Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

യൂസഫലിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം തെറ്റിയതായി റിപ്പോർട്ട്.... ശിവശങ്കറിൻ്റെ വാട്ട്സ് ആപ്പ് ചാറ്റുകൾ പുറത്തുവന്നതോടെ യൂസഫലി കടുത്ത അമർഷത്തിലാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.... മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വഞ്ചിച്ചതായി യൂസഫലി കരുതുന്നു...കേരള സർക്കാരിനെ താങ്ങി നിർത്തുന്നതിൽ യൂസഫലിക്കുള്ള പങ്ക് എടുത്തു പറയേണ്ടതാണ്...

02 MARCH 2023 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?

യൂസഫലിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം തെറ്റിയതായി റിപ്പോർട്ട്. ശിവശങ്കറിൻ്റെ വാട്ട്സ് ആപ്പ് ചാറ്റുകൾ പുറത്തുവന്നതോടെ യൂസഫലി കടുത്ത അമർഷത്തിലാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വഞ്ചിച്ചതായി യൂസഫലി കരുതുന്നു.കേരള സർക്കാരിനെ താങ്ങി നിർത്തുന്നതിൽ യൂസഫലിക്കുള്ള പങ്ക് എടുത്തു പറയേണ്ടതാണ്. യു.എ.ഇ.കോൺസുലേറ്റുമായി പിണറായി ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് യൂസഫലിയായിരുന്നു ഗൾഫ് രാജ്യങ്ങളിലേക്കുള്ള പിണറായിയുടെ പാലം. യൂസഫലിയെ വെട്ടി യു.എ.ഇ യുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനാണ് പിണറായി ശ്രമിച്ചതെന്ന് യൂസഫലികരുതുന്നു . ശിവശങ്കറിൻ്റെ ചാറ്റ് പുറത്തുവന്നതോടെയാണ് യൂസഫലി കലിപ്പിലായത് .താൻ ജീവനു തുല്യം സ്നേഹിക്കുന്ന പിണറായിക്ക് തന്നെ വിശ്വാസമില്ലാതിരുന്നുവെന്ന് യൂസഫലി അറിഞ്ഞത് ശിവശങ്കരൻ്റെ ചാറ്റ് പുറത്തു വന്നപ്പോഴാണ്. ഇത്തരമൊരു ചാറ്റ് ഇ..ഡി പുറത്തുവിട്ടത് മനപൂർവം തന്നെയാണ്.

ലൈഫ് മിഷൻ കോഴയാരോപണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകളാണ് പുറത്ത് വന്നത്. സ്വപ്നക്ക് നോർക്കയുടെ സ്ഥാപനത്തിൽ ജോലി നൽകുന്ന കാര്യങ്ങളടക്കം സുഖവിവരങ്ങൾ അന്വേഷിക്കുന്ന വിവരങ്ങളാണ് പുറത്തായത്.ഭക്ഷണം കഴിച്ചോ എന്ന സ്വപ്നയുടെ ചോ​ദ്യത്തിന് കഞ്ഞി കുടിച്ചെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. താൻ സാൻഡ് വിച്ച് കഴിച്ചെന്ന് സ്വപ്നയും പറയുന്നു. നിങ്ങളെ ഇത്ര തകർന്ന അവസ്ഥയിൽ കണ്ടിട്ടില്ലെന്നും തനിക്കത് സഹിക്കാനാകില്ലെന്നും ആശങ്കപ്പെടേണ്ടെന്നും എല്ലാം ശരിയാകുമെന്നും ശിവശങ്കർ സ്വപ്നയോട് പറഞ്ഞു. സുഖമില്ലെന്ന സ്വപ്ന മറുപടി നൽകുമ്പോൾ കുറച്ച് ഉറങ്ങാനും ശിവശങ്കർ ഉപ​ദേശിച്ചു. നോർക്കയുടെ സ്ഥാപനത്തിൽ ജോലി ലഭിച്ചാൽ വിദേശരാജ്യങ്ങളിലേക്ക് യാത്ര നടത്തേണ്ടി വരുമെന്നും ശിവശങ്കർ സൂചന നൽകി.

