Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

മൂന്നാറിൽ തണുപ്പുണ്ടോ ? ഉല്ലാസയാത്രയൊക്കെ കഴിഞ്ഞ് ഉദ്യോഗസ്ഥർ, തലയിൽ കൂടി മുണ്ടിട്ട് ഓഫീസിൽ എത്തി തുടങ്ങി..താലൂക്ക് ഓഫീസിന് മുന്നിലെത്താതെ പല ഭാഗത്തായി ഇവർ ഇറങ്ങി..എ.ഡി.എം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി..ചുമതല ലഭിച്ച ഡെപ്യൂട്ടി തഹസിൽദാർ കൂട്ടഅവധി അറിഞ്ഞില്ലെന്നാണ് വിശദീകരിച്ചത്..

12 FEBRUARY 2023 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ഒരു സർക്കാർ ജോലി കിട്ടുന്നത് വരെ കഠിനാധ്വാനം, കിട്ടി കഴിഞ്ഞാൽ പിന്നെ വിശ്രമം എന്നൊക്കെ ചിലപ്പോഴൊക്കെ തമാശയ്ക്ക് ആണെങ്കിൽ പോലും പറയാറുണ്ടനെകിലും, അതൊക്കെ തന്നെയാണ് ഇന്ന് ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളിലും നടക്കുന്നത്, കൂട്ടയവിധി എടുക്കുക ..ഉല്ലാസ യാത്രയ്ക്ക് പോവാ..ആർത്തുല്ലസിക്കുക തിരിച്ചു വരിക, അപ്പോൾ ഒരു ചോദ്യം വരും, അതെന്താ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതൊന്നും പാടില്ലേയെന്ന്..സർക്കാർ ഉദ്യോഗസ്ഥർക്കും അതൊക്കെ പാടും..പക്ഷെ ഒരു സ്ഥാപനത്തിന്റെ പ്രവർത്തങ്ങൾ എല്ലാം അവതാളത്തിലാക്കി , ജനങ്ങളെ ബുദ്ധിമുട്ടിച്ചല്ല..ഇങ്ങനെ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്രയ്ക്ക് പോകേണ്ടത്..കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയ കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കാണിച്ച ആ ഒരു പ്രവർത്തി ആരും കാണാതെ പോകരുത്, ഏതായാലും നമ്മുടെ ടൂർ പോയ ഉദ്യോഗസ്ഥരെല്ലാം തിരിച്ചു വന്നിട്ടുണ്ട്..

തലയിൽ കൂടി മുണ്ടിട്ടാണ് ഓഫീസിൽ എത്തുന്നതെന്നാണ് ഒരു കര കമ്പി കേട്ടിരിക്കുന്നത്..ഏതായാലും യാത്ര കഴിഞ്ഞു വന്നപ്പോഴേക്കും സംഭവം ഇവിടെ വിവാദമായിട്ടുണ്ടെന് അറിയാം , അതുകൊണ്ട് ഉദ്യോഗസ്ഥർ എല്ലാം..താലൂക്ക് ഓഫീസിന് മുന്നിലെത്താതെ പല ഭാഗത്തായി ഇവർ ഇറങ്ങി എന്നാണ് അറിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയത്. ആകെയുള്ള 61 ജീവനക്കാരിൽ 21 പേർ മാത്രമാണ് വെള്ളിയാഴ്ച ജോലിക്കെത്തിയത്.
ഇതോടെയാണ് യാത്രയെ കുറിച്ച് പുറംലോകം അറിഞ്ഞത്. 19 പേർ അവധി അപേക്ഷ നൽകിയിരുന്നു. 21 പേർ നൽകിയിരുന്നില്ല. അവധിയെടുത്ത ജീവനക്കാരിലധികവും സി.പി.ഐ സംഘടനയായ ജോയിന്റ് കൗൺസിലിലെ അംഗങ്ങളാണ്. ഇതോടെ വിഷയം സി പി എം - സി പി ഐ പോരിലേക്ക് എത്തി.അനധികൃത അവധി വിഷയത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ ഇടപെട്ട നടപടി അപക്വമെന്ന് സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി.ആർ. ഗോപിനാഥ് ആരോപിച്ചതിന് പിന്നാലെ എം.എൽ.എയുടെ നടപടിയെ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ന്യായീകരിച്ചു.

