്‍ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. പൊളിറ്റ്ബ്യൂറോയുടെ മാര്‍ഗനിര്‍ദേശ പ്രകാരം സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. ഇപി സംസ്ഥാന നേതൃത്വത്തിനെതിരെയും കടന്നാക്രമിച്ചു. എന്നാല്‍ ഏറ്റവുമൊടുവില്‍ ഇപി നല്കിയ വിശദീകരണം പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. ഇതിന്‍മേല്‍ ഇനി അന്വേഷണം ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കുകയും. എല്ലാം മാധ്യമങ്ങളുടെ തലയില്‍ കയറ്റി വെച്ച് പിണറായി വിജയനും എംവി ഗോവിന്ദനും പതിവ് ശൈലിയില്‍ വിഷയത്തെ നിസാരവല്‍ക്കരിച്ചു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (16 minutes ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (39 minutes ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (41 minutes ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (42 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (49 minutes ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (1 hour ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (1 hour ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (1 hour ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (1 hour ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (3 hours ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends