നികുതിപ്പിരിവിലെ വീഴ്ച സംബന്ധിച്ച പ്രതിപക്ഷ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കര്‍... പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

നികുതിപ്പിരിവിലെ വീഴ്ച സംബന്ധിച്ച പ്രതിപക്ഷ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കര്‍. സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ റൂളിംഗ് നല്‍കി.
അതേസമയം അടിയന്തരപ്രമേയം അനുവദിക്കാത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. റോജി എം. ജോണ്‍ ആണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.
എന്നാല്‍ വിഷയം ബജറ്റില്‍ ചര്‍ച്ച ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ നോട്ടീസ് തള്ളി. സബ്മിഷനായി വിഷയം ഉന്നയിക്കാമെന്ന് റൂളിംഗ് നല്‍കുകയും ചെയ്തു. ചര്‍ച്ച ചെയ്യാനല്ലെങ്കില്‍ എന്ത് നിയമസഭയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു.
സര്‍ക്കാരിന് ചര്‍ച്ചകളെ ഭയമാണ്. കഴിഞ്ഞ രണ്ടു ദിവസം സഭയില്‍ പതറിപ്പോയ മുഖ്യമന്ത്രി ഇന്നും പ്രതിപക്ഷത്തില്‍നിന്നും ഓടിയൊളിക്കുകയാണെന്നും ആരോപിച്ച് സതീശന്‍.
"
https://www.facebook.com/Malayalivartha



























