Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

സഹകരണ സംഘങ്ങളിലും കൈയിട്ടു വാരുന്നു.. നിക്ഷേപകര്‍ക്ക് പിണറായി വക ഇരുട്ടടി.

11 FEBRUARY 2023 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്

ഇനി കടമെടുക്കാനാവില്ല. എടുത്ത കടം തിരിച്ചടയ്ക്കാന്‍ പാങ്ങില്ല. കിട്ടാവുന്നിടത്ത് നിന്നൊക്കെ വാങ്ങാവുന്നതിന്റെ പരകോടികള്‍ വാങ്ങി. തിന്നും കുടിച്ചും ധൂര്‍ത്തടിച്ചും തീര്‍ത്തു. ശമ്പളവും , പെന്‍ഷനും നല്കാനായി മാത്രം മാസാമാസം കടമെടുക്കുന്ന സര്‍ക്കാര്‍ ചരിത്രത്തില്‍ ആദ്യം. സിപിഎം സൈദ്ധാന്തിക കഴിഞ്ഞ എട്ടു വര്‍ഷമായി കേരളത്തെ പഠിച്ചും കിളച്ചും മറിച്ചിട്ടും ഒരു രൂപ നേരാംവണ്ണത്തിലുള്ള മാര്‍ഗ്ഗത്തിലുണ്ടാക്കാന്‍ കഴിഞ്ഞില്ല. കടം വാങ്ങിയും കേന്ദ്ര സഹായം എരന്നും ജീവിക്കുന്ന കേരള സര്‍ക്കാര്‍ എവിടെ പണമുണ്ടോ അവിടെ എത്തും. പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി എവിടെ ന്ിന്നും എത്തുമെന്ന് പറഞ്ഞ പോലെ സര്‍ക്കാര്‍ അടുത്ത് കണ്ണ് വച്ചിരിക്കുന്നത് സഹകരണ മേഖലയാണ്. ദേശസാല്‍കൃത ബാങ്കുകളെക്കാള്‍ വിശ്വസിച്ച് കേരളീയര്‍ പണം നിക്ഷേപിച്ചിരിക്കുന്നത് സഹകരണ ബാങ്കുകളിലാണ്.

ചിലയിടത്ത് നേതാക്കള്‍ പടലയോടെ വെട്ടി കൊണ്ടു പോകുന്നുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ഇപ്പോഴും സഹകരണ മേഖല വിശ്വാസം തന്നെയാണ്. എന്നാല്‍ രണ്ട് ലക്ഷം കോടി രൂപയോളം നിക്ഷേപമുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് സര്‍ക്കാര്‍ കടമെടുപ്പ് തുടങ്ങിയത് അതീവഭീതിയോടെയാണ് കേരളം വീക്ഷിക്കുന്നത്. കടമെടുക്കുന്ന പണം വിനിയോഗിക്കുന്ന വഴിയും അറിഞ്ഞതോടെ സഹകരണ മേഖലയും അവിടത്തെ ജീവനക്കാരും കടുത്ത അതൃപ്തിയിലാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനസര്‍ക്കാര്‍ അടിയന്തര ചെലവുകള്‍ക്കായി സഹകരണ ബാങ്കുകളില്‍നിന്ന് 2000 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുടങ്ങിയ സാമൂഹികസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് ഉള്‍പ്പെടെയാണിത്. അടുത്തയാഴ്ച പണം ലഭിക്കും. സാമൂഹികസുരക്ഷാ പെന്‍ഷന്‍ കമ്പനിക്ക് വായ്പ നല്‍കാന്‍ രൂപവത്കരിച്ച സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നാണ് പണം എടുക്കുന്നത്. പാലക്കാട്ടെ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് മാനേജരായ ഈ കണ്‍സോര്‍ഷ്യത്തില്‍ മുന്നൂറോളം പ്രാഥമിക സഹകരണ ബാങ്കുകള്‍ അംഗങ്ങളാണ്.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളില്‍നിന്ന് സര്‍ക്കാര്‍ മുമ്പും വായ്പയെടുത്തിട്ടുണ്ട്. ഇങ്ങനെ വായ്പ എടുക്കുന്നതു സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കി, വായ്പപ്പരിധിയില്‍ കുറവുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ വായ്പയെടുക്കല്‍ നിര്‍ത്തിവെച്ചിരുന്നു. പ്രതിസന്ധി അതിരൂക്ഷമായതിനാലാണ് വായ്പയ്ക്ക് വീണ്ടും സഹകരണമേഖലയിലേക്ക് തിരിയുന്നത്. എടുക്കാവുന്ന വായ്പയില്‍നിന്ന് ഇതും കേന്ദ്രം കുറയ്ക്കും. എട്ടരശതമാനം പലിശയ്ക്ക് ഒരുവര്‍ഷത്തേക്കാണ് വായ്പ. സര്‍ക്കാരിന് പണം ലഭ്യമാകുന്നമുറയ്ക്ക് ഇതു തിരികെ നല്‍കുമെന്നാണ് വ്യവസ്ഥ.