യുഎഇ കോൺസുലേറ്റിലെ ജോലി നഷ്ടമായതിന് കാരണം എംഎ യൂസഫലിയാണെന്നും സ്വപ്ന ചാറ്റിൽ ആരോപിക്കുന്നു. നോർക്കയിലെ ജോലിയും യൂസഫലി ഇടപെട്ട് മുടക്കുമെന്നും സ്വപ്ന പരാതിപ്പെടുന്നു. എന്നാൽ മുഖ്യമന്ത്രിയോട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് യൂസഫലിയെ ഭയമില്ലെന്നും ശിവശങ്കർ മറുപടി നൽകി. ഇതിനിടെ ചാറ്റിനെ കുറിച്ച് പിണറായിക്ക് ഒന്നുമറിയില്ലെന്ന മുഖ്യമന്ത്രിയുടെ ദൂത് യൂസഫലിക്ക് മുന്നിലെത്തിയെങ്കിലും യൂസഫലി തള്ളി.ഇതാണ് യൂസഫലിയെ നോവിച്ചത്. ശിവശങ്കറിൻ്റെ വാക്കുകൾ വളരെ ഗൗരവമായാണ് യൂസഫലി എടുക്കുന്നത്. കാരണം ശിവശങ്കർ മുഖ്യമന്ത്രിയുടെ വലതുകൈയാണെന്ന് യൂസഫലിക്കറിയാം. മുഖ്യമന്ത്രി എന്നാൽ അക്കാലത്ത് ശിവശങ്കർ ആയിരുന്നു. യൂസഫലി പോലും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നത് ശിവശങ്കറിൻ്റെ മധ്യസ്ഥതതയിലായിരുന്നു. ശിവശങ്കർ പറയുന്നതെല്ലാം പിണറായി കണ്ണടച്ച് വിശ്വസിച്ചിരുന്നു.

 

യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ. നോർക്കയുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ജോലി നൽകാമെന്നാണ് ശിവശങ്കറിന്റെ വാ​ഗ്ദാനം. എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാൻ നിർദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അം​ഗീകരിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കർ ഉറപ്പ് നൽകുന്നു. നിങ്ങളുടെ രാജിയിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഞെട്ടി. നിങ്ങളെ ഹൈദരാബാദിലേക്ക് ട്രാൻസ്ഫർ ചെയ്തതിന് പിന്നിൽ യൂസഫലിയാണെന്നും അദ്ദേഹം പറഞ്ഞു.ഇതാണ് യൂസഫലിക്ക് കിട്ടിയ രണ്ടാമത്തെ പ്രഹരം. സ്വപ്നയുടെ ജോലി കളഞ്ഞതിന് പിന്നിൽ യൂസഫലിയാണെന്ന് പറഞ്ഞത് സി.എം.രവീന്ദ്രനാണ്.

 

ശിവശങ്കറിനൊപ്പമാണ് മുഖ്യമന്ത്രിയുടെ മനസിൽ രവീന്ദ്രൻ്റെ സ്ഥാനം. രവീന്ദ്രനും തനിക്കെതിരെ പറഞ്ഞുവെന്ന് മനസിലാക്കിയാൽ അതിനർത്ഥം മുഖ്യമന്ത്രി പൂർണമായും തനിക്കെതിരായി എന്നതാണെന്ന് യൂസഫലി വിശ്വസിക്കുന്നു.നോർക്കയിലെ നിയമനത്തെയും യൂസഫലി എതിർക്കാൻ സാധ്യതയുണ്ടെന്ന് സ്വപ്ന പറയുന്നു. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ടെന്നും കാര്യങ്ങൾ വിശദീകരിച്ചെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ.മുഖ്യമന്ത്രിയെ കണ്ടെന്നും ജോലി ഉറപ്പുനല്‍കിയെന്നും സ്വപ്ന സുരേഷ് പിന്നീട് പറഞ്ഞു.. മുഖ്യമന്ത്രിക്കും ടീമിനും ചെയ്ത സേവനങ്ങള്‍ക്കുള്ള പ്രതിഫലമായിട്ടായിരുന്നു വാഗ്ദാനം. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു നോര്‍ക്കയിലും സ്പേസ് പാര്‍ക്കിലും ജോലിക്ക് ശ്രമിച്ചത്. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയന്റിലാണ് സ്വപ്നയുടെ പ്രതികരണം.ക്ലിഫ് ഹൗസില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയെ കണ്ട് ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും ൈലഫ് മിഷനിലെ കോഴയെക്കുറിച്ച് അറിയാം. ആരോപണങ്ങള്‍ തെറ്റെങ്കില്‍ മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയെ ഇതിനു വെല്ലുവിളിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു.

