Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

മധുവിന് ശേഷം വീണ്ടും ഒരു വിശ്വനാഥൻ?ആൾക്കൂട്ടം മർദിച്ചപ്പോൾ ആശുപത്രിയിൽനിന്ന് ഓടി രക്ഷപ്പെട്ട വിശ്വനാഥന്റെ മൃതദേഹം..ബന്ധുക്കളുടെ ഒപ്പ് വാങ്ങാതെയാണു, പോസ്റ്റ്മോർട്ടം നടത്തിയത്, മൂക്കിൽനിന്നു രക്തം ഒലിച്ചിറങ്ങിയ നിലയിലും...ഇടതു കാൽമുട്ടിൽ ചോര കട്ടപിടിച്ച നിലയിലുമായിരുന്നു മൃതദേഹം..ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ..

13 FEBRUARY 2023 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

പുരോഗമന കേരളം ആദിവാസികളെ വേട്ടയാടുന്നുവെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിലെയും അട്ടപ്പാടിയിലെ മധുവിൻെറയും സംഭവങ്ങൾ നൽകുന്ന സൂചന. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന, പരിഷ്കൃത സമൂഹത്തിന്റെ ആടയാഭരണങ്ങളില്ലാത്ത ജനതയെന്ന നിലയിലാണ് ആദിവാസികളെ നിരന്തരം മൃഗങ്ങളെപോലെ വേട്ടയാടുന്നത്. മൃഗങ്ങളെ വേട്ടയാടിയിൽ വനംവകുപ്പ് കേസെടുക്കും. വനംവകുപ്പിനെ വേട്ടക്കാർക്ക് ഭയമാണ്.എന്നാൽ, ആദിവാസിയെ വേട്ടയാടിയാൽ ഭരണകൂടത്തിന്റെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഹായം ലഭിക്കും. ആദിവാസികൾക്ക് വേണ്ടി ശബ്ദിക്കാൻ ആരുമുണ്ടാവില്ല. മനുഷ്യവകാശ കമീഷനോ, പട്ടികജാതി ഗോത്ര കമീഷനോ എടുക്കുന്ന കേസുകൾ കടലാസിൽ ഒതുങ്ങും. സർക്കാർ സംവിധാനം പൂർണായി ആദിവാസികൾക്കെതിരെ നിലകൊള്ളും. കേസിന് പിന്നാലെ പോകാനും തെളിവുകൾ ഹാജരാക്കാനും കൊല്ലപ്പെട്ട ആദിവാസിയുടെ കുടുംബത്തിന് കഴിവുണ്ടാവില്ല. മർദനമേറ്റുവാങ്ങുന്ന ആദിവാസികളെല്ലാം കറുത്തവരും, മുഷിഞ്ഞ വസ്ത്രം ധരിച്ചവരുമാണ്.മോഷണക്കുറ്റം ചുമത്തി മധു എന്ന ആദിവാസി യുവാവിനെ ഒരു സമൂഹം തല്ലി ചതച്ചു കൊലപ്പെടുത്തിയത് നമ്മൾ മറക്കരുത്, ഇന്നും ആ പ്രതികൾക്കു രക്ഷപെടാനുള്ള എല്ലാം പഴുതുകളും തുറന്നു കൊടുക്കുന്നത് നമ്മുടെ സർക്കാർ തന്നെയാണ്,

