Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ബി. എസ്. എന്‍. എല്‍ നിക്ഷേപ തട്ടിപ്പ് കേസ് ... പ്രതികളുടെ മുന്‍ കൂര്‍ ജാമ്യ ഹര്‍ജി കോടതി തളളി

02 MARCH 2023 01:43 PM IST
മലയാളി വാര്‍ത്ത

ഇരുന്നൂറിലേറെ കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ബി. എസ്. എന്‍. എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം ഭാരവാഹികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തളളി.

പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താലേ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താനാകൂ എന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിയത്. ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.

 



സംഘം ഭരണസമിതി അംഗങ്ങളായ കുമാരപുരം അമിതാ ശങ്കര്‍ നഗര്‍ പ്രാര്‍ത്ഥനയില്‍ കെ.വി. പ്രസാദ് രാജ്, മെഡിക്കല്‍കോളേജ് ഹൈസ്‌കൂള്‍ ലെയിന്‍ സായിപ്രഭയില്‍ മനോജ് കൃഷ്ണ, പത്തനംതിട്ട ഇടയാഠി സ്‌കൂളിന് സമീപം കിഴക്കേകര വീട്ടില്‍ അനില്‍കുമാര്‍, ശ്രീകാര്യം ഗാന്ധിപുരം ചെറുവളളി ലെയിന്‍ ഇന്ദീവരത്തില്‍ മിനിമോള്‍ എന്നിവരാണ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നത്.


2000 ത്തോളം നിക്ഷേപകരെ കബളിപ്പിച്ച് അവര്‍ക്ക് വ്യാജ രസീതുകള്‍ നല്‍കി 200 കോടിയിലധികം രൂപ തട്ടിയെടുത്തതായി നിലവിലെ അന്വേഷണത്തില്‍ ബോധ്യമായെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതുവരെ ജോലി ചെയ്ത കിട്ടിയ ആകെ സമ്പാദ്യം തങ്ങള്‍ ജോലിചെയ്ത സ്ഥാപനത്തിന്റെ പേരിലുളള സഹകരണ സംഘത്തില്‍ നിക്ഷേപിച്ചത് നിക്ഷേപകര്‍ക്കുള്ള വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ്.




'തട്ടിപ്പിന് ഇരയാകുന്നവരുടെ കുട്ടികളെ അവര്‍ക്ക് സ്‌കൂളില്‍ അയക്കാന്‍ കഴിയുന്നില്ല, അവര്‍ ഭക്ഷണത്തിനും വസ്ത്രത്തിനുമായി മറ്റുളളവരുടെ മുന്നില്‍ കൈ നീട്ടുകയോ മോഷണം നടത്തുകയോ ചെയ്യണമെന്ന സ്ഥിതി കോടതിക്ക് അനുവദിക്കാനാകില്ലന്നുള്ള' 'ഷംഷൂല്‍ അലംഖാന്‍' കേസിലെ സുപ്രീം കോടതി വിധിന്യായം വായിച്ചാണ് പ്രോസിക്യൂട്ടര്‍ ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്തത്.

നിക്ഷേപകരെ പറ്റിച്ച് തട്ടിയെടുത്ത പണം കൊണ്ട് സഹകരണ സംഘം ഭാരവാഹികള്‍ കോടികളുടെ വസ്തുക്കള്‍ വാങ്ങി കൂട്ടിയിട്ടുണ്ട്. മറ്റെവിടെയെല്ലാം തട്ടിയെടുത്ത പണം വിനയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കിട്ടണമെന്നായിരുന്നു സര്‍ക്കാരിന്റെ മുഖ്യ ആവശ്യം. ഇത് ഫലത്തില്‍ കോടതിയും അംഗീകരിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെ. വി. പ്രദീപ് കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ നാളെ (വ്യാഴാഴ്ച) വിധി പറയും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (53 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (59 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends