Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

ഇടുക്കിയിൽ അടിയോടടി, മണിയാശാൻ്റെ വിശ്വസ്തർ റിയാസിൻ്റെ മച്ചാൻമാരെ തല്ലി, സി.പി.എം നേതാക്കൾക്കെതിരെ കേസെടുത്ത് കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം...!

12 FEBRUARY 2023 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്

ലൗ ജിഹാദിൻ്റെ പേരിൽ മലപ്പുറത്തെ ഇസ്ലാം മതവിശ്വാസിയായ യുവാവിനെയും സുഹ്യത്തുക്കളെയും തല്ലി ചതച്ച ഇടുക്കി ജില്ലയിലെ സി പി എം നേതാക്കൾക്കെതിരെ കേസെടുത്ത് കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ തീട്ടൂരത്തിൽ തീർത്തും അസ്വസ്ഥരാണ് ഇടുക്കിയിലെ സി പി എം നേതാക്കൾ. മന്ത്രി മുഹമ്മദ് റിയാസിൻെറ നിർദ്ദേശാനുസരണമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതെന്നാണ് മനസിലാക്കുന്നത്.

ലൗ ജിഹാദില്ലെന്ന് സി പി എം ശക്തമായി വാദിക്കു മ്പോഴാണ് ഇടുക്കിയിലെ സി പി എം നേതാവിൻ്റെ മകളെ മലപ്പുറത്തെ മുസ്ലീം യുവാവ് തട്ടിക്കൊണ്ടുപോയത്. ഇടുക്കി ചെറുതോണിയിലെ സിപിഎം നേതാവിന്‍റെ മകളെയാണ് മലപ്പുറത്തെ കാമുകൻ പ്രണയിച്ചത്. ഇടുക്കിയിലെത്തിയ കാമുകനെയും സംഘത്തെയും സിപിഎംകാർ തല്ലിച്ചതച്ചു. മുട്ടം കോടതി മുറ്റത്തായിരുന്നു സംഭവം.

മകളെ പ്രേമിക്കുക മാത്രമല്ല, മതംമാറ്റാനും പദ്ധതിയുണ്ടെന്നറിഞ്ഞാണ് സിപിഎം നേതാവായ അച്ഛനും സംഘവും കോടതി മുറ്റത്ത് അക്രമാസക്തരായത്. പോലീസ് നോക്കി നിൽക്കുമ്പോഴായിരുന്നു മർദ്ദനം. ഇത്തരം സന്ദർഭങ്ങളിൽ പോലീസ് നോക്കി നിൽക്കുന്നത് കണ്ടു നിൽക്കാനാവില്ലെന്നാണ് ആഭ്യന്തര വകുപ്പിൻ്റെ നിലപാട്.

മുൻ മന്ത്രിയും സി പി എം ഉന്നത നേതാവുമായ എം.എം.മണിയുടെ വിശ്വസ്തരാണ് കണക്കിന് തല്ല്കൊടുത്തത് . മലപ്പുറത്ത് നിന്നുമെത്തിയ പരദേശികൾക്ക് ഇങ്ങനെ കൊടുത്താൽ പോരെന്നാണ് മണിയുടെ അഭിപ്രായം. തൻ്റെ പിള്ളാർക്കെതിരെ കേസെടുത്ത പോലീസിനെ വെറുതെ വിടില്ലെന്നാണ് മണിയാശാൻ്റെ ഭീഷണി.

തൊടുപുഴ ചെറുതോണി സ്വദേശിനിയായ 18 കാരിയായ പെൺകുട്ടിയെ പ്രണയത്തിന് ശേഷം കെഎസ്എഫ്ഇയിലെ ജീവനക്കാരനും മലപ്പുറം സ്വദേശിയുമായ കാമുകന്‍ മലപ്പുറത്തേക്ക് കടത്തുകയായിരുന്നു. പുറപ്പുഴ ശാന്തിഗിരി കോളജിലെ ബിരുദവിദ്യാര്‍ഥിനിയും മലപ്പുറം സ്വദേശിയും കെ.എസ്.എഫ്.ഇ. ജീവനക്കാരനുമായ മുസ്ലിം യുവാവുമായി സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായത്. കഴിഞ്ഞ ആഴ്ചയാണ് പെണകുട്ടി കാമുകനൊപ്പം മലപ്പുറത്തേക്ക് പോയത്. ഫെബ്രുവരി നാലാം തീയതി യുവതിയെ കാണാനില്ലെന്നുള്ള പരാതി സിപിഎം പ്രവര്‍ത്തകനും മണിയാറന്‍കുടി സ്വദേശിയുമായ പിതാവ് കരിങ്കുന്നം സ്റ്റേഷനില്‍ നല്‍കി.

