Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

വ്യാജ ലൈംഗിക പീഡന കേസില്‍ സ്വപ്ന സുരേഷിന്റെ കൂട്ടു പ്രതി ബിനോയ് ജേക്കബ് പ്രതിയായ ലൈംഗിക കയ്യേറ്റ (മാനഭംഗ) കേസില്‍ തുടരന്വേഷണ ഹര്‍ജി തള്ളിയ മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെ പ്രതി മേല്‍ കോടതിയില്‍ സമര്‍പ്പിച്ചതായി ബോധിപ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ വിചാരണ സ്റ്റേ ഉത്തരവ് ഉണ്ടെങ്കില്‍ മാര്‍ച്ച് 30ന് ഹാജരാക്കാന്‍ മജിസ്ട്രേട്ട് കോടതി ഉത്തരവ്

01 MARCH 2023 07:20 AM IST
മലയാളി വാര്‍ത്ത

More Stories...

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രതിയായ വ്യാജ ലൈംഗിക പീഡന കേസിലെ കൂട്ടു പ്രതിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് പ്രതിയായ ലൈംഗിക കയ്യേറ്റ (മാനഭംഗ) കേസില്‍ തുടരന്വേഷണ ഹര്‍ജി തള്ളിയ മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെ പ്രതി മേല്‍ കോടതിയില്‍ സമര്‍പ്പിച്ചതായി ബോധിപ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ വിചാരണ സ്റ്റേ ഉത്തരവ് ഉണ്ടെങ്കില്‍ മാര്‍ച്ച് 30ന് ഹാജരാക്കാന്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.


തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ച ഉത്തരവ് 2022 സെപ്റ്റംബറില്‍ ഹൈക്കോടതി 2 മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. മജിസ്‌ട്രേട്ട് കോടതിയിലെ കേസിന്‍മേലുള്ള എല്ലാ തുടര്‍ നടപടികളും നടപ്പിലാക്കരുതെന്ന് ഹൈക്കോടതി ജസ്റ്റിസ്. വി. ഷെര്‍സി ഉത്തരവിട്ടിരുന്നു യുവതിയുടെ പരാതി കളവാണെന്നും മജിസ്‌ട്രേട്ട് കോടതി വസ്തുതകള്‍ ശരിയായ രീതിയില്‍ വിലയിരുത്താതെയാണ് തനിക്കെതിരെ കുറ്റം ചുമത്താന്‍ ഉത്തരവിട്ടതെന്നും അതിനാല്‍ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.


എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വനിതാ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ പീഡിപ്പിച്ചുവെന്ന മാനഭംഗ , പൂവാല ശല്യക്കേസിലാണ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സ്വപ്നയെപോലെ ബിനോയിയെ അനുസരിച്ച് കൂടെ നിന്നാല്‍ തനിക്കും ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നും മറ്റും പറഞ്ഞ് പ്രലോഭിപ്പിച്ച് ബിനോയി ലൈംഗിക കയ്യേറ്റവും ബലപ്രയോഗവും നടത്തിയെന്നായിരുന്നു കേസ്.



എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് കമ്പനി ഓഫീസില്‍ പലരേയും ബിനോയിയും സ്വപ്നയും ചേര്‍ന്ന് ഇത്തരത്തില്‍ പ്രലോഭിപ്പിച്ച് ഓഫീസില്‍ ഭീതിജനകമായ കള്ളക്കടത്ത് അധോലോകം സൃഷ്ടിച്ചതായും യുവതി ആരോപണമുന്നയിച്ചിട്ടുണ്ട്. മ്യൂസിയം പോലീസ് കുറ്റപത്രവും അനുബന്ധ റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ പ്രതി പ്രഥമ ദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകള്‍ ഉണ്ടെന്ന് നിരീക്ഷിച്ചാണ് മജിസ്‌ട്രേട്ട് എ. അനീസ പ്രതി വിചാരണ നേരിടാന്‍ ഉത്തരവിട്ടത്.


തനിക്കെതിരായ ലൈംഗികാരോപണം അടിസ്ഥാന രഹിതമാകയാല്‍ തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കണമെന്ന ബിനോയ് ജേക്കബ്ബിന്റെ വിടുതല്‍ ഹര്‍ജി തള്ളികൊണ്ടാണ് പ്രതിയെ വിചാരണ ചെയ്യാന്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്. കേസില്‍ തുടരന്വേഷണം വേണമെന്ന ബിനോയിയുടെ ഹര്‍ജിയും 2021 മാര്‍ച്ച് 25 ന് കീഴ് കോടതി തള്ളിയിരുന്നു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള വിടുതല്‍ ഹര്‍ജിയും 173 (8) പ്രകാരമുള്ള തുടരന്വേഷണ ഹര്‍ജിയുമാണ് മജിസ്‌ട്രേട്ട് എ. അനീസ തള്ളിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 എ (ശ) ( ലൈംഗിക സമീപനം ഉള്‍പ്പെടുന്ന ശാരീരിക സ്പര്‍ശവും മുന്നേറ്റങ്ങളും) , (ശശ) ( ലൈംഗിക നേട്ടങ്ങള്‍ക്ക് വേണ്ടി നിര്‍ബന്ധിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യല്‍) , (ശശശ) (സ്ത്രീയുടെ ഇച്ഛക്കെതിരായി അശ്ലീല സൃഷ്ടി കാണിക്കല്‍) , (ശ്) ( ലൈംഗികത കലര്‍ന്ന പരാമര്‍ശങ്ങള്‍ നടത്തല്‍) , 354 ഡി (ശ) (സ്ത്രീ തന്റെ അനിഷ്ടത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയിട്ടും സംസര്‍ഗ്ഗം വളര്‍ത്താന്‍ നിരന്തരം പിന്തുടരാന്‍ ശ്രമിക്കല്‍) , (ശശ) (ഒരു സ്ത്രീ ഇന്റര്‍ നെറ്റോ ഇ - മെയിലോ മറ്റ് ഇലക്ട്രോണിക് വിനിമയ രൂപമോ ഉപയോഗിക്കുന്നത് നിരീക്ഷിക്കല്‍) എന്നീ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തി വിചാരണ ചെയ്യാനായിരുന്നു കോടതി ഉത്തരവ്.




2016 ലാണ് കേസിനാസ്പമായ സംഭവം നടന്നത്. ബിനോയിയുടെയും സ്വപ്നയുടെയുടെയും ഉന്നത സ്വാധീനത്താല്‍ മ്യൂസിയം പോലീസ് കേസ് എഴുതിത്തള്ളാന്‍ പലകുറി ശ്രമിച്ചെങ്കിലും വനിതാ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പരാതിയിലും മൊഴിയിലും ഉറച്ചു നിന്നതോടെ ഗത്യന്തരമില്ലാതെ മ്യൂസിയം പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. 2017 ഫെബ്രുവരി 7 നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോഴാണ് വിടുതല്‍ ഹര്‍ജിയുമായി പ്രതി രംഗത്തെത്തിയത്. വിടുതല്‍ ഹര്‍ജി തള്ളിയപ്പോഴാണ് തുടരന്വേഷണ ഹര്‍ജി സമര്‍പ്പിച്ചത്.



സ്വപ്ന സുരേഷ് എയര്‍ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെ ബിനോയ് ജേക്കബ്ബുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി എയര്‍ ഇന്ത്യാ ഓഫീസറും എയര്‍പോര്‍ട്ട് ജീവനക്കാരുടെ സംഘടനാ സെക്രട്ടറിയുമായിരുന്ന പട്ടം സ്വദേശി എല്‍. എസ്. സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതി എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ക്ക് അയച്ചത്. സിബു വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്ന് കാണിച്ച് 17 വനിതകള്‍ ഒപ്പിട്ടതായ വ്യാജ പരാതി അയച്ച് സിബുവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സിബുവിനെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റി. സിബുവിന്റെ പരാതിയില്‍ ബിനോയിയെയും സ്വപ്നയെയും ഒന്നും രണ്ടും പ്രതികളാക്കി വലിയതുറ പോലീസ് കേസെടുത്തുവെങ്കിലും അന്വേഷണത്തിന് ഒച്ചിന്റെ വേഗതയായിരുന്നു. തുടര്‍ന്ന് സിബു ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് നല്‍കി. സ്വപ്ന നല്‍കിയത് വ്യാജ പരാതിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.



എയര്‍ ഇന്ത്യ സാറ്റ്‌സിന് ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ജോലികള്‍ ഏല്‍പ്പിച്ചതിലെ ക്രമക്കേട് , എയര്‍ ഇന്ത്യയെ നഷ്ടത്തിലാക്കുന്ന വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ , എയര്‍ പോര്‍ട്ട് അതോറിറ്റിക്ക് ലഭിക്കേണ്ട റോയല്‍റ്റി തുകയിലെ വെട്ടിപ്പ് എന്നിവയെക്കുറിച്ച് സിബു സി ബി ഐ ക്കും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും ( സി വി സി ) പരാതി നല്‍കിയിരുന്നു. ഈ വിരോധ കാരണത്താല്‍ സിബുവിനെ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്താക്കണം എന്ന ഉദ്ദേശ്യത്തോടെയും കരുതലോടെയും കൂടെയാണ് വ്യാജ പരാതി അയച്ചതെന്നും സ്വപ്നയുടെയും ബിനോയിയുടെയും സ്വാധീനത്തിന് വഴങ്ങിയതിനാലും തെറ്റിദ്ധരിപ്പിച്ചതിനാലുമാണ് ചിലര്‍ ഒപ്പിട്ടതെന്നും ചിലരുടെ ഒപ്പ് വ്യാജമാണെന്നും ജീവനക്കാര്‍ ക്രൈം ബ്രാഞ്ചിനും എയര്‍ ഇന്ത്യയുടെ വകുപ്പുതല ആഭ്യന്തര അച്ചടക്ക അധികാര കമ്മിറ്റി മുമ്പാകെയും മൊഴി നല്‍കി.



ഡിസിപ്ലിനറി അതോറിറ്റി മുമ്പാകെ നടന്ന വാച്യാന്വേഷണത്തില്‍ ആള്‍മാറാട്ടം നാടത്തി മൊഴി നല്‍കിയാണ് സ്വപ്ന സിബുവിനെ കുരുക്കിയത്. ഒരു പരാതിക്കാരിയായ പാര്‍വതി സാബുവായി നീതു മോഹനെന്ന യുവതിയെ ആള്‍മാറാട്ടം നടത്തി ഹാജരാക്കി മൊഴി നല്‍കിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 2016 ല്‍ സ്വപ്നയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ഐ. റ്റി.സെക്രട്ടറി എം.ശിവശങ്കര്‍ ഐ. എ. എസ്. സ്വപ്നയെ മുഖ്യമന്ത്രിയുടെ അറിവോടെ ഐ. റ്റി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ ഓപ്പറേഷന്‍സ് മനേജരായി 1.16 ലക്ഷം രൂപ മാസ ശമ്പളത്തില്‍ നിയമനം തരപ്പെടുത്തി നല്‍കിയത്. ഇതിനായി സ്വപ്ന ഹാജരാക്കിയത് വ്യാജ ബി.കോം. ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയതിന് കന്റോണ്‍മെന്റ് പോലീസ് 2020 ല്‍ കേസെടുത്തുവെങ്കിലും പ്രതികള്‍ക്ക് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയിലുള്ള സ്വാധീനത്താല്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (25 minutes ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (30 minutes ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (36 minutes ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (49 minutes ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (57 minutes ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (1 hour ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (1 hour ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (1 hour ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (1 hour ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (1 hour ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (1 hour ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (1 hour ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (1 hour ago)

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടി ഷോക്കേറ്റ് നാല് മരണം  (1 hour ago)

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends