രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധനവ്... ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ദ്ധിപ്പിച്ചു

രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1103 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
വാണിജ്യ സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ 350 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2119.50 രൂപയായി.
എല്ലാം മാസവും ഒന്നാംതീയതി പാചകവാതകത്തിന്റെ വില എണ്ണകമ്പനികള്‍ പുനഃ പരിശോധിക്കുകയും ചെയ്യാറുണ്ട്.
അതേസമയം കൊച്ചിയിലെ വില സിലിണ്ടറിന് 1110 രൂപയായി. നേരത്തെ, 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ദ്ധിപ്പിച്ചു. 2124 രൂപയാണ് പുതിയ വില, നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തിലായി.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗാര്‍ഹിക സിലിണ്ടറിന് ഇതിനു മുന്‍പ് വില വര്‍ദ്ധിപ്പിച്ചത്. മേയ് മാസത്തില്‍ രണ്ട് തവണയായി 54 രൂപയോളം കൂട്ടിയിരുന്നു. തുടര്‍ച്ചയായ ഏഴു തവണ വില കുറഞ്ഞതിനു ശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധനവുണ്ടാകുന്നത്.
"
https://www.facebook.com/Malayalivartha



