അന്വേഷണത്തിൽ പെൺകുട്ടി മലപ്പുറത്താണെന്ന് മനസ്സിലായി. പെണ്‍കുട്ടിയെ മതം മാറ്റാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍നിന്നുമാണ് യുവതി മലപ്പുറത്തുണ്ടെന്നുള്ള വിവരം ലഭിച്ചത്. മലപ്പുറത്തുള്ള മത പഠനകേന്ദ്രത്തിലാണന്നും ചിലര്‍ പറയുന്നു. തുടർന്ന് പൊലീസ് അവിടെയെത്തി പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയത്. പെൺകുട്ടിയെയും സഹായിയായ യുവാവിനെയും കോടതിയിൽ ഹാജരാക്കി.

മതപഠനകേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയതെന്നാണ് പിതാവും സുഹ്യത്തുക്കളായ സി പി എമ്മുകാരും വാദിക്കുന്നത്. എന്നാൽ മത പഠനകേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് സമ്മതിച്ചിട്ടില്ല. എന്നാൽ അതിനുളള സാധ്യത തന്നെയാണ് ഉള്ളതെന്ന് മനസിലാക്കുന്നത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതിനാല്‍ ആര്‍ക്കൊപ്പമാണ് പോകേണ്ടത് എന്ന് കോടതി ചോദിക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം പുരുഷ സുഹൃത്തിനൊപ്പം പോകാന്‍ വിദ്യാര്‍ഥിനി തീരുമാനിക്കുകയായിരുന്നു. അഛ്ഛനും അമ്മയ്ക്കും ഒപ്പം പോകാൻ താത്പര്യമില്ലെന്നും കാമുകനൊപ്പം പോയാൽ മതിയെന്നും പെൺകുട്ടി കോടതിയെ അറിയിച്ചതോടെ പെൺകുട്ടിയുടെ വീട്ടുകാർക്കൊപ്പം ബന്ധുക്കളും സിപിഎം നേതാക്കളും രംഗത്തിറങ്ങുകയായിരുന്നു.

പിന്നീട് മുട്ടം കോടതിക്ക് മുന്നിൽ നടന്നത് അടി കലാശമാണ്. കോടതി നടന്നു കൊണ്ടിരിക്കെയാണ് കൈയാങ്കളി രൂക്ഷമായത്. പെണ്‍കുട്ടിയുടെ കാമുകന്‍റെ സംഘവും പെണ്‍കുട്ടിയുടെ പിതാവിൻ്റെ ഭാഗത്തുള്ള സിപിഎം സംഘവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ നിന്നായി നൂറോളം പൊലീസുകാരെത്തിയിരുന്നു. എന്നിട്ടും അത് വകവെയ്ക്കാതെ അച്ഛന്‍റെ ഭാഗത്തുനിന്നുള്ള സിപിഎം സംഘം കാമുകനെയും സംഘത്തെയും മര്‍ദ്ദിച്ചു. ഒരു ഘട്ടത്തില്‍ പെണ്‍കുട്ടി എത്തിയ കാർ സിപിഎം നേതാ ക്കളുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടു പോയി .ഉന്നത പൊലീസ് ഇടപെട്ടാണു കാറും ഫോണും തിരികെ നൽകിയത്.

പോലീസ് നോക്കി നിന്നെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ച വിവരം. ഇതാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത്. പോലീസ് ഇത്തരത്തിലല്ല പെരുമാറേണ്ടത് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ നിർദ്ദേശം. പോലീസിനാകട്ടെ ഇക്കാര്യത്തിൽ ക്യത്യമായ നിലപാടുണ്ട്. പയ്യനെയും സുഹൃത്തുക്കളെയും തല്ലിയത് മണിയാശാൻ്റെ വിശ്വസ്തരാണ്. മണിയാശാൻ്റെ ആളുകളെ തൊടാനുള്ള ധൈര്യം ഇടുക്കി ജില്ലയിലെ ഒരു പോലീസുദ്യോഗസ്ഥനുമില്ല. മന്ത്രി അല്ലെങ്കിലും ഇടുക്കിയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് എം എം മണിയാണ്.

എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൻെറ നിർദ്ദേശം എത്തിയയുടനെ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ സിപിഎം ജില്ലാ നേതാക്കളടക്കമുള്ള 14 പേര്‍ക്കെതിരെ ഇടുക്കി മുട്ടം പോലീസ് സ്വമേധയാ കേസെടുത്തു. ഇതിൽ പാർട്ടി ഏരിയാ സെക്രട്ടറിമാരായ ടിആര്‍ സോമന്‍, മുഹമ്മദ് ഫൈസല്‍ എന്നിവരും ഉള്‍പ്പെടും. സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ഷിംനാസ്, ആൽ ബിൽ വടശ്ശേരി, എം.എസ്.ശരത്, പെൺ കുട്ടികളുടെ ബന്ധുക്കൾ എന്നിവരും ഉണ്ട്. യുവാവിനോടൊപ്പം എത്തി തല്ലില്‍ പങ്കെടുത്ത മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുത്തു.

കോടതി പെണ്‍കുട്ടിയെയും കാമുകനെയും ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുയാണ്. ഏതായാലും പെൺകുട്ടി പിതാവിനൊപ്പം പോകാൻ തയ്യാറല്ല. 2021 മുതൽ സി പി എം എസ്.ഡി.പി ഐയു മായി കൈകോർത്താണ് നീങ്ങുന്നത്. ഇടുക്കിയിലെ കാമുകനും എസ്.ഡി.പി ഐ നേതാവാണെന്നാണ് സൂചന. ലൗ ജിഹാദിനെതിരെ പ്രതികരിച്ച പാലാ ബിഷപ്പിനെതിരെ സർക്കാർ കേസെടുത്തത് എസ് ഡി പി ഐ ക്ക് വേണ്ടിയാണ്. എസ് ഡി പി ഐ യുമായി സി പി എം കൈകോർത്തത് 2021 ൽ പത്തനംതിട്ടയിലാണ്.. വിപ്ലവ പാർട്ടി വർഗീയ പാർട്ടിയുമായി കൈകോർക്കുന്നത് ലൗ ജിഹാദ് ജനിച്ച മണ്ണിലാണ്. പത്തനംതിട്ടയിൽ ഷെഹൻഷാ എന്ന ചെറുപ്പക്കാരനാണ് ലൗ ജിഹാദ് ആദ്യം നടപ്പിലാക്കിയത്.


പത്തനംതിട്ട നഗരസഭയിൽ നിന്നാണ് ഇതിന് തുടക്കം കുറിച്ചത്. എസ്ഡിപിഐ-സിപിഎം ബന്ധത്തെ പരസ്യമായി എതിർത്ത ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ച് കഴിഞ്ഞു.താഴെവെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ വി.ആർ.ജോൺസനെ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തു കൊണ്ടാണ് ഇതിൻ്റെ ഉത്ഘാടനം പാർട്ടി അന്ന് നിർവഹിച്ചത്.

പാർട്ടി സമ്മേളനങ്ങൾക്കിടെ കമ്മിറ്റി അംഗത്തിനെതിരായ അച്ചടക്ക നടപടി സിപിഎമ്മിൽ അപൂർവമാണ്. സംസ്ഥാന കമ്മിറ്റിയംഗം ആർ.ഉണ്ണിക്കൃഷ്ണപിള്ള, ജില്ലാ കമ്മിറ്റിയംഗം ടി.സക്കീർ ഹുസൈൻ, ഏരിയ കമ്മിറ്റിയംഗം കെ.അനിൽ കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. ജോൺസനെതിരെ നടപടിയെടുക്കാൻ പാർട്ടി നേരത്തെ തീരുമാനിച്ചിരുന്നു.

എസ്ഡിപിഐയുമായി ചേർന്നു നഗരസഭയിൽ ഭരണം പിടിക്കാൻ സിപിഎം ശ്രമം തുടങ്ങിയപ്പോൾ മുതൽ ജോൺസൻ എതിർത്തിരുന്നു. എസ്ഡിപിഐയുമായി ചേർന്നു ഒരിടത്തും ഭരണം നടത്തേണ്ട എന്ന പാർട്ടി നയത്തിനു വിരുദ്ധമായ നീക്കം നഗരസഭയിൽ നടക്കുന്നു എന്ന ആരോപണം പാർട്ടി വേദികളിലും നവമാധ്യമങ്ങളിലും ജോൺസൻ ഉന്നയിച്ചു.