കഴിഞ്ഞ സാമ്പത്തികവര്‍ഷം മാര്‍ച്ചില്‍ 21,000 കോടിയാണ് സംസ്ഥാനം ചെലവിട്ടതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തവണ ജനുവരിമുതല്‍ മാര്‍ച്ചുവരെയുള്ള മൂന്നുമാസത്തേക്ക് 972 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ച വായ്പ. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ പൊതു വായ്പാപ്പരിധിയില്‍ കുറച്ചതോടെയാണ് ഇങ്ങനെ സംഭവിച്ചത്. അതിനാല്‍, ദൈനംദിന ചെലവുകള്‍ക്ക് വലിയ ഞെരുക്കത്തിലാണ് സര്‍ക്കാര്‍. ഊര്‍ജമേഖലയില്‍ കെ.എസ്.ഇ.ബി.യുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 4060 കോടി രൂപ സര്‍ക്കാരിന് ഈവര്‍ഷം അധികമായി വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. പക്ഷേ, ഇതുസംബന്ധിച്ച രേഖകള്‍ ഇനിയും കെ.എസ്.ഇ.ബി. അന്തിമമാക്കിയിട്ടില്ല.

കേന്ദ്രം നിര്‍ദേശിച്ച രീതിയില്‍ സ്വകാര്യമേഖലയില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനെ കെ.എസ്.ഇ.ബി.യിലെ സംഘടനകള്‍ എതിര്‍ത്തിരുന്നു. കെ.എസ്.ഇ.ബി. നേരിട്ട് സ്ഥാപിക്കുന്നതിനുള്ള സി.ഐ.ടി.യു., സി.പി.എം. സംഘടനകളുടെ ബദല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ വായ്പപ്പരിധിയെ ബാധിക്കാതെ എങ്ങനെ നടപ്പാക്കാമെന്ന് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. 28-നകം റിപ്പോര്‍ട്ട് നല്‍കും.സഹകരണ ബാങ്കില്‍ നിന്നെടുക്കുന്ന വായ്പയില്‍നിന്ന് ഡിസംബറിലെ സാമൂഹിക സുരക്ഷാപെന്‍ഷനും സര്‍ക്കാര്‍ സഹായത്തോടെയുള്ള ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും നല്‍കും. 59 ലക്ഷംപേര്‍ക്ക് 1600 രൂപാ വീതം നല്‍കണം. 800 കോടി വേണ്ടിവരും. ജനുവരിയിലെ പെന്‍ഷനും മുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ രണ്ടായിരം കോടിയെടുത്ത് ഇത്തരത്തില്‍ ചിലവഴിച്ചാല്‍ അടുത്ത മാസം എന്തു ചെയ്യുമെന്ന കാര്യത്തിലോ. വായ്പയെടുത്ത് തുക എങ്ങനെ തിരിച്ചടിക്കുമെന്നോ സര്‍ക്കാരിന് യാതൊരു രൂപവുമില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (16 minutes ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (39 minutes ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (41 minutes ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (42 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (49 minutes ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (1 hour ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (1 hour ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (1 hour ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (1 hour ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (3 hours ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends