2019ലെ സത്യവാങ്മൂല പ്രകാരം ഗാന്ധിജിക്ക് സ്വന്തമായുള്ളത് വെറും 5.8 കോടി രൂപയുടെ പണവും സ്വർണ്ണവും നിക്ഷേപങ്ങളും; അതാണ് രാഹുൽ ഗാന്ധിജി; നിഷ്കളങ്കതയുടെയും ലാളിത്യത്തിന്റെയും പ്രതീകം; പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

അതാണ് രാഹുൽ ഗാന്ധിജി. നിഷ്കളങ്കതയുടെയും ലാളിത്യത്തിന്റെയും പ്രതീകം. 2019ലെ സത്യവാങ്മൂല പ്രകാരം ഗാന്ധിജിക്ക് സ്വന്തമായുള്ളത് വെറും 5.8 കോടി രൂപയുടെ പണവും സ്വർണ്ണവും നിക്ഷേപങ്ങളും. സഹോദരിക്കൊപ്പം ഉടമസ്ഥതയുള്ള കൃഷിഭൂമിയുടെ മതിപ്പ് വില വെറും 1.3 കോടി രൂപ. അതാണ് രാഹുൽ ഗാന്ധിജി. നിർണായകമായ കുറിപ്പ് പങ്കു വച്ച് ശ്രീജിത്ത് പണിക്കർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
അതാണ് രാഹുൽ ഗാന്ധിജി. നിഷ്കളങ്കതയുടെയും ലാളിത്യത്തിന്റെയും പ്രതീകം. 2019ലെ സത്യവാങ്മൂല പ്രകാരം ഗാന്ധിജിക്ക് സ്വന്തമായുള്ളത് വെറും 5.8 കോടി രൂപയുടെ പണവും സ്വർണ്ണവും നിക്ഷേപങ്ങളും. സഹോദരിക്കൊപ്പം ഉടമസ്ഥതയുള്ള കൃഷിഭൂമിയുടെ മതിപ്പ് വില വെറും 1.3 കോടി രൂപ. പിന്നീടുള്ളത് വ്യാപാരത്തിനായി ഉപയോഗിക്കുന്ന ഏതാനും കെട്ടിടങ്ങൾ മാത്രം. വെറും 8.7 കോടി രൂപ വിലമതിക്കുന്നത്. എല്ലാം കൂടി നോക്കിയാലും ആകെമൊത്തം ടോട്ടൽ ഏതാണ്ട് 16 കോടി രൂപ മാത്രം വില വരുന്ന തുച്ഛമായ ആസ്തികൾ.
പാവം ഗാന്ധിജിക്ക് ഇന്നും സ്വന്തമായി ഒരു വീടില്ല. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി, വയനാട്ടിൽ നാലു ലക്ഷം രൂപയുടെ അടച്ചുറപ്പുള്ള ഒരു കുഞ്ഞു വീട് ഗാന്ധിജിക്കു നിർമ്മിച്ചു നൽകണമെന്ന് ഞാൻ സംസ്ഥാന സർക്കാരിനോട് താഴ്മയായി അപേക്ഷിക്കുന്നു. തൽക്കാലം ശിവശങ്കരൻജി അറിയേണ്ട.
https://www.facebook.com/Malayalivartha



