ജീവനക്കാർ കൂട്ടത്തോടെ ഓഫീസിൽ ഹാജരാകാതിരുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ഇത് രാഷ്ട്രീയവത്കരിക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ഓഫീസിലെത്തിയ എം.എൽ.എ തഹസിൽദാരുടെ കസേരയിൽ കയറി ഇരിക്കുകയും ജീവനക്കാരുടെ ഹാജർ പരിശോധിക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്നാണ് സി.പി.ഐയുടെ വാദം.ജീവനക്കാർ കൂട്ടത്തോടെ വിനോദയാത്ര പോയത് തെറ്റാണ്. എം.എൽ.എക്ക് വിഷയം ജില്ലാ കളക്ടറെയോ റവന്യൂമന്ത്രിയെയോ അറിയിക്കാമായിരുന്നു. മാദ്ധ്യമങ്ങളിലൂടെ പ്രശ്നം പൊതുജനങ്ങൾക്ക് മുന്നിലെത്തിച്ച എം.എൽ.എ സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നാണ് സി.പി.ഐ നിലപാട്. സി.പി.എം സംഘടനയായ എൻ.ജി.ഒ യൂണിയൻ, കോൺഗ്രസിന്റെ എൻ.ജി.ഒ അസോസിയേഷൻ, ബി.എം.എസിന്റെ എൻ.ജി.ഒ സംഘ് എന്നിവയിലെ അംഗങ്ങളും വിനോദയാത്രാ സംഘത്തിലുണ്ട്.അവധി അപേക്ഷ നൽകാത്തവരിൽ നിന്ന് വിശദീകരണം തേടുമെന്നും മുൻകൂട്ടി അവധി അപേക്ഷ നൽകിയവരോട് കേരള സർവീസ് റൂൾ പ്രകാരം വിശദീകരണം ചോദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി എ.ഡി.എം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. തഹിസിൽദാർ അവധിയെടുത്തപ്പോൾ ജില്ലാ കളക്ടറെ അറിയിച്ചിരുന്നു. പകരം ചുമതല ലഭിച്ച ഡെപ്യൂട്ടി തഹസിൽദാർ കൂട്ടഅവധി അറിഞ്ഞില്ലെന്നാണ് വിശദീകരിച്ചത്.

 

എം.എൽ.എ തഹിസിൽദാരുടെ കസേരയിൽ കയറിയിരുന്നതും ജീവനക്കാരുടെ ഹാജർ പരിശോധിച്ചതും നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയതിൽ നടപടിയെടുക്കേണ്ടതിന് പകരം എം.എൽ.എക്ക് രേഖകൾ പരിശോധിക്കാൻ എന്ത് അധികാരമാണുള്ളതെന്നാണ് എ.ഡി.എം ചോദിച്ചത്. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് എ.ഡി.എം അന്വേഷിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ചല്ല. എം.എൽ.എയുടെ പണി മരണവീട്ടിലും കല്യാണവീട്ടിലും ഉദ്ഘാടനത്തിനും പോവുകയാണെന്നാണ് എ.ഡി.എം ധരിച്ചതെങ്കിൽ അതല്ലെന്ന് മനസിലാക്കണം. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് ഞാൻ നിർവഹിച്ചത്. ആർട്ടിക്കിൾ 21 ബിയിൽ എം.എൽ.എമാരുടെ അധികാരത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. എ.ഡി.എം ഇത് വായിക്കണമെന്നുമാണ് ഈ വിഷയത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (18 minutes ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (25 minutes ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (30 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (1 hour ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (1 hour ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (1 hour ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (1 hour ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (2 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (2 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (2 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (2 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (3 hours ago)

Malayali Vartha Recommends