വാഹന പരിശോധന വ്യാപകമാക്കി.... മദ്യപിച്ച് ബസ് ഓടിച്ചതിന് കൊച്ചി നഗരത്തില്‍ 6 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

മദ്യപിച്ച് ബസ് ഓടിച്ചതിന് കൊച്ചി നഗരത്തില്‍ 6 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമാണ് അറസ്റ്റിലായത്. നഗരത്തില്‍ ബസ് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പൊലീസ് വ്യാപക പരിശോധന നടത്തിയത്.
ഴിഞ്ഞ ദിവസം കൊച്ചിയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിനിടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ ബസുകളില്‍ പരിശോധന കര്‍ശനമാക്കിയത്.
കൊച്ചിയില്‍ മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസിടിച്ചാണ് അപകടമുണ്ടായത്. സിഗ്‌നലില്‍ നിന്ന് അമിത വേഗതയില്‍ മുന്നോട്ടെടുത്ത ബസ് ഇടത് വശം ചേര്‍ന്ന് പോവുകയായിരുന്ന ബൈക്കിലിടിച്ചു. വൈപ്പിന്‍ സ്വദേശി ആന്റണി (46) തത്ക്ഷണം മരിക്കുകയായിരുന്നു. കച്ചേരിപ്പടി മാധവ ഫാര്‍മസി ജംഗ്ഷനിലായിരുന്നു അപകടം നടന്നത്.
കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അമിത വേഗത്തിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ടായിരുന്നു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തിയിരുന്നു.
അതേസമയം വാഹന പരിശോധനയില്‍ ഇരുപതിലേറെ ബസുകളും കസ്റ്റഡിയിലെടുത്തു. അമിതവേഗത അറിയിക്കാനായി ബസുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ പതിക്കും. ഇന്ന് മുതലാണ് സ്റ്റിക്കര്‍ പതിക്കുന്നത്.
"
https://www.facebook.com/Malayalivartha


























