അര്‍ത്തുങ്കല്‍ അറവുകാട് ക്ഷേത്രഉത്സവത്തിന് കതിന നിറച്ചപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു...

അര്‍ത്തുങ്കല്‍ അറവുകാട് ക്ഷേത്രഉത്സവത്തിന് കതിന നിറച്ചപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. അര്‍ത്തുങ്കല്‍ ചെത്തി കിഴക്കേവെളി വീട്ടില്‍ അശോകന്‍ (54) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെയാണ് അപകടം ഉണ്ടായത്. പറയെടുപ്പിനായി രണ്ടു കതിന കുറ്റികള്‍ നിറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
അശോകനോടൊപ്പമുണ്ടായിരുന്ന ചെത്തി പുളിക്കല്‍ചിറ പ്രകാശനും പൊള്ളലേറ്റിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ അശോകന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് അശോകന്‍ .സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.
" f
https://www.facebook.com/Malayalivartha


