അതിന് ശേഷം അടുത്തൊരു യുവാവിന് നേരെയും ഇത്തരത്തിൽ ഒരു അതിക്രമം ഉണ്ടായിരിക്കുകയാണ്,,ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളജിൽ എത്തിയപ്പോൾ മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ച ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു, കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥൻ (46) ആണു മരിച്ചത്.രണ്ടു ദിവസം മുൻപ് ആൾക്കൂട്ടം മർദിച്ചപ്പോൾ ആശുപത്രിയിൽനിന്ന് ഓടി രക്ഷപ്പെട്ട വിശ്വനാഥന്റെ മൃതദേഹം ഇന്നലെ രാവിലെ മെഡിക്കൽ കോളജ് പഴയ പൊലീസ് ക്വാർട്ടേഴ്സിനു സമീപത്താണു കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. മൂക്കിൽനിന്നു രക്തം ഒലിച്ചിറങ്ങിയ നിലയിലും ഇടതു കാൽമുട്ടിൽ ചോര കട്ടപിടിച്ച നിലയിലുമായിരുന്നു.ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ചതാണെന്നും കൂട്ടിരിക്കാൻ വന്നതാണെന്നും ആണയിട്ടെങ്കിലും വിശ്വസിക്കാതെ വിശ്വനാഥനെ പിടിച്ചുകൊണ്ടുവന്ന് ആശുപത്രി ഗേറ്റിലെത്തി സുരക്ഷാ ജീവനക്കാരെ ഏൽപിച്ചു. സുരക്ഷാ ജീവനക്കാർ വിശ്വനാഥന്റെ ഭാര്യാമാതാവ് ലീലയെ ഗേറ്റിനു സമീപത്തേക്കു വിളിപ്പിച്ചു. കൂട്ടിരിക്കാൻ വന്നതാണെന്നും മോഷ്ടിക്കില്ലെന്നും ലീല സാക്ഷ്യപ്പെടുത്തിയിട്ടും ആൾക്കൂട്ടം വിശ്വസിച്ചില്ല.മോഷണം നടന്നതായി പരാതിയുള്ളവർക്ക് പൊലീസിനെ അറിയിക്കാമെന്നു സുരക്ഷാ ജീവനക്കാർ പറഞ്ഞെങ്കിലും ആരും പൊലീസിൽ പരാതി നൽകിയില്ല. ഇതിനു ശേഷവും ചിലർ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തതോടെയാണ് വിശ്വനാഥൻ ഓടി രക്ഷപ്പെട്ടത്.

ഷർട്ടും മൊബൈൽ ഫോണും ചെരിപ്പും ഭക്ഷണം കഴിക്കുന്ന പാത്രവും കവറിലാക്കി കടയ്ക്കുസമീപം ഉപേക്ഷിച്ചാണ് ഓടിപ്പോയത്. വ്യാഴാഴ്ച രാത്രി വൈകിയും വിശ്വനാഥനെ കാണാത്തതിനെത്തുടർന്ന് ലീല മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. സ്റ്റേഷനിൽ എത്തിയ ബന്ധുക്കളോടു പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതായും ആരോപണമുണ്ട്.ഷർട്ടും മൊബൈൽ ഫോണും ചെരിപ്പും ഭക്ഷണം കഴിക്കുന്ന പാത്രവും കവറിലാക്കി കടയ്ക്കുസമീപം ഉപേക്ഷിച്ചാണ് ഓടിപ്പോയത്. വ്യാഴാഴ്ച രാത്രി വൈകിയും വിശ്വനാഥനെ കാണാത്തതിനെത്തുടർന്ന് ലീല മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. സ്റ്റേഷനിൽ എത്തിയ ബന്ധുക്കളോടു പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതായും ആരോപണമുണ്ട്.പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. കഴുത്തു മുറുകിയാണു മരണമെന്നാണു പ്രാഥമിക നിഗമനമെന്നു മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. പൊലീസ് ആശുപത്രി ജീവനക്കാരുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. സോമന്റെയും പാറ്റയുടെയും മകനാണ് കർഷകത്തൊഴിലാളിയായ വിശ്വനാഥൻ.

വിശ്വനാഥന്റേത്ആത്മഹത്യയല്ലെന്നും,മർദിച്ചുകൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ.വിശ്വനാഥന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. വിവാഹം കഴിഞ്ഞ് 8 വർഷത്തിനു ശേഷമുണ്ടായ കുഞ്ഞിന്റെ മുഖം കണ്ട് സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്നു സഹോദരൻ രാഘവൻ പറഞ്ഞു. വിശദമായ അന്വേഷണം നടത്തണം. ബന്ധുക്കളുടെ ഒപ്പ് വാങ്ങാതെയാണു വിശ്വനാഥന്റെ പോസ്റ്റ്മോർട്ടം നടത്തിയതെന്നും സഹോദരൻ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (1 hour ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (1 hour ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (2 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (2 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (3 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (3 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (3 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (4 hours ago)

Malayali Vartha Recommends