സാങ്കേതിക സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ്, ഗവേണിങ് ബോര്‍ഡ്, മുതലായ സമിതികള്‍ സ്വീകരിച്ച ചട്ട വിരുദ്ധ തീരുമാനങ്ങള്‍ തടഞ്ഞ് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ; വിസിയുടെ എതിര്‍പ്പോടെ സ്വീകരിച്ചിരിക്കുന്ന തീരുമാനങ്ങള്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡോ. സിസാ തോമസ് ഗവര്‍ണറെ അറിയിച്ചു; ഇതോടെയാണ് പുതിയ നടപടി

സംസ്ഥാന സര്‍ക്കാരും, ഗവര്‍ണ്ണറുമായുള്ള പോരാട്ടം അയയുന്നില്ല. അത് വീണ്ടും അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ സാങ്കേതിക സര്‍വകലാശാല വി,സി നിയമനവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ സര്‍ക്കാർ ഗവര്‍ണ്ണർ പോര് മുറുകുകയാണ്. സാങ്കേതിക സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ്, ഗവേണിങ് ബോര്‍ഡ്, മുതലായ സമിതികള്‍ സ്വീകരിച്ച ചട്ട വിരുദ്ധ തീരുമാനങ്ങള്‍ തടഞ്ഞിരിക്കുകയാണ് ഗവര്‍ണ്ണർ. ഇത് തടഞ്ഞ് കൊണ്ടുള്ള ഉത്തരവ് ഗവര്‍ണ്ണർ പുറപ്പെടുവിച്ചു.
ഇതോടെയാണ് ഗവർണർ സർക്കാർ പോര് പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ് എന്ന് മനസിലാക്കാൻ സാധിക്കുന്നത്. കെ ടി യു, വിസി. ഡോ. സിസ തോമസിനെ നിയന്ത്രിയ്ക്കാന്‍ പ്രത്യേക സമിതിയെ വെച്ചിരുന്നു. അത് ഇപ്പോള്‍ ഗവര്‍ണര്‍ റദ്ദാക്കിയിരിക്കുകയാണ്. വിസിയുടെ എതിര്‍പ്പോടെ സ്വീകരിച്ചിരിക്കുന്ന തീരുമാനങ്ങള്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡോ. സിസാ തോമസ് ഗവര്‍ണറെ അറിയിച്ചിരുന്നു. രേഖാമൂലമാണ് വി.സി ഇത് ഗവര്‍ണറെ അറിയിച്ചത്.
ഇതേ തുടര്‍ന്നാണ് ആ ചട്ട വിരുദ്ധ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് തടഞ്ഞുള്ള ഉത്തരവ് ഗവർണർ ഇറക്കിയത്. യൂണിവേഴ്‌സിറ്റി നിയമത്തിലെ പത്താംവകുപ്പിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്. അതായത് സര്‍വകലാശാലയുടെ വിവിധ സമിതികള്‍ സ്വീകരിയ്ക്കുന്ന നിയമവിരുദ്ധമായ തീരുമാനങ്ങള്‍ അത് എന്ത് തന്നെയായാലും സസ്‌പെന്‍ഡ്‌ചെയ്യാനും, അതുമല്ലെങ്കില്‍ അതില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുമുള്ള അധികാരം ചാന്‍സലര്‍ കൂടിയായ ഗവര്‍ണർക്ക് മാത്രമുള്ളതാണ്.
ആയതിനാൽ ചാന്‍സലറുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഈ തീരുമാനം റദ്ദാക്കിയത്. രാഷ്ട്രീയ അതിപ്രസരം കാരണം ചുമതലകള്‍ നിര്‍വഹിക്കാനാവുന്നില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ പ്രൊഫ.സിസ തോമസ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി നല്കിയിരുന്നു .
https://www.facebook.com/Malayalivartha



























