ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് ആരംഭിക്കും.... തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം

ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം. ഇന്ന് വൈകീട്ട് നാലുമണി മുതല്‍ നാളെ രാവിലെ പത്തുമണിവരെയാണ് സമരം നടത്തുക.
സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കോഴിക്കോട് നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും തൃശ്ശൂരില്‍ രമേശ് ചെന്നിത്തലയും മറ്റ് ജില്ലകളില്‍ വിവിധ നേതാക്കളും നേതൃത്വം നല്‍കുകയും ചെയ്യും.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഉള്ളതിനാല്‍ വയനാട് ജില്ലയിലേയും മുസ്ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂര്‍ ജിലയിലേയും രാപ്പകല്‍ സമരം മറ്റൊരു ദിവസമായിരിക്കും.
അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തി. രാവിലെ കല്‍പ്പറ്റ മണിയങ്കോട് കൈതാങ്ങ് പദ്ധതിയില്‍ നിര്‍മ്മിച്ച വീട് സന്ദര്‍ശിക്കുന്നതോടെയാണ് വയനാട്ടിലെ പരിപാടികള്‍ തുടങ്ങുന്നത്. ശേഷം കളക്ടറേറ്റില്‍ നടക്കുന്ന വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ പുതുശ്ശേരി തോമസിന്റെ വീടും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. വൈകിട്ട് മീനങ്ങാടി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
കോണ്‍ഗ്രസിന്റെ 'കൈത്താങ്ങ് ' പദ്ധതി പ്രകാരം നിര്‍മിച്ച 25 വീടുകളുടെ താക്കോല്‍ ദാനവും ചടങ്ങില്‍ രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. മണ്ഡല സന്ദര്‍ശനം പൂര്‍ത്തിയാക്കി രാത്രി 8.50 നുളള വിമാനത്തില്‍ കരിപ്പൂരില്‍ നിന്ന് രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് പോകും.
"
https://www.facebook.com/Malayalivartha


























