ജിദ്ദയില്‍ നിന്നും ദുബായില്‍ നിന്നുമായി കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 97 ലക്ഷം രൂപയുടെ 24 കാരറ്റ് സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍....

ജിദ്ദയില്‍ നിന്നും ദുബായില്‍ നിന്നുമായി കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 97 ലക്ഷം രൂപയുടെ 24 കാരറ്റ് സ്വര്‍ണം പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍.
ജിദ്ദയില്‍ നിന്നെത്തിയ റസീഖ്(28), ദുബായില്‍ നിന്നെത്തിയ ഇബ്രാഹിം (50) എന്നിവരാണ് സ്വര്‍ണം സഹിതം വിമാനത്താവളത്തിനു പുറത്ത് പോലീസിന്റെ പിടിയിലായത്.
കര്‍ണ്ണാടകയിലെ മടികേരി സ്വദേശിയാണ് റസീഖ്. വയനാട് നായിക്കട്ടി സ്വദേശിയാണ് ഇബ്രാഹിം. ഞായറാഴ്ച ജിദ്ദയില്‍നിന്ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ വൈകുന്നേരം 6.54 മണിക്കാണ് റസീഖ് കരിപ്പൂരിലെത്തിയത്. ഇയാളില്‍നിന്ന് ശരീരത്തിലൊളിപ്പിച്ച നിലയില്‍ 1,191 ഗ്രാം തൂക്കം വരുന്ന നാല് കാപ്സ്യൂളുകളാണ് പിടികൂടിയത്.
ദുബായില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ ഇന്നലെ വൈകുന്നേരം 7.35-ന് കരിപ്പൂരിലെത്തിയ ഇബ്രാഹിമില്‍ നിന്ന് 483 ഗ്രാം തൂക്കം വരുന്ന രണ്ട് കാപ്സ്യൂളുകളാണ് പോലീസ് കണ്ടെടുത്തത്. എയര്‍ കസ്റ്റംസിന്റെ പത്തോളം പരിശോധനളെ അതിജീവിച്ചും കസ്റ്റംസ് സന്നാഹത്തെ മറികടന്നുമാണ് രണ്ട് കാരിയര്‍മാരും എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് യാത്രക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. റസീഖിനേയും ഇബ്രാഹിമിനേയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
" f
https://www.facebook.com/Malayalivartha


