ഇതേത്തുടർന്നു, ജോൺസനെതിരെ എസ്ഡിപിഐയും രംഗത്ത് വന്നിരുന്നു. പരസ്പരം പോർവിളിയിൽ വരെ കാര്യങ്ങൾ എത്തിയതിന്റെ തുടർച്ചയായിരുന്നു സസ്പെൻഷൻ. എസ്ഡിപിഐക്ക് എതിരെയുള്ള ജോൺസന്റെ പ്രസ്താവനകളിൽ സിപിഎം അന്വേഷണം നടത്തി തെറ്റുകാരനെന്ന് കണ്ടെത്തിയിരുന്നു. മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനായ അഭിമന്യുവിനെ

കൊലപ്പെടുത്തിയത് എസ് ഡി പി ഐ ക്കാരാണ്. യഥാർത്ഥ പ്രതികളെ പിടികൂടാതെ സർക്കാർ ഒരു പാട് കാലം തത്തി കളിച്ചു. യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാനും ശ്രമങ്ങളുണ്ടായി. അന്നും എന്ന് ഡി പി ഐക്കെതിരെ സി പി എം ഔദ്യോഗികമായി രംഗത്തെത്തിയില്ല. അഭിമന്യുവിനെ എസ്ഡി പി ഐ കൊല്ലുന്ന കാലത്ത് ആലുവയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വർഗീയ സംഘടനയുമായി ചേർന്ന് ഭരിക്കുകയായിരുന്നു സിപിഎം.

ലൗ ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെ സി പി എം തള്ളിപ്പറഞ്ഞതും എസ് ഡി പി ഐ ക്ക് വേണ്ടിയാണ്. ജിഹാദി പ്രവർത്തനങ്ങളിൽ ഏറ്റവുമധികം വ്യാപ്യതരാകുന്നത് എസ്.ഡിപിഐക്കാരാണെന്ന് മുമ്പേ ആരോപണമുണ്ട്. മുസ്ലീം സമുദായക്കാരെ ലീഗിൽ നിന്നും അടർത്തി എസ് ഡി പി ഐ യിലെത്തിക്കാനാണ് സി പി എമ്മിൻ്റെ ശ്രമം.എസ്. ഡി പി ഐയുമായി സി പി എം മുമ്പ് പല തദ്ദേശ സ്ഥാപനങ്ങളിലും സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇത് ഇത്രയും കാലം രഹസ്യമായിരുന്നു.എന്നാൽ ഇത്തവണത്തെ സമ്മേളനങ്ങൾ കഴിയുന്നതോടെ എസ് ഡി പി ഐ സഖ്യം നിയമവിധേയമാക്കും. അതിനുള്ള നീക്കങ്ങൾ തന്നെയാണ് സി പി എം നടത്തുന്നത്.ഭരണം മാത്രമാണ് പാർട്ടിയുടെ നയം. ഭരണത്തിന് വേണ്ടി ആരുമായും കൂട്ടുകൂടുന്നതിൽ തെറ്റില്ലെന്ന് സി പി എം കരുതുന്നു.

എസ്.ഡിപിഐ വർഗീയ കക്ഷിയാണെന്ന് സി പി എം ഉപ്പോൾ കരുതുന്നില്ല. ഇത്ര പെട്ടെന്ന് എങ്ങനെയാണ് നയം മാറിയതെന്ന ചോദ്യ ത്തിന് പാർട്ടിക്ക് മറുപടിയില്ല. ഭരണത്തിന് മുന്നിൽ വിട്ടുവീഴ്ചകളില്ല എന്നത് തന്നെയാണ് സി പി എം നയം. 2024ൽ പാർലെമെൻറ് തിരഞ്ഞടുപ്പ് നടക്കാനിരിക്കെ മുസ്ലിം സമുദായത്തെയും എസ്.ഡി പി ഐ തീവ്രവാദികളെയും പിണക്കാൻ സി പി എം തയ്യാറല്ല. മന്ത്രി മുഹമ്മദ് റിയാസാകട്ടെ എസ് ഡി പി ഐ യെ പിണക്കാൻ തയ്യാറല്ല. എസ് ഡി പി ഐ യുടെ വോട്ടില്ലാതെ റിയാസിന് ജയിക്കാനാവില്ല എന്നതാണ് യാഥാർത്ഥ്യം.

