താമരശ്ശേരിയില്‍ ഇന്‍സ്റ്റാഗ്രാം വഴി വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ട പെണ്‍സുഹൃത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചു.... പെട്രോളും ലൈറ്ററുമായി വീട്ടിലെത്തി ഭീഷണിമുഴക്കിയ യുവാവ് പിടിയില്‍

താമരശ്ശേരിയില്‍ ഇന്‍സ്റ്റാഗ്രാം വഴി വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ട പെണ്‍സുഹൃത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചു.... പെട്രോളും ലൈറ്ററുമായി വീട്ടിലെത്തി ഭീഷണിമുഴക്കിയ യുവാവ് പിടിയില്‍.
താമരശ്ശേരിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. കുറ്റ്യാടി പാലേരി മരുതോളി മീത്തല്‍ അരുണ്‍ജിത്ത് (24) ആണ് ഒരുലിറ്ററോളം പെട്രോളും ലൈറ്ററും സഹിതം പിടിയിലായത്. താമരശ്ശേരി പോലീസ് അറസ്റ്റുചെയ്ത പ്രതിയെ പിന്നീട് താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മുമ്പും പെണ്‍കുട്ടിയുടെ വീട്ടില്‍ വിവാഹാഭ്യര്‍ഥനയുമായെത്തിയ അരുണ്‍ജിത്തിനെ പെണ്‍കുട്ടിയുടെ പിതാവ് താക്കീത് നല്‍കി മടക്കിയയച്ചിരുന്നു.ഞായറാഴ്ച യുവാവ് വീട്ടിലേക്കു വരുന്നതുകണ്ട പെണ്‍കുട്ടിയുടെ മാതാവ് വാതിലടച്ചു.
അതോടെ വീടിനകത്തേക്ക് പ്രവേശിക്കാനാവാതിരുന്ന അരുണ്‍ജിത്ത് കൈയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് അപായപ്പെടുത്തുമെന്ന തരത്തില്‍ ഭീഷണിമുഴക്കിയെന്നാണ് പരാതി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ ബലമായി പിടികൂടി തടഞ്ഞുവെച്ച ശേഷം പോലീസില്‍ വിവരമറിയിച്ചു. അവര്‍ ഉടനെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha


























