കണ്ണീര്‍ക്കാഴ്ചയായി..... ബന്ധുവീട്ടില്‍ അടുക്കള കാണല്‍ ചടങ്ങിനെത്തിയ ബന്ധുക്കളായ യുവാക്കള്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങവേ അപകടത്തില്‍പെട്ട് മുങ്ങി മരിച്ചു, നാട്ടുകാരും അഗനിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി

പുലിയൂര്‍ വാത്തിലേത്ത് രാമചന്ദ്രന്‍പിള്ളയുടെ മകന്‍ രാകേഷ് (30), വെട്ടിയാര്‍ കുറ്റിയില്‍ വടക്കേതില്‍ മണിക്കുട്ടന്‍പിള്ളയുടെ മകന്‍ എം. വിഷ്ണു (26) എന്നിവരാണ് മരിച്ചത്.
ഇന്നലെ വെണ്മണിയിലെ ബന്ധുവീട്ടില്‍ അടുക്കളകാണല്‍ ചടങ്ങിനെത്തിയ ഇരുവരേയും വൈകുന്നേരം അഞ്ചുമണിയോടെ ശാര്‍ങക്കാവ് കടവില്‍ കാണാതാവുകയായിരുന്നു.
സ്ഥലത്തെത്തിയ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നാട്ടുകാരും ചെങ്ങന്നൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ ആറേകാലോടെ മൃതദേഹങ്ങള്‍ കണ്ടെത്തി. യുവാക്കള്‍ കുളിക്കാനിറങ്ങിയതാണെന്നു പൊലീസ് പറഞ്ഞു. നദിയിലെ ചെളിനിറഞ്ഞ ഭാഗത്ത് അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ നിലവിളിച്ച് ഉറ്റവരും ബന്ധുക്കളും ഉറ്റസുഹൃത്തുക്കളും . ആ കാഴ്ച നാട്ടുകാരേയും കണ്ണീരിലാഴ്ത്തി.
"
https://www.facebook.com/Malayalivartha