 

യൂസഫലിക്ക് കൈയയച്ചുള്ള സഹായമാണ് പിണറായി ഇക്കാലമത്രയും ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദേശീയ പണിമുടക്കിൽ പിണറായി തുറക്കാൻ പറഞ്ഞ ലുലു മാൾ സി പി എം അടപ്പിച്ചു. പിണറായി വിജയനെക്കാൾ വലുത് കോടിയേരി ബാലക്യഷ്ണനാണെന്ന് തെളിയിക്കുകയായിരുന്നു അന്ന് പാർട്ടി. കോൺസുലേറ്റിനെ മറയാക്കി ചിലർ സ്വർണ്ണക്കള്ളകടത്ത് നടത്തിയതിൽ യു എ ഇ എന്ന ഇന്ത്യയുടെ സുഹ്യദ് രാജ്യം വല്ലാതെ മുറിപ്പെട്ടിരുന്നു. ഇന്ത്യയിൽ തങ്ങൾ കാരണം എൻ ഐ എ അന്വേഷണം നടക്കുന്നതിലും യുഎ ഇ വല്ലാത്ത അപമാനമാണ് അനുഭവിച്ചത്. സ്വർണക്കടത്ത് ഉണ്ടായപ്പോൾ തന്നെ ഉന്നത ഉദ്യോഗസ്ഥരായ അറബികളെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ യു എ ഇ നിർദ്ദേശിച്ചിരുന്നു. കേരളത്തിൽ നിന്നാൽ ഉന്നത അധികൃതരെ ചോദ്യം ചെയ്യേണ്ടി വരുമെന്ന കാര്യം ഇന്ത്യ അറിയിച്ചപ്പോഴാണ് ഇന്ത്യാ ഗവൺമെന്റിന്റെ അറിവോടെ ഉന്നതരെ സ്വന്തം രാജ്യത്തിലേക്ക് കടത്തിയത്. എന്നാൽ ഇന്ത്യ യു എ ഇയോടുള്ള മാന്യത കാത്തു സൂക്ഷിച്ചു. കള്ള കടത്തിന്റെ അന്വേഷണം യു എ ഇയിലേക്ക് വ്യാപിപ്പിച്ചതേയില്ല. ഇതിന് പിന്നിൽ യൂസഫലിയുടെ സ്വാധീനമാണുണ്ടായിരുന്നത്.

സ്വപ്ന സുരേഷിനെ പോലൊരു നാലം തരം ജീവനക്കാരിയുടെ കൈയിലെ കളിപ്പാവയായി യു എ ഇ കോൺസുലേറ്റ് മാറിയതിൽ യു എ ക്ക് വലിയ നാണക്കേടുണ്ടാക്കി. ഇക്കാര്യം യു എ ഇ അധിക്യതർ സമ്മതിക്കുന്നുമുണ്ട്. യു എ ഇ കോൺസുലേറ്റ് കേരളത്തിൽ വേണമെന്നത് കേരളത്തിന്റെ ആവശ്യമായിരുന്നു. 33 ലക്ഷത്തിലധികം ഇന്ത്യാക്കാരാണ് യു എ ഇയിൽ ജോലിചെയ്യുന്നത്. ഇതിൽ 75 ശതമാനവും മലയാളികളാണ്. യു എ ഇയും കേരളവും തമ്മിൽ അടുത്ത ബന്ധമാണ് ഉണായിരുന്നത്. കേരളത്തിൽ മാറിമാറി വരുന്ന എല്ലാ ഭരണാധികാരികളും യു എ ഇയുടെ ആതിഥ്യം സ്വീകരിച്ചിരുന്നു. ഇന്ത്യാഗവൺമെന്റിനോളം ബന്ധം യു എ ഇക്ക് കേരളവുമായുണ്ട്. അതിനാണ് പോറലേറ്റിരിക്കുന്നത്.രാജ്യത്തെ മൂന്നാമത്തെ യു എ ഇ കോൺസുലേറ്റാണ് തിരുവനന്തപുരത്ത് ഉള്ളത്. മുംബയിലാണ് ആദ്യത്തെ കോൺസുലേറ്റ് സ്ഥാപിതമായത്.

