ഒടുവില്‍ പിടിയില്‍.... യുവാവിനെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍....

യുവാവിനെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസ്സിലെ പ്രതികളെ പേട്ട പൊലീസ് പിടികൂടി. കൊല്ലം ഇരവിപുരം സഫിയ മന്‍സില്‍ മുഹമ്മദ് ഷാഹിദ്(28), കൊല്ലം കയക്കല്‍ അയന മുറി നഗര്‍ സെയ്ദ് അലി (28)എന്നിവരെയാണ് പേട്ട പൊലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞ ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിക്കകം ബിവറേജ് ഷോപ്പിന് സമീപമുള്ള പെട്രോള്‍ പമ്പിലെ ബാത്‌റൂമില്‍ വെച്ച് വെളുപ്പിന് നാലുമണിയോടുകൂടി കൊല്ലം സ്വദേശിയായ യുവാവിനെ ആക്രമിച്ചാണ് പ്രതികള്‍ 12 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് കവര്‍ന്നതെന്ന് പേട്ട പൊലീസ് .
കവര്‍ച്ചക്കുശേഷം കാറില്‍ രക്ഷപ്പെട്ട പ്രതികളെ ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ പേട്ട എസ്.എച്.ഒ. പ്രകാശ്, എസ്.ഐ മഹേഷ്, സി.പി.ഒമാരായ രാജാറാം, കണ്ണന്‍, ഷമ്മി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്‍ഡിലായി.
" f
https://www.facebook.com/Malayalivartha



























