ഫെബ്രുവരിയിലെ റേഷന്‍ വിതരണം നീട്ടി... കാര്‍ഡുടമകള്‍ക്ക് മാര്‍ച്ച് നാലുവരെ റേഷന്‍ വാങ്ങാം... റേഷന്‍ കടകളുടെ സമയം ഇന്ന് മുതല്‍ പുനക്രമീകരിച്ചു

ഫെബ്രുവരിയിലെ റേഷന്‍ വിതരണം നീട്ടി... കാര്‍ഡുടമകള്‍ക്ക് മാര്‍ച്ച് നാലുവരെ റേഷന്‍ വാങ്ങാം... റേഷന്‍ കടകളുടെ സമയം ഇന്ന് മുതല്‍ പുനക്രമീകരിച്ചു.
സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇപോസ് മെഷിന്റെ പ്രവര്‍ത്തനം താറുമാറായത് . ഇതു കണക്കിലെടുത്താണ് ഫെബ്രുവരിയിലെ റേഷന്‍ വിതരണം നീട്ടിയത്.
കാര്‍ഡുടമകള്‍ക്ക് മാര്‍ച്ച് നാലുവരെ റേഷന്‍ വാങ്ങാന്‍ കഴിയും. ഇന്നലെയും റേഷന്‍കടകളില്‍ വന്‍ ജനതിരക്കാണ് അനുഭവപ്പെട്ടത്. റേഷനും മണ്ണെണ്ണയ്ക്കും രണ്ട് ബില്ലിംഗ് ആയതിനാല്‍ ഒരു ഇടപാട് പൂര്‍ത്തിയാക്കുന്നതിനായി 20 മിനിട്ടോളമെടുത്തു.
ഉച്ചക്ക് 12ന് അടയ്ക്കേണ്ട കടകള്‍ പലതും 2.30ന് ശേഷമാണ് അടച്ചത്. ഇന്ന് മുതല്‍ ഷിഫ്റ്റ് സംമ്പ്രദായം അവസാനിപ്പിച്ച് എല്ലാ റേഷന്‍ കടകളുടെയും സമയം രാവിലെ 8മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4മുതല്‍ 7വരെയുമായി പുനഃക്രമീകരിച്ചിട്ടുണ്ട്.
ഷിഫ്റ്റ് സമ്പ്രദായം പൊതുജനങ്ങള്‍ക്ക് റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടതും സംസ്ഥാനത്ത് വേനലിന്റെ കാഠിന്യമേറുന്ന പശ്ചാത്തലത്തിലുമാണ് കടകളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കുന്നതെന്ന് മന്ത്രി
" f
https://www.facebook.com/Malayalivartha



























