Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

ആന്ധ്രാപ്രദേശിന്റെ നിയുക്ത ഗവര്‍ണറായ ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍, സുപ്രധാനമായ പല കേസുകളിലും വിധി പ്രസ്താവിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചുകളിലെ അംഗമായിരുന്നു... അയോധ്യ തര്‍ക്ക ഭൂമി, നോട്ട് അസാധുവാക്കലിന്റെ നിയമ സാധുത, മുത്തലാഖ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു. ...

12 FEBRUARY 2023 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ആന്ധ്രാപ്രദേശിന്റെ നിയുക്ത ഗവര്‍ണറായ ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍, സുപ്രധാനമായ പല കേസുകളിലും വിധി പ്രസ്താവിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചുകളിലെ അംഗമായിരുന്നു. അയോധ്യ തര്‍ക്ക ഭൂമി, നോട്ട് അസാധുവാക്കലിന്റെ നിയമ സാധുത, മുത്തലാഖ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു. കേരളത്തിലെ മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന്‍ സ്‌കീമിനെ തുറന്ന കോടതിയില്‍ വിമര്‍ശിച്ച ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ആര്‍എസ്എസിന്റെ അഭിഭാഷക സംഘടന സംഘടിപ്പിച്ച വേദിയില്‍ പ്രസംഗിച്ചതും വലിയ ചര്‍ച്ചയായിരുന്നു.

 

 

 

 

 

അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയ ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍. മുസ്ലിം മത വിഭാഗത്തില്‍ നിന്നുള്ള ബെഞ്ചിലെ ഏക അംഗമായിരുന്നു അദ്ദേഹം. ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിലവില്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. ബെഞ്ചിലെ മറ്റൊരു അംഗമായിരുന്നു അശോക് ഭൂഷണ്‍ നിലവില്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണല്‍ ചെയര്‍പേര്‍സണാണ്.

 

 

 

 

നരേന്ദ്ര മോദി സര്‍ക്കാര്‍ 2016ല്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന് എതിരായ ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയത് ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ ആയിരുന്നു. നടപടി ക്രമങ്ങള്‍ പാലിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയതെന്ന് ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് നസീര്‍ ഉള്‍പ്പടെ നാല് അംഗങ്ങള്‍ വിധിച്ചിരുന്നു. എന്നാല്‍ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ബി വി നാഗരത്‌ന ഭിന്ന വിധി എഴുതി.

 

 

 

 

മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതു പ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം തള്ളിയ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയതും ജസ്റ്റിസ് അബ്ദുള്‍ നസീറായിരുന്നു. മന്ത്രിമാര്‍ നടത്തുന്ന എല്ലാ പരാമര്‍ശങ്ങളും സര്‍ക്കാരിന്റെ നിലപാടായി കണക്കാക്കാനായി കഴിയില്ലെന്നും ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങള്‍ വിധിച്ചു. ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ബി വി നാഗരത്ന ഭിന്ന വിധിയെഴുതി.അബ്ദുള്‍ നസീറിന്റെ ഗവര്‍ണര്‍ നിയമനം അപലപനീയം; ഭരണഘടനാ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് എ.എ. റഹീം

 

 

 

 

ആധാറിന് നിയമ സാധുത ഉണ്ടെന്ന 2018ലെ വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ തള്ളിയ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് അബ്ദുള്‍ നസീര്‍. ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എഴുതിയ വിധിയോട് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ യോജിച്ചു. ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഭിന്ന വിധി എഴുതി. സ്വകാര്യത പൗരന്റെ മൗലിക അവകാശമാണെന്ന ചരിത്ര വിധി പുറപ്പടിവിച്ച സുപ്രീം കോടതിയുടെ ഒമ്പത് അംഗ ഭരണ ഘടന ബെഞ്ചിലെ അംഗവുമായിരുന്നു ജസ്റ്റിസ് നസീര്‍.

 

 

 

 

അഴിമതിക്കാരോട് മൃതു സമീപനം കോടതികള്‍ സ്വീകരിക്കരുതെന്ന് വിധിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയതും ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ആയിരുന്നു. കൈക്കൂലി ചോദിച്ചതിന് നേരിട്ടുള്ള തെളിവുകള്‍ ഇല്ലെങ്കിലും അഴിമതി നിരോധന നിയമ പ്രകാരം പൊതു പ്രവര്‍ത്തകരെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. അഴിമതി തെളിയിക്കുന്നതിന് സാഹചര്യ തെളിവുകള്‍ മാത്രം മതിയെന്നും ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ അഞ്ച് അംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു.

 

 

മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് അബ്ദുള്‍ നസീര്‍. എന്നാല്‍ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറും, ജസ്റ്റിസ് അബ്ദുള്‍ നസീറും ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ഭിന്ന വിധി എഴുതുകയായിരുന്നു.

 

 

 

 

കേരളത്തിലെ മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ സ്‌കീമിനെ വിമര്‍ശിച്ച ജഡ്ജി

രണ്ട് വര്‍ഷം മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജീവിത അവസാനം വരെ പെന്‍ഷന്‍ നല്‍കുന്ന സംവിധാനം ലോകത്ത് ഒരിടത്തും ഇല്ലെന്ന് തുറന്ന കോടതിയില്‍ അഭിപ്രായപ്പെട്ട ജഡ്ജിയാണ് ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍. വിപണി വിലയേക്കാള്‍ കൂടുതല്‍ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിത അവസാനം വരെ പെന്‍ഷന്‍ നല്‍കാന്‍ കഴിയുന്ന ഒരു സംസ്ഥാനം എന്തിനാണ് ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കോടതിയെ സമീപിക്കുന്നതെന്ന് ജസ്റ്റിസ് നസീര്‍ ആരായുകയും ചെയ്തിരുന്നു.

 

 

 

കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിന് എതിരായ ഹര്‍ജിയില്‍ നോട്ടീസ് അയച്ച സുപ്രീം കോടതി ബെഞ്ചിന് നേതൃത്വം നല്‍കിയതും ജസ്റ്റിസ് നസീര്‍ ആയിരുന്നു. കാലാവധി കഴിയുന്ന റാങ്ക് പട്ടിക നീട്ടുന്നത് തങ്ങളുടെ വിവേചന അധികാരമാണെന്നും അതില്‍ കോടതിക്കും ട്രിബ്യുണലിലും ഇടപെടാന്‍ കഴിയില്ലെന്നുമുള്ള പി.എസ്.സിയുടെ വാദം തള്ളി സുപ്രീം കോടതി ബെഞ്ചിന് നേതൃത്വം നല്‍കിയതും ജസ്റ്റിസ് നസീര്‍ ആയിരുന്നു.

 

 

 

 

ആര്‍എസ്എസിന്റെ അഭിഭാഷക വേദിയിലെ സാന്നിധ്യം

ആര്‍എസ്എസ്സിന്റെ അഭിഭാഷക സംഘടനയായ അഖില്‍ ഭാരതീയ അധിവക്ത പരിഷത്തിന്റെ പതിനാറാമത് ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ ജസ്റ്റിസ് അബ്ദുള്‍ നസീര്‍ പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. 2021 ഡിസംബര്‍ 26നാണ് ആര്‍എസ്എസ്സിന്റെ പരിവാര്‍ സംഘടനയുടെ വേദിയില്‍ ജസ്റ്റിസ് നസീര്‍ പ്രഭാഷണം നടത്തിയത്. ഇന്ത്യയിലെ നിയമ സംവിധാനം ഇപ്പോഴും കൊളോണിയല്‍ സ്വഭാവമുള്ളതാണെന്നും, അത് ഭാരതീയ വല്‍ക്കരിക്കണമെന്നും ജസ്റ്റിസ് നസീര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (19 minutes ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (26 minutes ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (31 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (1 hour ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (1 hour ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (1 hour ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (1 hour ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (2 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (2 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (2 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (2 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (3 hours ago)

Malayali Vartha Recommends