രക്ഷകരായത് അഗ്നിശമന സേന.... കനലുകള്‍ക്കിടയില്‍ ചൂടേറ്റ് പിടയുന്നു.... തൃശൂരില്‍ ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ തീപിടിച്ചപ്പോള്‍ അകപ്പെട്ടുപോയ മൂര്‍ഖന്‍ പാമ്പ് ചൂടേറ്റ് പിടയുന്ന കാഴ്ച കണ്ട് വെള്ളമൊഴിച്ച് രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

കനലുകള്‍ക്കിടയില്‍ ചൂടേറ്റ് പിടയുന്നു.... തൃശൂരില്‍ ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ തീപിടിച്ചപ്പോള്‍ അകപ്പെട്ടുപോയ മൂര്‍ഖന്‍ പാമ്പ് ചൂടേറ്റ് പിടയുന്ന കാഴ്ച... രക്ഷകരായത് അഗ്നിശമന സേന
ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ തീപിടിച്ചപ്പോള്‍ അതില്‍ അകപ്പെട്ടുപോയ മൂര്‍ഖന്‍ പാമ്പിന് പുതു ജീവന്‍ കിട്ടിയത് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥനായ പ്രജീഷാണ് രക്ഷകനായത്.
ഇന്നലെ ഉച്ചയ്ക്ക് അവിണിശ്ശേരി ചൂലൂര്‍ ക്ഷേത്രത്തിനടുത്തുള്ള പറമ്പില്‍ തീപിടിച്ചപ്പോള്‍ അണയ്ക്കുന്നതിനായി തൃശൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നു എത്തിയപ്പോഴാണ് ഉദ്യോഗസ്ഥനായ പ്രജീഷ് പാമ്പിന്റെ രക്ഷകനായത്.
തീ കെടുത്തിയതിനു ശേഷം യാദൃച്ഛികമായിട്ടാണ് പ്രജീഷും സംഘവും കനലുകള്‍ക്കിടയില്‍ ചൂടേറ്റ് പിടയുന്ന മൂര്‍ഖനെ കണ്ടത്. ഉടനെ തീക്കനലുകള്‍ക്കിടയില്‍ നിന്നു പാമ്പിനെ മാറ്റുകയും കുപ്പിയില്‍ വെള്ളം നിറച്ചു തലയില്‍ ഒഴിച്ചു കൊടുക്കുകയും ചെയ്തു. അതിനുശേഷം കുറച്ചു നേരം വെള്ളം ഒഴിച്ചു തണുപ്പിച്ച ശേഷം പാമ്പിനെ കാട്ടിലേക്ക് മാറ്റുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























