ഓഹരിവിപണിയിലെ കനത്ത നഷ്ടത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു

ഓഹരിവിപണിയിലെ കനത്ത നഷ്ടത്തിന് പിന്നാലെ യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. അടൂര്‍ തൊടുവക്കോട് സ്വദേശി ടെസ്സണ്‍ തോമസിനെയാണ്(32) മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓഹരിവിപണിയിലെ നഷ്ടമാണ് ടെസ്സണെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസും അറിയിച്ചു. മാസങ്ങളായി ജോലിയില്‍ നിന്നും അവധിയെടുത്ത് ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്തിവരികയായിരുന്നു എഞ്ചിനീയറായ ടെസ്സണ്‍.
ചെറിയ തോതില്‍ നിക്ഷേപങ്ങളിലൂടെ ഓഹരി വിപണിയില്‍ സജീവമായ ടെസ്സണ്‍ പിന്നീട് വലിയ നിക്ഷേപങ്ങളിലേക്ക് കടന്നിരുന്നതായാണ് വിവരം. ഇതിനിടെയാണ് കനത്ത നഷ്ടം ഓഹരിവിപണിയിലുണ്ടായത്. ടെസ്സന്റെ അമ്മയാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ ഇയാളെ കണ്ടത്. രണ്ട് കോടിയിലധികം രൂപയാണ് ടെസ്സണ്‍ നേരിട്ട നഷ്ടം. ഈയടുത്താണ് ടെസ്സണ്‍ വിവാഹിതനായത്. ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha



























