ഓണ്‍ലൈന്‍ ഓഹരിവിപണി വ്യാപാരത്തില്‍ കോടികളുടെ നഷ്ടം.... എന്‍ജിനീയര്‍ ജീവനൊടുക്കി... വിവാഹിതനായിട്ട് വെറും രണ്ടു മാസം.. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ഓണ്‍ലൈന്‍ ഓഹരിവിപണി വ്യാപാരത്തില്‍ കോടികളുടെ നഷ്ടം.... എന്‍ജിനീയര്‍ ജീവനൊടുക്കി... അടൂര്‍ ഏഴംകുളം തൊടുവക്കാട് ഈട്ടിവിളയില്‍ ടെസന്‍ തോമസ് (32) ആണ് ജീവനൊടുക്കിയത്. രണ്ടുമാസം മുമ്പായിരുന്നു ടൈസന്റെ വിവാഹം . 2022 ഡിസംബര്‍ 29-നായിരുന്നു ഇവരുടെ വിവാഹം നടന്നത്
തിങ്കളാഴ്ച വൈകുന്നേരം നാലിന് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്നനിലയില്‍ ടെസന്‍ തോമസിനെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എന്‍ജിനീയറായിരുന്ന ഇദ്ദേഹം ജോലി ഉപേക്ഷിച്ചാണ് ഓഹരി വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കുറച്ചുകാലമായി ഇതായിരുന്നു പ്രധാന വരുമാനമാര്‍ഗമെന്നും ടെസന്‍ തോമസുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നുണ്ട്.
പക്ഷെ അടുത്ത കാലത്ത് വിപണിയില്‍ വലിയ നഷ്ടം സംഭവിച്ചതായി ടെസന്‍ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടായിരുന്നു.വിപണിയിലെ അടിക്കടി വീഴ്ചകള്‍ സംഭവിച്ചതോടെ ടെസന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ . ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും അവര്‍ കരുതുന്നു. അസ്വാഭാവിക മരണത്തിന് അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.
ഇത്രയും പണം നഷ്ടമായതായി ബന്ധുക്കള്‍ മൊഴിനല്‍കിയതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് . മറ്റാരുടെയെങ്കിലും കൈയില്‍നിന്ന് പണം വാങ്ങിയതായി ഇപ്പോള്‍ അറിവില്ല. ഇതെല്ലാം തുടരന്വേഷണത്തിലേ വ്യക്തമാകൂവെന്ന് അടൂര്‍ എസ്.എച്ച്.ഒ. പറഞ്ഞു.
ഇന്നലെ രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മൃതദേഹപരിശോധന പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഏഴംകുളം തൊടുവക്കാട് സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. കല്ലൂപ്പാറ സ്വദേശിനി സ്നേഹയാണ് ഭാര്യ.
https://www.facebook.com/Malayalivartha



























