Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

സ്ത്രീ പ്രസവിക്കുന്നതപ്പോള്‍... ട്രാന്‍സ് ദമ്പതികളായ സിയ, സഹദ് എന്നിവര്‍ക്ക് കുഞ്ഞുപിറന്നത് സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ അഭിനന്ദന പ്രവാഹം; അതിനിടെ ആദ്യമായി പരസ്യമായി എതിര്‍സ്വരവുമായി എം.കെ. മുനീര്‍; പുരുഷന്‍ പ്രസവിച്ചെന്ന് വിശ്വസിക്കുന്നവര്‍ മൂഢരുടെ സ്വര്‍ഗത്തില്‍

13 FEBRUARY 2023 09:13 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ട്രാന്‍സ് ദമ്പതികളായ സിയസഹദ് എന്നിവര്‍ക്ക് കുഞ്ഞുപിറന്നത് സമൂഹമാധ്യമങ്ങള്‍ വലിയ ആഘോഷമായിരുന്നു. സിയയ്ക്കു വേണ്ടി പുരുഷനായി മാറിയ പങ്കാളി സഹദാണ് ഗര്‍ഭം ധരിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ മാറിടം നീക്കം ചെയ്തിരുന്നു എങ്കിലും ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നില്ല. അങ്ങനെയാണ് വിപ്ലവകരമായ തീരുമാനത്തിലേക്കു ദമ്പതികള്‍ എത്തിയത്.

അബിനന്ദന പ്രവാഹത്തിനിടെ എതിര്‍സ്വരവുമായി മുസ്ലീംലീഗ് നേതാവ് എം.കെ.മുനീര്‍. പുരുഷന്‍ പ്രസവിച്ചു എന്ന തരത്തിലുള്ള അദ്ഭുതപ്പെടുത്തുന്ന പ്രചാരണം ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ മറവില്‍ ഇവിടെ നടക്കുന്നുണ്ടെന്നും ഇതു വിശ്വസിക്കുന്നവര്‍ മൂഢരുടെ സ്വര്‍ഗത്തിലാണെന്നും എം.കെ.മുനീര്‍ എംഎല്‍എ. ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുകയായിരുന്നു എം.കെ.മുനീര്‍.

സ്ത്രീ സമ്പൂര്‍ണമായി നില്‍ക്കുമ്പോള്‍ മാത്രമാണ് അവള്‍ പ്രസവിക്കുന്നത്. ഇവിടെ പ്രസവിച്ച സ്ത്രീ ജന്മം കൊണ്ട് സ്ത്രീ ആയിരുന്നുവെന്നതിന്റെ നിദര്‍ശനമാണ് അവരില്‍ ഗര്‍ഭപാത്രം ഉണ്ടായിരുന്നുവെന്നത്. ഹോമോ സെക്ഷ്വാലിറ്റിയില്‍ ജീവിക്കുന്നവര്‍ ലോകത്തൊരിടത്തും പ്രസവിച്ചിട്ടില്ല. ട്രാന്‍സ്‌മെന്‍, ട്രാന്‍സ്വുമന്‍ എന്നുള്ളതെല്ലാം പൊള്ളയായ വാദമാണെന്നും എം.കെ.മുനീര്‍ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കഴിഞ്ഞ ദിവസമാണ് കുഞ്ഞു പിറന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. സഹദും കുഞ്ഞും സുഖമായിരിക്കുന്നെന്നും കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്താന്‍ താല്‍പര്യം ഇല്ലെന്നും മാതാവ് സിയ പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പിതാവായിരിക്കുകയാണ് സഹദ്.

സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ വ്യക്തിയാണ് സഹദ്. സിയ ആകട്ടെ പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയയാളും. കുഞ്ഞിനെ ദത്തെടുക്കാന്‍ അന്വേഷിച്ചെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികള്‍ക്കു മുന്നില്‍ നിയമനടപടികള്‍ വെല്ലുവിളിയായി. തുടര്‍ന്നാണു പുരുഷനായി മാറിയെങ്കിലും സഹദ് ഗര്‍ഭം ധരിക്കാമെന്ന ആശയത്തിലേക്കെത്തുന്നത്. ആളുകള്‍ എന്തു പറയുമെന്ന ആശങ്കയില്‍ ആദ്യം മടി തോന്നിയെന്ന് സഹദ് മുന്‍പ് പറഞ്ഞിരുന്നു. ഒപ്പം ഒരിക്കല്‍ ഉപേക്ഷിച്ച സ്ത്രീത്വത്തിലേക്കുള്ള തിരിച്ചുപോക്കും വെല്ലുവിളിയായി. എന്നാല്‍ സിയയുടെ സ്‌നേഹവും അമ്മയാകാനുള്ള അടങ്ങാത്ത ആഗ്രഹവും സഹദിന്റെ തീരുമാനത്തെ മാറ്റി.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധനകള്‍ നടത്തി ആരോഗ്യപ്രശ്‌നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണു ചികിത്സ ആരംഭിച്ചത്. സിയയില്‍ നിന്നാണ് സഹദ് ഗര്‍ഭം ധരിച്ചത്. സ്ത്രീയില്‍ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തെങ്കിലും ഗര്‍ഭപാത്രവും മറ്റും മാറ്റിയിരുന്നില്ല.

അതേസമയം സഹദും സിയയും ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛനുമമ്മയുമായി തങ്ങളുടെ പേരുചേര്‍ക്കാനുള്ള തിടുക്കത്തിലാണ്. അച്ഛനായി സഹദും അമ്മയായി സിയയും. ആശുപത്രി വിടുംമുമ്പ് അതുചേര്‍ക്കണം. ഇവ രേഖകളില്‍ ചേര്‍ക്കാന്‍ ആരോഗ്യമന്ത്രിക്കും മെഡിക്കല്‍ കോളേജ് മാതൃ-ശിശുസംരക്ഷണകേന്ദ്രം സൂപ്രണ്ടിനും ശനിയാഴ്ച നിവേദനം നല്‍കുമെന്ന് സിയ പറഞ്ഞു.

അടുത്തമാസം മെഡിക്കല്‍ കോളേജിലെത്തുന്ന ആരോഗ്യമന്ത്രിയെ കാണാനുള്ള ആഗ്രഹത്തിലാണ് ദമ്പതിമാര്‍. ദമ്പതിമാര്‍ക്ക് ആധാര്‍കാര്‍ഡും ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍കാര്‍ഡുമുണ്ട്. കുഞ്ഞിനെ പ്രസവിച്ചത് സഹദാണെങ്കിലും അവനാകണം അച്ഛനെന്നാണ് ഞങ്ങളുടെ ആഗ്രഹം.

സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡറിന് നല്ലതും ചീത്തയുമായി പ്രതികരണം ലഭിക്കുന്നുണ്ട്. എന്നാല്‍, ആശുപത്രിയധികൃതരില്‍നിന്ന് കിട്ടുന്ന എല്ലാവിധസഹായവും മാനസികപിന്തുണയും ഏറെ സന്തോഷം നല്‍കുന്നു. സഹദിനും കുഞ്ഞിനും എല്ലാവിധ പരിചരണവും മരുന്നും സൗജന്യമായി കിട്ടുന്നുണ്ട്. ഇതുവരെ കൂടെനിന്ന ആശുപത്രിയധികൃതരും ആരോഗ്യമന്ത്രിയും ഇക്കാര്യത്തിലും കൂടെയുണ്ടാകുമെന്ന് കരുതുന്നു എന്ന് സിയ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (1 hour ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (1 hour ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (2 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (2 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (3 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (3 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (3 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (4 hours ago)

Malayali Vartha Recommends