ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് വയോധികന് ദാരുണാന്ത്യം.... തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ പൊയ്യക്കര ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്

ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് വയോധികന് ദാരുണാന്ത്യം. പള്ളിപ്പാട് വടക്കേക്കര കിഴക്ക് കറുകയില്‍ മണിയന്‍ (76) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ പൊയ്യക്കര ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്.
പൊടിമില്ലില്‍ സഹായിയായി ജോലി ചെയ്തിരുന്ന മണിയന്‍ മില്ലിലേക്ക് സൈക്കിളില്‍ പോകുന്ന വഴിയാണ് അപകടത്തില്‍ പെട്ടത്. ഹരിപ്പാട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് സൈക്കിളില്‍ തട്ടുകയും തുടര്‍ന്ന് മണിയന്‍ ബസിനടിയിലേക്ക് വീഴുകയും ആയിരുന്നു.
സംഭവ സ്ഥലത്തു വെച്ച് തന്നെ ജീവന്‍ നഷ്ടമായി. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























