ശബരിമലയിൽ വമ്പൻ വീഴ്ച്ച കണ്ടെത്തി; നടവരവായികിട്ടിയ സ്വർണം യഥാസമയം ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിച്ചില്ല; ഡിസംബർ 27 മുതൽ ജനുവരി 19 വരെ 180 പവൻ സ്വർണം കിട്ടി; അത് സ്ട്രോങ് റൂമിൽ എത്തിച്ചത് ഇന്നലെ

ശബരിമലയിൽ വമ്പൻ വീഴ്ച്ച കണ്ടെത്തിയിരിക്കുകയാണ്. അതായത് നടവരവായികിട്ടിയ സ്വർണം യഥാസമയം ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിക്കാറുണ്ട്. പക്ഷെ ഈ പ്രാവശ്യം അതിൽ വീഴ്ചയുണ്ടായി എന്നാണ് പുതിയ കണ്ടെത്തൽ. തിരുവാഭരണം കമ്മിഷണർ കണ്ടെത്തിയിരിക്കുന്നത് 180 പവൻ സ്വർണമെത്തിക്കുന്നതിൽ വീഴ്ചയുണ്ടായതായാണ് . ഡിസംബർ 27 മുതൽ ജനുവരി 19 വരെ 180 പവൻ സ്വർണം കിട്ടി. അത് സ്ട്രോങ് റൂമിൽ എത്തിച്ചത് ഇന്നലെയായിരുന്നു .
നടയടച്ചപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ സ്വർണവും വെള്ളിയുമെല്ലാം സ്‌ട്രോങ് റൂമിലെത്തിക്കുന്നതായിരുന്നു രീതി. അങ്ങനെ ഇരിക്കവെയാണ് സമയത്തിന്റെ കാര്യത്തിൽ വീഴ്ച നടന്നത്. 410 പവൻ സ്വർണമായിരുന്നു ശബരിമലയിൽ നടവരവായി ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലഘട്ടത്തിൽ കിട്ടിയത്. സ്വർണ ഉരുപ്പടികൾ ശബരിമലയിൽത്തന്നെ സൂക്ഷിച്ചിരുന്നു. ഇത് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണമെന്ന് തിരുവാഭരണം കമ്മിഷണർ വ്യക്തമാക്കുകയും ചെയ്തു. എന്തായാലും ഗുരുതര വീഴ്ച്ചയാണ് കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























