സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു.... സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. അര്‍ബുദരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമുണ്ടായത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
എറണാകുളം ചേന്ദമംഗലം സ്വദേശിയാണ് എസ്ബിഐ ഉദ്യോഗസ്ഥ ഷീബ. ദൂരദര്‍ശനിലെ ആദ്യകാല അനൗണ്‍സറായിരുന്നു. നിരവധി പരിപാടികളുടെ അവതാരകയും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദൂരദര്‍ശനില്‍ അനൗണ്‍സറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്. ദൂരദര്‍ശനില്‍ മയില്‍പ്പീലി, ജീവന്‍ ടിവിയില്‍ വീട്ടുകാര്യം എന്നീ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.
പരസ്യസംവിധായകനും നിര്‍മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാര്‍ഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കള്‍.
" f
https://www.facebook.com/Malayalivartha



























