അമ്പലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു... ഒരാള്‍ക്ക് പരുക്ക്

അമ്പലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു... കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് പരുക്കേറ്റു. പുറക്കാട് പഞ്ചായത്ത് ഏഴാം വാര്‍ഡ് പഴയചിറയില്‍ (അനുഗ്രഹ) മണിയപ്പന്റെ മകന്‍ മഞ്ചേഷ് (36) ആണ് മരിച്ചത്. പുതുവല്‍ വിശ്വന്റെ മകന്‍ വിഷ്ണു(34)നാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 11ഓടെ ദേശീയപാതയില്‍ കൊട്ടാരവളവിലായിരുന്നു അപകടം നടന്നത്. കരുവാറ്റയിലെ ടെര്‍ഫില്‍ ഫുട്ബാ കാണാന്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്നു രണ്ടു പേരും. സ്‌കൂട്ടറില്‍ മാരാരിക്കുളം സ്റ്റേഷനിലെ ജീപ്പാണ് ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരേയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 12 ഓടെ മഞ്ചേഷ് മരിച്ചു.
വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയാണ് മഞ്ചേഷ്. മാതാവ്: രമണി. ഭാര്യ: വിജിഷ. മകന്‍: അനുരാഗ്. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
" "
https://www.facebook.com/Malayalivartha



























