കൊടുംക്രൂരത.....പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി .... മൂന്നര വയസ്സുകാരിക്ക് കല്‍ക്കണ്ടവും മുന്തിരിയും നല്‍കി വശത്താക്കി പീഡിപ്പിച്ച കേസില്‍ 83-കാരനായ പ്രതിക്ക് 45 വര്‍ഷം കഠിന തടവും 80,000 രൂപ പിഴയും....

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 83-കാരനായ പ്രതിക്ക് 45 വര്‍ഷം കഠിന തടവും 80,000 രൂപ പിഴയും. ഉദയംപേരൂര്‍ മണക്കുന്നം വടക്കേ താന്നിക്കകത്ത് വീട്ടില്‍ പുരുഷോത്തമനെയാണ് കോടതി ശിക്ഷിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്.
2019 - 2020 കാലയളവിലാണ് സംഭവം. അമ്പലത്തിലെ പൂജാരിയായിരുന്ന പ്രതി മൂന്നര വയസ്സുകാരിയായ കുട്ടിക്ക് കല്‍ക്കണ്ടവും മുന്തിരിയും നല്‍കി വശത്താക്കി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതോടെ വീട്ടുകാര്‍ വിശദമായി അന്വേഷിച്ചപ്പോള്‍ കാരണം കണ്ടെത്തുകയായിരുന്നു.
കുഞ്ഞ് കാര്യങ്ങള്‍ പറഞ്ഞത് മൊഴിയായി എടുത്ത് ഉദയംപേരൂര്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പത്തോളം വകുപ്പുകളനുസരിച്ച് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
കൊച്ചുമകളുടെ പ്രായം പോലുമില്ലാത്ത കുഞ്ഞിനോട് ചെയ്ത അതിഹീനമായ പ്രവൃത്തിക്ക് പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എം. ജിജിമോനാണ്.
"
https://www.facebook.com/Malayalivartha


























