ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവശങ്കര്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി....കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവശങ്കര്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്.
ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാനായി 4 കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുത്തത്.
കരാര്‍ ലഭിക്കാന്‍ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.
യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍, സ്വര്‍ണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായര്‍ എന്നിവരയും ഇഡി നേരത്തെ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു.
" f
https://www.facebook.com/Malayalivartha


























