ഊരിപ്പിടിച്ച വാളിന്റെ കഥയൊക്കെ പറഞ്ഞ് രോമാഞ്ചം കൊള്ളിച്ചിട്ട് കരിങ്കൊടി പോലും താങ്ങാനുള്ള ചങ്കുറപ്പ് ഈ ഇരട്ടച്ചങ്കന് ഇല്ലെന്ന് പറയുന്നത് മുഖ്യന് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലായിരിക്കും. പക്ഷേ വീര്യമുള്ള നല്ല സഖാക്കൾക്ക് അത് ഇത്തിരി നാണക്കേടാണ്. കേരളത്തിലെ പൊതുജനത്തിന് അത് അതിലേറെ നാണക്കേടാണ്.

വെടിയുണ്ടകൾക്ക് മുന്നിൽ നെഞ്ചുവിരിച്ച്, സ്വാശ്രയ സമരത്തിന് മുന്നിൽ നിന്ന പുഷ്പനെ എല്ലാവരും ഓർക്കുന്നുണ്ടാവും. സമരത്തിൽ, ജീവിക്കുന്ന രക്സാതക്ഷിയായ പുഷ്പനെ ഇന്ന് സിപിഎം എല്ലാ പരിപാടികളിലും വീരോചിതമായി പങ്കെടുപ്പിക്കുന്നുണ്ട്.
പുഷ്പനത് അർഹിക്കുന്നുമുണ്ട്. എന്നാൽ പുഷ്പനെപ്പോലെ ചങ്കൂറ്റമുള്ള സഖാക്കൾക്ക് എന്തിനാണ് മുഖ്യമന്ത്രീ, ഇങ്ങനെ നാണക്കേടുണ്ടാക്കുന്നത്. ഊരിപ്പിടിച്ച വാളിന്റെ കഥയൊക്കെ പറഞ്ഞ് രോമാഞ്ചം കൊള്ളിച്ചിട്ട് കരിങ്കൊടി പോലും താങ്ങാനുള്ള ചങ്കുറപ്പ് ഈ ഇരട്ടച്ചങ്കന് ഇല്ലെന്ന് പറയുന്നത് മുഖ്യന് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലായിരിക്കും.
പക്ഷേ വീര്യമുള്ള നല്ല സഖാക്കൾക്ക് അത് ഇത്തിരി നാണക്കേടാണ്. കേരളത്തിലെ പൊതുജനത്തിന് അത് അതിലേറെ നാണക്കേടാണ്. ഇതൊക്കെ ആയിട്ടും പിണറായി സഖാവിന് എന്തേ ഇത്ര പേടി? , കൈകൊണ്ട് എന്തോ ആക്ഷൻ കാണിച്ചപ്പോ അക്രമികൾ പേടിച്ചോടി എന്നൊക്കെ പറഞ്ഞിരുന്നല്ലോ? തെരഞ്ഞെടുത്ത, ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ഭാഗമായ , തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവിന് ആരെയാണ് പേടി? എന്തിനെയാണ് പേടി? ജനങ്ങൾക്കുവേണ്ടി അല്ലെങ്കിൽ പിന്നെ എന്തിനുവേണ്ടിയാണ് ഈ പ്രവർത്തനമൊക്കെ? ജനത്തിനെ ബുദ്ധിമുട്ടിച്ച് എന്ത് മലമറിക്കാനാണ് ഈ പാഞ്ഞുപോക്ക്?
ഇത് ചോദിക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേടിയാണ് ഇപ്പോൾ വിർശനങ്ങൾക്കും ചർച്ചകൾക്കും വഴിവയ്ക്കുന്നത്. വഴിപോക്കരെയൊക്കെ തടഞ്ഞുവയ്ക്കുക, യുവാക്കളെ കരുതൽ തടങ്കലിൽ വയ്ക്കുക ഇങ്ങനെ പോകുന്നു പിണറായിയുടെ സുരക്ഷാ ഒരുക്കങ്ങൾ. ഇതെന്തുഭാവിച്ചാണെന്ന് നാടൊട്ടുക്ക് ചോദ്യങ്ങൽ ഉയരുമ്പോഴും ഒരക്ഷരം മിണ്ടാതെ മുന്നോട്ടു പോവുകയാണ് മുഖ്യമന്ത്രി.
ഒരു സാധാരണക്കാരന്റെ കുപ്പായത്തിനുള്ളിലെന്ന് വീമ്പിളക്കുമ്പോഴും എന്തിനാണ് ഈ പ്രകടനം? ഏതൊരു മുഖ്യമന്ത്രിക്കുമെന്നപോലെ അനുവദനീയമായ സൗകര്യങ്ങൾ ഉപയോഗിച്ചോളൂ. പക്ഷേ ഏതോ യുദ്ധ-കലാപ ഭൂമിയിലെന്ന പോലെ ജനങ്ങളെ ശത്രുക്കളായി കണ്ടുള്ള ഈ പോക്കുണ്ടല്ലോ....അതിത്തിരി കടന്ന കയ്യാണ് മുഖ്യമന്ത്രീ..
കഴിഞ്ഞ ദിവസം, കുഞ്ഞിനു മരുന്നു വാങ്ങാൻ പോലും ഒരച്ഛനെ വിടാതെ സുരക്ഷ ഒരുക്കി. കാലടി കാഞ്ഞൂരിൽ നടന്ന ആ സംഭവവും നമ്മളറിഞ്ഞു.മുഖ്യമന്ത്രി ഇന്ന് ക്ലിഫ് ഹൗസിൽ നിന്ന് വളരെ അടുത്തുള്ള മാസ്കറ്റ് ഹോട്ടലിലേക്കു എത്തിയതും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചുകൊണ്ടാണ്. ക്ലിഫ് ഹൗസിൽ നിന്നും മാസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റ് വാഹനങ്ങൾ എല്ലാം തടഞ്ഞു.
വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി മാസ്കറ്റ് ഹോട്ടലിൽ എത്തിയത്. സുരക്ഷ സംബന്ധിച്ച വിവാദത്തില്‍ വിമര്‍ശനങ്ങൾ കൊടുംപിരിക്കൊള്ളുന്നതൊന്നും അറിഞ്ഞ ഭാവമില്ല മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിയുടെ യാത്രയിൽ സുരക്ഷക്കായി ഉപയോഗിക്കുന്നത് ചട്ടപ്രകാരമുള്ളതിന്‍റെ ഇരട്ടിയിലധികം വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. ഇതിനൊപ്പം റൂട്ട് ക്ലീയറൻസ് എന്ന പേരിൽ പൊലീസിന്റെ അമിതാവേശവും പരാക്രമവും കൂടിയാവുമ്പോൾ മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങൾക്ക് തലവേദനയാവുന്നു എന്ന പരാതി രൂക്ഷമാണ്.
സുരക്ഷാ ഭീഷണിയുടെ പേര് പറഞ്ഞാണ് പൊലീസ് ഇതിനെ ന്യായീകരിക്കുന്നത്. Z+ സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. ഈ Z+ എന്താണെന്ന് നോക്കാം. Z+ പ്രകാരം മുന്നിൽ രണ്ട് പൈലറ്റ് വാഹനം, അതു കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ കാർ, പിന്നാലെ രണ്ട് എസ്കോർട് വാഹനവും ഒരു വാനും ഏറ്റവും പിന്നിലായി ഒരു കാറും. അതായത് 7 വാഹനങ്ങൾ.
അതിലെല്ലാം കൂടി 35 മുതൽ 40 പേർ വരെയുള്ള സുരക്ഷാ സംഘം. രേഖകൾ പ്രകാരം ഇതാണ് അനുവദനീയമായ സുരക്ഷ. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. ഇതിന്റെ ഇരട്ടിയോളമാണ് ക്രമീകരണങ്ങൾ. മുഖ്യമന്ത്രി എത്തുന്ന പ്രദേശത്തെ എസ്പിയും സ്പെഷൽ ബ്രാഞ്ചും ഇന്റലിജൻസും ഉൾപ്പെടെ കുറഞ്ഞത് 5 ഡിവൈഎസ്പിമാരും, സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്കെത്തും.
അതോടെ വാഹനങ്ങളുടെ നിര ഏഴിൽ നിന്ന് 16 ആയും പൊലീസുകാരുടെ എണ്ണം 70 മുതൽ 80 വരെയായും ഉയരും. അതായത് ചട്ടപ്രകാരം നൽകേണ്ട സുരക്ഷയുടെ ഇരട്ടി. മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂർ മുൻപ് തന്നെ കിലോമീറ്ററുകൾ അകലെ വരെ വഴിയുടെ ഇരുവശത്തും പൊലീസ് സ്ഥാനം പിടിക്കും. പിന്നെ ഒരു വാഹനം പോലും ഈ വഴിയോരത്തെങ്ങും പാർക്ക് ചെയ്യാൻ സമ്മതിക്കില്ലെന്ന് ആളുകൾ ആരോപിക്കുന്നു.
മുഖ്യമന്ത്രി എത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് മുഖ്യമന്ത്രി കടന്നു പോകുന്ന വഴിയിലേക്ക്ഈ എത്തുന്ന എല്ലാ റോഡുകളിലെയും ഗതാഗതം മുന്നറിയിപ്പില്ലാതെ തടയും. മുക്യമന്ത്രിയുടെ യാത്രയുടെ വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽആണ് പുറത്തു പറയാത്തത് എന്ന് കരുതാം. പക്ഷേ രാവിലെ വീട്ടിൽ നിന്ന് പല വഴിക്ക് ജോലിക്കും മറ്റ് ഉപജിവനത്തിനുമായി പോകുന്ന മനുഷ്യരെയാണ് ഈ ബുദ്ധിമുട്ടിക്കുന്നത്.
കഷ്ടപ്പെടുത്തുന്നത്. ഈ തടയപ്പെടുന്നവർക്കൊന്നും പണി രാഷ്ട്രീയമല്ല സഖാവേ! പണിക്കു പോയില്ലെങ്കിൽ കുടുംബം കഷ്ടത്തിലാവും, മേലുദ്യോഗസ്ഥൻ ശാസിക്കും, ചിലപ്പൊ പണിയും പോവും. മാത്രമല്ല, വോട്ടു നൽകിയതിന്റെ ഒറ്റ കാരണത്താലാണ് ഇങ്ങനെ പെരുവഴിയിൽ മുഖ്യമന്ത്രി കടന്നു പോകാനായി മണിക്കൂറഉകൾ കാത്തു നിൽക്കേണ്ടി വരുന്നത്.
എന്തൊരു അവസ്ഥയാണിത്. എന്തൊരു ദുരന്തമാണിത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ പ്രകടനത്തിന്റെ പേരോ ഭരണം? എല്ലാം ശരിയാവുമായിരിക്കും എന്ന് ആശ്വസിക്കാനേ പൊതുജനത്തിനാവുന്നുള്ളൂ.. അ നിസ്സഹായതയെപ്പോലും ചവിട്ടി ഞെരിക്കരുത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha
