 കേരളത്തിലും കർണ്ണാടകയിലും ഇതര മതസ്ഥരായ യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ഉയർന്നു വന്ന വിവാദമാണ് ലൗ ജിഹാദ് . മലയാളത്തിലെ ഒരു ദിനപത്രത്തിലാണ് ഇതിനെക്കുറിച്ചുള്ള വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് കർണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസം‌രക്ഷണസമിതി തുടങ്ങിയ സംഘടനകൾ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ ഈ വിവാദം ചൂടുപിടിച്ചു. മുസ്ലിം പുരുഷനും മുസ്ലിമല്ലാത്ത സ്ത്രീയും തമ്മിലുള്ള, മതപരിവർത്തനത്തിനു വേണ്ടിയെന്നാരോപിക്കപ്പെടുന്ന, വിവാദപരമായ പ്രണയബന്ധങ്ങളെ സൂചിപ്പിക്കാനാണ് കേരളത്തിലെ മാധ്യമങ്ങൾ 'ലൗ ജിഹാദ്' എന്ന വാക്ക് ഉപയോഗിക്കുന്നത് .

ഈ വിവാദത്തെത്തുടർന്ന് ലൗ ജിഹാദിനെ കുറിച്ചും അവർക്കുള്ള ദേശീയ- അന്തർദ്ദേശീയ ബന്ധവും അത്തരക്കാർക്ക് മയക്കുമരുന്ന്- കൊള്ളസംഘങ്ങൾ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേരള ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയിൽ നടത്തിയ സത്യവാങ് മൂലത്തിൽ ഇത്തരത്തിൽ സംഘടനകൾ കേരളത്തിൽ പ്രവർത്തിക്കുന്നതിന് തെളിവില്ലെന്നു വ്യക്തമാക്കി. കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, ഭീകരപ്രവർത്തനങ്ങൾ തുടങ്ങിയ ആരോപിതമായ പ്രവർത്തനങ്ങളുമായി വിവാദ മിശ്രവിവാഹങ്ങൾക്ക് ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്ന് ഡി.ജി.പി നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത്തരത്തിൽ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങൾ ഉണ്ടെന്നും ഡി.ജി.പി. നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

'ലൗ ജിഹാദ്' വഴി ദക്ഷിണ കർണ്ണാടകയിലെ 3000 ഹിന്ദു പെൺകുട്ടികളും കർണ്ണാടകയിലുടനീളമായി 30,000 പെൺകുട്ടികളും തിരോധാനം ചെയ്യപ്പെട്ടു എന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചിരുന്നു. തുടർന്ന് ഈ ആരോപണത്തെക്കുറിച്ച് ദക്ഷിണ കർണ്ണാടക പോലീസ് ഔദ്യോഗിക വിശദീകരണം നൽകുകയുണ്ടായി. 2009 സെപ്റ്റംബർ അവസാനം വരെ 404 പെൺകുട്ടികളെ മാത്രമാണ് കാണാതായതായി റിപ്പോർട്ട് ചെയ്തത് എന്നും അതിൽ 332 പേരെ കണ്ടെത്തിയതായും വിശദീകരിക്കപ്പെട്ടു. അവശേഷിക്കുന്ന 57 പേരിൽ വിവിധ മതക്കാർ ഉൾപ്പെടുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി .

കലാലയക്യാമ്പസുകളിലും മറ്റും വ്യത്യസ്ത മതവിഭാഗക്കാർക്കിടയിലെ പ്രണയം സാധാരണമായപ്പോൾ അത്തരം സംഭവങ്ങളിൽ നിന്ന് മുസ്ലിം യുവാക്കൾ ഉൾപ്പെടുന്നവയെ മാത്രം എടുത്തുകാട്ടി, മുസ്ലിം സമുദായത്തിനെതിരെയുള്ള പ്രചരണത്തിൽ ആയുധമാക്കാനുള്ള ശ്രമമാണ് ലൗ ജീഹാദ് വിവാദത്തിനു പിന്നിലുള്ളതെന്നും പറയപ്പെടുന്നു. സർക്കാർ ലൗ ജിഹാദ് ഇല്ലെന്ന് പറയുമ്പോഴും അതുണ്ടെന്ന് തന്നെയാണ് ഹിന്ദുക്കളും ക്രിസ്ത്യാനികളും വിശ്വസിക്കുന്നത്. ഇടുക്കിയിലെ സി പി എമ്മുകാരും ഇങ്ങനെ വിശ്വസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (39 minutes ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (1 hour ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (1 hour ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (1 hour ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (1 hour ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (1 hour ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (2 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (2 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (3 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (3 hours ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends