സ്ത്രീകളെ പിന്തുടര്‍ന്ന് വര്‍ക് ഷോപ്പില്‍ ജോലിയുളള ആളാണെന്ന് പറഞ്ഞ് പരിചയപ്പെടല്‍....ഓയില്‍ മാറിയില്ലെങ്കില്‍ വാഹനത്തിന് തീപിടിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കല്‍.... ഇരുചക്ര വാഹനയാത്രികരായ സ്ത്രീകളെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് തട്ടിപ്പിലൂടെ പണം കവര്‍ന്നയാള്‍ പിടിയില്‍

വെങ്ങല്ലൂര്‍ പിടിവീട്ടില്‍ മണിക്കുട്ടനെ (52) ആണ് തൊടുപുഴ ഡിവൈഎസ്പി എം.ആര്‍.മധുബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ പിന്നാലെയെത്തി സ്‌കൂട്ടറില്‍ എന്‍ജിന്‍ ഓയില്‍ കുറവാണെന്നും മോശമാണെന്നുമൊക്കെ പറഞ്ഞാണ് ഇയാള്‍ തട്ടിപ്പിനു തുടക്കമിടുന്നതെന്നു പൊലീസ് .
വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണെന്നു പരിചയപ്പെടുത്തിയാണ് ഇവരെ വിശ്വസിപ്പിക്കുന്നത്. വാഹനത്തിന് ഓയില്‍ കുറവാണെന്നു ഓയില്‍ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് 500 രൂപ വാങ്ങി ഓയില്‍ ഒഴിച്ചു നല്‍കുക പതിവ്.
സംശയം തോന്നിയ ചിലര്‍ വാഹനം ഷോറൂമില്‍ എത്തിച്ചു പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഒഴിച്ചത് ഉപയോഗശൂന്യമായ കരിഓയിലാണെന്നു മനസ്സിലായത്.
" f
https://www.facebook.com/Malayalivartha