ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം സ്വന്തം മണ്ഡലത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം സ്വന്തം മണ്ഡലത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണം. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, താരിഖ് അന്‍വര്‍, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു.
വിമാനത്താവളം മുതല്‍ ന്യൂമാന്‍ ജക്ഷന്‍ വരെയുള്ള ഭാഗത്ത് തുറന്ന വാഹനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ യാത്ര. തുടര്‍ന്ന് കല്‍പ്പറ്റയിലേക്ക് തിരിച്ചു. വയനാട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം നാളെ രാത്രി ഡല്‍ഹിക്ക് മടങ്ങും.
https://www.facebook.com/Malayalivartha


























