യുവാവിന്റെ സാഹസം പെട്ടത് യാത്രക്കാര്‍..... പുനലൂരില്‍ മദ്യപിച്ച യുവാവ് മൊബൈല്‍ ഫോണും നോക്കി റെയില്‍വേ പാളത്തില്‍ കിടന്നു.... ട്രെയിന്‍ നിര്‍ത്തിയിട്ടത് 15മിനിറ്റോളം....

യുവാവിന്റെ സാഹസം പെട്ടത് യാത്രക്കാര്‍..... പുനലൂരില്‍ മദ്യപിച്ച യുവാവ് മൊബൈല്‍ ഫോണും നോക്കി റെയില്‍വേ പാളത്തില്‍ കിടന്നു.... ട്രെയിന്‍ നിര്‍ത്തിയിട്ടത് 15മിനിറ്റോളം....
മദ്യപിച്ച യുവാവ് മൊബൈല്‍ ഫോണും നോക്കി റെയില്‍വേ പാളത്തില്‍ കിടന്നതിനെത്തുടര്‍ന്ന് ട്രെയിന്‍ 15 മിനിറ്റ് നിര്‍ത്തിയിട്ടു. പുനലൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇന്നലെ വൈകുന്നരേ 7.40-നാണ് സംഭവം നടന്നത്.
പുനലൂര്‍ സ്വദേശിയായ മുഹമ്മദ് റാഫിയാണ് ഈ സാഹസം കാട്ടിയത്. ഇയാളെ റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്.) കസ്റ്റഡിയിലെടുത്തു. പുനലൂരില്‍ നിന്ന് കൊല്ലത്തേക്കുള്ള വണ്ടി പുറപ്പെട്ട ഉടനെയാണ് സംഭവം നടന്നത്. വണ്ടിക്ക് വേഗം വളരെക്കുറവായതിനാലാണ് അപകടം ഒഴിഞ്ഞത്. യുവാവിന്റെ സമീപത്തായാണ് വണ്ടി നിന്നത്. അകമ്പടി ജോലിയിലുണ്ടായിരുന്ന ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ഇയാളെ പാളത്തില്‍നിന്നു നീക്കി.
എസ്.ഐ. പി.സമ്പത്ത്കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ കെ.വിനോദ്കുമാര്‍, എം.ശങ്കര്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം കേസെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























