Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

പ്രവാസികളായ ആളുകളുടെ വ്യത്യസ്തങ്ങളായ ജീവിതരീതികളെയും വിശ്വാസങ്ങളെയും മനസിലാക്കി അവയുടെ സംരക്ഷണം ലക്ഷ്യമിട്ടുളള നിയമ നിര്‍മ്മാണമാണ് യുഎഇ നടത്തിയിരിക്കുന്നത്

11 FEBRUARY 2023 05:30 PM IST
മലയാളി വാര്‍ത്ത

More Stories...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്


നിയമ പരിരക്ഷ എല്ലാവർക്കും ലഭ്യമാക്കിക്കൊണ്ട് ലോകത്തിന് മാതൃകയാവുകയാണ് യുഎഇ . ലഭിക്കേണ്ട അര്‍ഹമായ നിയമപരിരക്ഷ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുന്ന നടപടിയിലേക്ക് കടന്നിരിക്കുകയാണ് രാജ്യം.  പ്രവാസികളായ ആളുകളുടെ വ്യത്യസ്തങ്ങളായ ജീവിതരീതികളെയും വിശ്വാസങ്ങളെയും മനസിലാക്കി അവയുടെ സംരക്ഷണം ലക്ഷ്യമിട്ടുളള നിയമ നിര്‍മ്മാണമാണ് യുഎഇ നടത്തിയിരിക്കുന്നത് .

വിവാഹം, കുട്ടികളുടെ സംരക്ഷണം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ സുപ്രധാന വിഷയങ്ങളെല്ലാം കൃത്യമായി തീര്‍പ്പാക്കാൻ സഹായകമായ പുതിയ നിയമമാണ് യുഎഇയില്‍ നടപ്പാക്കി തുടങ്ങിയത്. ഇനിമുതല്‍ ഇത്തരം കേസുകള്‍ യുഎഇ കോടതിയില്‍ പുതിയ വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കും. നേരത്തെ 2021 മുതല്‍ അബുദാബി എമിറേറ്റില്‍ നടപ്പാക്കിയ നിയമമാണ് യുഎഇ മുഴുവന്‍ ബാധകമാകുന്ന ഫെഡറല്‍ നിയമമായി മാറിയത്.

രാജ്യത്ത് നിലവിലുള്ള ഇസ്ലാമിക നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാക്കാതെ മറ്റു മതവിശ്വാസികള്‍ക്ക് വിവാഹ മോചനം ഉള്‍പെടെയുള്ളവ എളുപ്പത്തില്‍ സാധ്യമാകും. മാതൃരാജ്യത്തെ നിയമം ബാധകമാക്കണമെങ്കില്‍ അതും സാധ്യമാകും. രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും കൃത്യമായ നിയമപരിപക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തിന്റെ നടപടി.

രാജ്യത്ത് താമസിക്കുന്ന പ്രവാസികളായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന നിയമനിര്‍മാണമാണ് യുഎഇ ഇപ്പോൾ നടത്തിയിരിക്കുന്നത്. ഏറ്റവും കീടുതൽ മലയാളികളുള്ള അറബ് രാജ്യമെന്ന നിലയിൽ യുഎഇ യിലെ ഈ പുതിയ നിയമനിർമ്മാണം ഏറെ പ്രയോജനകരണാണ്. എല്ലാവിഭാഗങ്ങളിലേക്കും കരുതലിന്റെ സന്ദേശമെത്തിക്കുന്ന തരത്തില്‍ വിശാലമനസ്‌കതയോടെയും ദീര്‍ഘവീക്ഷണത്തോടെയുമാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്.

 

 

യു.എ.ഇയിലെ വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും നിലനിര്‍ത്തുന്ന പ്രവാസികളെ, അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തി സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ സാഹചര്യമൊരുക്കുന്നതാണ് നിയമഭേദഗതി. ഏറ്റവും ഗുണകരമായ മാറ്റങ്ങള്‍ വരുന്നത് വിവാഹം, വിവാഹമോചനം എന്നിവയിലാണ്.

വിവാഹമോചനം നിയമക്കുരുക്കുകളും പ്രതിസന്ധികളുമെല്ലാം അകറ്റി വളരെ ലളിതമാക്കിത്തീര്‍ക്കുന്നതിന് സഹായിക്കുന്ന തരത്തിലാണ് പുതിയ നിയമം തയാറാക്കിയിരിക്കുന്നത്. വിവാഹമോചനം നേടുന്നവര്‍ തമ്മില്‍ സാമ്പത്തികമായോ മറ്റോ ഉളള പ്രശ്‌നങ്ങള്‍തീര്‍ക്കുന്നതിന് മറ്റ് സംവിധാനങ്ങളെ എളുപ്പത്തില്‍ ആശ്രയിക്കാന്‍ സഹായിക്കുന്ന തരത്തിലും മാറ്റിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

വിവാഹ മോചനത്തിന് പരസ്പരം കുറ്റപ്പെടുത്തേണ്ടതില്ല എന്ന് നിയമം പറയുന്നതിനാല്‍ കോടതികളിലെ നടപടിക്രമങ്ങള്‍ എളുപ്പത്തിലാകും. എന്നാല്‍ ജീവനാംശം ആവശ്യമുള്ളവര്‍ക്ക് മറ്റ് കേസുകളുമായി മുമ്പോട്ട് പോകാനും സാധിക്കും. വിവാഹമോചിതരയാവരുടെ കുട്ടികളുടെ ഭാവി സംബന്ധിച്ച വിഷയത്തിലും നിയമം കൃത്യമായ രീതിയില്‍ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്.

പിന്തുടര്‍ച്ച അവകാശവുമായി ബന്ധപ്പെട്ട് വിപ്ലവകരമായ മാറ്റങ്ങളും നിയമം അനുശാസിക്കുന്നുണ്ട്. പുതിയ നിയമമനുസരിച്ച് യുഎഇ യിൽ താമസിക്കുന്ന ഒരാൾ വില്‍പത്രം എഴുതാതെ മരണപ്പെടുകയാണെങ്കില്‍ ഭാര്യക്ക് പകുതി സ്വത്തും ബാക്കി പകുതി കുട്ടികള്‍ക്കും തുല്യമായി വീതിക്കും.

എന്നാല്‍ കുട്ടികള്‍ ഇല്ലാത്തവരാണ് മരണപ്പെട്ടതെങ്കില്‍ ആ വ്യക്തിയുടെ രക്ഷിതാക്കള്‍ക്ക് തുല്യമായി അത് വീതിക്കും. രക്ഷിതാക്കളും ഇല്ലാത്തവരാണ് മരണപ്പെട്ടതെങ്കില്‍ അവരുടെ സഹോദരങ്ങള്‍ക്ക്
സ്വത്ത് തുല്യമായി ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (18 minutes ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (41 minutes ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (43 minutes ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (44 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (51 minutes ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (1 hour ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (1 hour ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (1 hour ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (1 hour ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (3 hours ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends