Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

17 കിലോ ഹാഷിഷ് ഓയില്‍കടത്ത്: തുടരന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് 17 ന് ക്രൈംബ്രാഞ്ച് ഹാജരാക്കാന്‍ കോടതി അന്ത്യശാസനം നല്‍കി.. മാലി സ്വദേശികളായ 4 പ്രതികള്‍ക്ക് ഓപ്പണ്‍ ഡേറ്റഡ് ( അറസ്റ്റ് കാലാവധിയില്ലാത്ത ) ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്:പ്രതികള്‍ രാജ്യം വിട്ട് ഒളിത്താവളങ്ങള്‍ മാറി മാറി കഴിയുന്നതിനാല്‍ കാലാവധി തീയതി വയ്ക്കാത്ത വാറണ്ട് വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ അനുവദിച്ചു കൊണ്ടാണ് കോടതി ഉത്തരവ്

01 MARCH 2023 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?

അന്താരാഷ്ട്ര മയക്കു മരുന്ന് വ്യാപാര ശൃംഖലയിലെ കണ്ണികളില്‍ നിന്ന് നഗര മധ്യത്തിലെ സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് 17 കോടി രൂപ വിപണിവില മതിക്കുന്ന 17 കിലോ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്ത കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് 17 ന് ക്രൈംബ്രാഞ്ച് ഹാജരാക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി അന്ത്യശാസനം നല്‍കി. 2023 ജനുവരി 4 ന് കേസ് പരിഗണിക്കവേ ജാമ്യത്തില്‍ കഴിയുന്ന നാലാം പ്രതി കേസില്‍ തുടരന്വേഷണം നടക്കുകയാണെന്ന് ബോധിപ്പിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റിപ്പോര്‍ട്ട് ജനുവരി 20 ന് ഹാജരാക്കാന്‍ ഉത്തരവിട്ടു.


എന്നാല്‍ ഫെബ്രുവരി 28ന് കേസ് പരിഗണിച്ചപ്പോഴും റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനാലാണ് മാര്‍ച്ച് 17 ന് ഹാജരാക്കാന്‍ ജഡ്ജി കെ. സനില്‍കുമാര്‍ അന്ത്യശാസനം നല്‍കിയത്.. അതേ സമയം 7 മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസ് ഒത്തുകളിയിലൂടെ ജാമ്യമെടുത്ത് ഒളിവില്‍ പോയ മാലി സ്വദേശികളായ 4 പ്രതികള്‍ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിലെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ മാലി സ്വദേശികളായ അയ്മന്‍ അഹമ്മദ് (24) , ഷാനിസ് മാഹിര്‍ (27) , ഇബ്രാഹിം ഫൗസന്‍ സാലിഹ് (29) , അഞ്ചാം പ്രതി അസ് ലിഫ് മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്. ഓപ്പണ്‍ ഡേറ്റഡ് അറസ്റ്റ് വാറണ്ടുത്തരവ് നടപ്പിലാക്കാന്‍ തുടരന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി യോടാണ് കോടതി ഉത്തരവിട്ടത്. പ്രതികള്‍ രാജ്യം വിട്ട് പല ഒളിത്താവളങ്ങളില്‍ മാറി മാറി കഴിയുന്നതിനാല്‍ കാലാവധി തീയതി വയ്ക്കാത്ത തുറന്ന തീയതി വാറണ്ട് ( ഓപ്പണ്‍ ഡേറ്റഡ് വാറണ്ട് ) വേണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അപേക്ഷ അനുവദിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.


2018 ജൂണ്‍ 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളും മാലി സ്വദേശികകളുമായ ഐമന്‍ അഹമ്മദ് ( 24 ), ഷെനീസ് മാഹീര്‍ ( 27 ), ഇബ്രാഹിം ഫൌസന്‍ സാലിഹ് ( 29 ), അമര്‍ റഷീദ് ( 30 ), അസ് ലിഫ് മുഹമ്മദ് എന്നിവരാണ് കേസിലെ 1 മുതല്‍ 5 വരെയുള്ള പ്രതികള്‍. ഷെനിസ് മാഹീര്‍ അന്താരാഷ്ട്ര കുറ്റവാളിയാണ്. കപ്പല്‍ വഴി മയക്കു മരുന്ന് കടത്തുന്നതിലും ഷെനിസ് വിദഗ്ധനാണ്. വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്ക് വേണ്ടി വല വിരിച്ചിരിക്കവേയാണ് തലസ്ഥാനത്ത് വച്ച് കേരളാ പോലീസിന്റെ പിടിയിലായത്.



തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി മാലിദ്വീപിലേക്ക് ഹാഷിഷ് ഓയില്‍ കടത്താന്‍ വേണ്ടിയാണ് ആദ്യ മൂന്നു പ്രതികള്‍ തലസ്ഥാനത്തെ നക്ഷത്ര ഹോട്ടലില്‍ തങ്ങിയത്. ഇതിനിടെ ചാലക്കമ്പോളത്തില്‍ നിന്ന് 32 കിലോ ഡാല്‍ഡ വാങ്ങി. ഡാല്‍ഡ മാറ്റിയ ശേഷം ആ ടിന്നില്‍ ഹാഷിഷ് ഓയില്‍ നിറച്ച് മാലിദ്വീപിലേക്ക് കടത്താനായിരുന്നു ശ്രമം.


കോടതിയില്‍ ഹാജരാക്കി റിമാന്റില്‍ കഴിഞ്ഞ ആദ്യ മൂന്ന് പ്രതികളെ ജൂണ്‍ 14 ന് ചോദ്യം ചെയ്യുന്നതിലേക്കായി കോടതി 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. 17 കിലോ ഹാഷിഷിന്റെ ഉറവിടം, ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിലെ സംസ്‌ക്കരണ ഫാക്ടറികള്‍, ചെന്നൈയിലെ വിതരണ ശൃംഖല , ഇടനിലക്കാര്‍ എന്നിവയെക്കുറിച്ച് തെളിവ് ശേഖരിച്ച് കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.



തുടര്‍ന്നാണ് നാലാം പ്രതിയായ അമര്‍ റഷീദ് പിടിയിലായത്. എന്നാല്‍ അഞ്ചാം പ്രതിയായ അസ് ലിഫ് മുഹമ്മദ് ഒളിവില്‍ പോയി.
ആദ്യ മൂന്നു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജികള്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തീയതിയായ ജൂണ്‍ 4 മുതല്‍ 6 മാസ കാലാവധിക്കകം പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാത്ത പക്ഷം പ്രതികള്‍ക്ക് ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച് ജാമ്യഹര്‍ജി തീര്‍പ്പാക്കി.


എന്നാല്‍ 7 മാസം കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്ന 2019 ജനുവരി 4 നകം കുറ്റപത്രം പോലീസ് സമര്‍പ്പിക്കാത്തതിനാല്‍ കോടതി ആദ്യ മൂന്നു പ്രതികള്‍ക്ക് ജനുവരി 5 ന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.


അഞ്ച് ലക്ഷം രൂപയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യവും ഓരോ പ്രതിയും ഹാജരാക്കണം. ജാമ്യ വസ്തുവിന്റെ അസ്സല്‍ ആധാരം, സോള്‍വന്‍സി സാക്ഷ്യപത്രം എന്നിവ കോടതിയില്‍ കെട്ടി വയ്ക്കണം. ജാമ്യക്കാരുടെ അസ്സല്‍ തിരിച്ചറിയല്‍ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. വിചാരണ തീരും വരെ തിരുവനന്തപുരം റവന്യൂ ജില്ല വിട്ടു പോകരുത്.1948 ലെ ഫോറിനേഴ്‌സ് നിയമത്തിലെ വകുപ്പ് 11 പ്രകാരം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും കഴിയണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. കേസിന്റെ വസ്തുത അറിയാവുന്ന ആരെയെങ്കിലുമോ അന്വേഷണ ഉദ്യോഗസ്ഥരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. സമാന സ്വഭാവമുള്ള മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലേക്ക് അയച്ച് ജയിലില്‍ കിടന്ന് വിചാരണ നേരിടേണ്ടി വരുമെന്നും 6 പേജുള്ള ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു.



എന്നാല്‍ പ്രതികള്‍ ഉന്നത സ്വാധീനത്താല്‍ രാജ്യം വിട്ട് ഒളിവില്‍ പോകുകയായിരുന്നു.

അന്താരാഷ്ട്ര മയക്കുമരുന്ന് കാത്തുകാര്‍ക്ക് ഒത്തുകളി ജാമ്യം ലഭിച്ചത് പോലീസിന്റെ ബോധപൂര്‍വ്വമായ വീഴ്ചയിലൂടെയാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണ ഉത്തരവുണ്ടായത്. കേന്ദ്ര ഏജന്‍സി നല്‍കിയ വിവര പ്രകാരം സിറ്റി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും കേസില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് തലസ്ഥാനത്തെ ഹോട്ടലില്‍ നിന്ന് ഷാനീഷ്' മാഹിറിനെയും കൂട്ടാളികളെയും പിടികൂടിയത്.

17 കിലോ ഹാഷിഷുമായി പ്രതികള്‍ തലസ്ഥാനത്തു നിന്ന് രക്ഷപ്പെടാനൊരുങ്ങവേയാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് വിവരം ലഭിച്ചത്. അല്‍പ്പമെങ്കിലും വൈകിയാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്നുള്ളതിനാല്‍ എന്‍.സി.ബി.അധികൃതര്‍ ഉടന്‍ തന്നെ സിറ്റി പോലീസിന് വിവരം കൈമാറി. മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി കേരള പോലീസ് രൂപവല്‍ക്കരിച്ച കാന്‍സാഫ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഐ.ജി. പി .വിജയന്റെ നേതൃത്വത്തിലായിരുന്നു പോലീസിന്റെ നടപടികള്‍. അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്, ഡി സി പി ആര്‍.ആദിത്യ , കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഷാനിസ് മാഹിറിനെയും കൂട്ടാളികളെയും പിടികൂടിയത്.

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് പത്രസമ്മേളനം വിളിച്ചു കൂട്ടി വലിയ വായില്‍ സിറ്റി പോലീസ് കമ്മീഷണര്‍ വിളമ്പിയിരുന്നു. മാധ്യമങ്ങളില്‍ അറസ്റ്റ് വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പ്രസ് റിലീസും നല്‍കി. ഷാഡോ പോലീസിനെ വിന്യസിച്ച് തന്ത്രപൂര്‍വ്വം നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായതെന്നും പോലീസുദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. എന്നാല്‍ പിന്നീട് പുരോഗതിയൊന്നും ഉണ്ടായില്ല.

നിര്‍മ്മാതാക്കളോ വിതരണക്കാരോ മാലിക്കാര്‍ക്ക് ഹാഷിഷ് കൈമാറിയവരോ ഇടനിലക്കാരോ വലയില്‍ കുടുങ്ങിയില്ല. വല പൊട്ടിച്ച് രക്ഷപ്പെടാന്‍ പോലീസ് തന്നെ കൂട്ടുനിന്നു. കുറ്റപത്രം തയ്യാറാക്കുന്നതിലോ കൃത്യസമയത്ത് കോടതിയില്‍ എത്തിക്കുന്നതിലോ ശ്രദ്ധ ചെലുത്താതെ സൂപ്പര്‍വൈസിംഗ് പോലീസുദ്യോഗസ്ഥരടക്കം ഉറക്കം നടിച്ചു.

കുറ്റപത്രം കോടതി ഓഫീസില്‍ എത്തിച്ചതിലും വീഴ്ച സംഭവിച്ചതായി പറയപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (27 minutes ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (32 minutes ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (38 minutes ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (51 minutes ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (59 minutes ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (1 hour ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (1 hour ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (1 hour ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (1 hour ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (1 hour ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (1 hour ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (1 hour ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (1 hour ago)

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടി ഷോക്കേറ്റ് നാല് മരണം  (2 hours ago)

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends