അവർക്ക് യാഗങ്ങൾക്ക് പശു ഇറച്ചി വേണമായിരുന്നു അവർ അതിനെ കൊന്നു തിന്നു; അവർക്ക് തിരഞ്ഞെടുപ്പുകളിൽ ഗോമാതാക്കളെ വേണമായിരുന്നു അവർ പശു ഇറച്ചി തിന്നവരെ കൊന്നു കളഞ്ഞു; തുറന്നടിച്ച് അരുൺകുമാർ

പശു ഒരു രാഷ്ട്രീയ മൃഗം! അവർക്ക് യാഗങ്ങൾക്ക് പശു ഇറച്ചി വേണമായിരുന്നു, അവർ അതിനെ കൊന്നു തിന്നു.അവർക്ക് തിരഞ്ഞെടുപ്പുകളിൽ ഗോമാതാക്കളെ വേണമായിരുന്നു, അവർ പശു ഇറച്ചി തിന്നവരെ കൊന്നു കളഞ്ഞു. തുറന്നടിച്ച് അരുൺകുമാർ. അദേഹംഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പശു ഒരു രാഷ്ട്രീയ മൃഗം! അവർക്ക് യാഗങ്ങൾക്ക് പശു ഇറച്ചി വേണമായിരുന്നു, അവർ അതിനെ കൊന്നു തിന്നു. അവർക്ക് തിരഞ്ഞെടുപ്പുകളിൽ ഗോമാതാക്കളെ വേണമായിരുന്നു, അവർ പശു ഇറച്ചി തിന്നവരെ കൊന്നു കളഞ്ഞു. അവർക്ക് ബി.ബി.സിയിലെ കാഴ്ചകളെയും അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങളെയും നേരിടാൻ ഒരു വാർത്ത വേണമായിരുന്നു, അവർ പശുവിനെ ആലിംഗനം ചെയ്യാൻ ഉത്തരവിട്ടു. അതു കഴിഞ്ഞപ്പോൾ ആ ഉത്തരവ് പിൻവലിച്ചു.
അതേസമയം മറ്റൊരു കുറിപ്പിൽ പറഞ്ഞത് ഇങ്ങനെ; അതങ്ങനെ ചിരിച്ചു കളയാൻ വരട്ടെ. മനുഷ്യൻ മനുഷ്യരെ പ്രണയിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തെ തകർക്കുമെന്ന് അവർക്ക് അത്രമേൽ ഉറപ്പായതു കൊണ്ട് അവർ നമ്മളോട് പറഞ്ഞു പശുക്കളെ ആലിംഗനം ചെയ്യു എന്ന്. ഡീഹ്യുമനൈസ് ചെയ്യാതെ ഒരു ഫാസിസവും വിജയിച്ചിട്ടില്ല, ഇന്നേവരെ.
ഈ പശുവാലിംഗന തിട്ടൂരം അതിലൊരു ശ്രമമാണ്. ചുരുങ്ങിയ പക്ഷം ഇപ്പോഴും ശുദ്ധി വരുത്താൻ പശു മൂത്രം ഉപയോഗിക്കുന്ന നാട്ടിൽ, ചാണകം പൊത്തി അണുവികിരണം തടയാമെന്ന് കരുതുന്നവരുടെ ഇടയിൽ, കൊമ്പിനിടയിൽ റേഡിയോ ഫ്രീക്വൻസി തിരയുന്ന മനുഷ്യരുടെ സമൂഹത്തിൽ, ഗോമാംസം കൊലയുടെ നീതിയാവുന്നവരുടെ ചിന്തയിൽ പശുവാലിംഗന ദിന ഉത്തരവ് ഒരു കോമഡിയല്ല, സീരിയസ്സാണ്. അവർ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെ, ചുംബനങ്ങളെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രണയം ധീരമാണ്, അതു വിപ്ലവവുമാണ് എന്ന് പറഞ്ഞത് തിരുനല്ലൂർ കരുണാകരനാണ്.
https://www.facebook.com/Malayalivartha


























