വരാപ്പുഴയില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം... പരുക്കേറ്റ ഏഴുപേരില്‍ രണ്ടുകുട്ടികളുള്‍പ്പെടെ നാലുപേരുടെ നില ഗുരുതരം

വരാപ്പുഴ മുട്ടിനകത്ത് പടക്കശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റ ഏഴുപേരില്‍ രണ്ടുകുട്ടികളുള്‍പ്പെടെ നാലുപേരുടെ നില ഗുരുതരം. വൈകിട്ട് അഞ്ചുമണിയോടെയുണ്ടായ സ്‌ഫോടനത്തില്‍ പടക്കസാമഗ്രികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായി തകര്‍ന്നു. സമീപത്തെ വീടുകള്‍ക്കും സാരമായ കേടുപാടുണ്ടായി.
ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. പടക്ക നിര്‍മാണശാലയില്‍ ഉണ്ടായത് വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. സമീപത്തെ വീട് ഭാഗികമായി തകര്‍ന്നു. പതിനഞ്ചോളം വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വന്‍ ശബ്ദത്തോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ്.
ഭൂമികുലുക്കമാണെന്ന് കരുതിയെന്നും കൊച്ചു റാണി ജോസഫ് പറഞ്ഞു. തീ നിയന്ത്രണവിധേയമെന്ന് ജില്ലാ കലക്ടര്‍ രേണു രാജ്. പടക്ക നിര്‍മാണത്തിന് ലൈസന്‍സുണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും കലക്ടര്‍. അപകടത്തില്‍ പരുക്കേറ്റവര്‍: എസ്തര്‍ (7), എല്‍സ (5), ഇസബെല്‍ (8), ജാന്‍സണ്‍ (38), ഫ്രഡീന (30), കെ.ജെ.മത്തായി (69), നീരജ് (30).
https://www.facebook.com/Malayalivartha



