 

രണ്ടാമത്തേത് ഡൽഹിയിലായിരുന്നു. പ്രവാസി വ്യവസായി എം എ യൂസഫലിയുടെ താൽപര്യ പ്രകാരമാണ് തിരുവനന്തപുരത്ത് കോൺസുലേറ്റ് സ്ഥാപിതമായത്. 2016 ഒക്ടോബർ 19 നായിരുന്നു കേരളത്തിലെ യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തത് .പിണറായി വിജയൻ സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവലായാണ്  കോൺസുലേറ്റ്  വിശേഷിക്കപ്പെട്ടത്.  കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ദക്ഷിണേന്ത്യക്കാര്‍ക്കാകെ പ്രയോജനപ്പെടുമെന്നു ഗവർണർ അന്ന് പറഞ്ഞിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും ഹെല്‍ത്ത് ടൂറിസവും അറേബ്യന്‍ രാജ്യക്കാര്‍ക്ക് പ്രയോജനപ്പെടും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളീയര്‍ക്ക് രണ്ടാം വീടാണ് അറബ് നാടുകളെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യു.എ.ഇ. രൂപീകൃതമായ കാലം മുതല്‍ക്കേ കേരളവുമായി ഗാഢമായ സൗഹൃദബന്ധമാണുള്ളത്. സാംസ്‌കാരികവും സാമ്പത്തികവുമായ നിരന്തര കൈമാറ്റത്തിലൂടെ വളര്‍ന്ന ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം വഴി കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


യു.എ.ഇയിലെ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇന്ത്യന്‍ തൊഴിലാളികളുടെ, പ്രത്യേകിച്ച് മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ ശ്രമങ്ങള്‍ക്ക് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം സഹായകമാകും. കേരളത്തിന്റെ വിവര സാങ്കേതിക രംഗത്തിന്റെയും കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയുടെയും വളര്‍ച്ചയ്ക്ക് ഉതകും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റില്‍നിന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. യു.എ.ഇ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍റൈസി, അസി. അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ദേരി, യു.എ.ഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന, കോണ്‍സുേലറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, ശശി തരൂര്‍ എം.പി., നോര്‍ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി എന്നിവര്‍ സംബന്ധിച്ചു. എന്നാൽ പറഞ്ഞതൊന്നുമല്ല മുഖ്യമന്ത്രി നടപ്പാക്കിയത്. സ്വന്തം വളർച്ചക്ക് അദ്ദേഹം കോൺസുലേറ്റിനെ ഉപയോഗിച്ചെന്നാണ് സ്വപ്ന ആരോപിക്കുന്നത്.

സംസ്ഥാനത്തിന്റെ വികസന ചക്രവാളത്തിൽ കോടി കണക്കിന് രൂപയുടെ സഹായമാണ് യു എ ഇയിൽ നിന്ന് കേരളത്തിന് കിട്ടിയത്. പ്രളയത്തെ തുടർന്ന് തകരാറിലായ കേരളത്തെ സഹായിക്കാനും യു എ ഇ തയ്യാറായിരുന്നു. എന്നാൽ കേന്ദ്രം അറിയാതെ സഹായം സ്വീകരിക്കാനുള്ള കേരളത്തിന്റെ നീക്കം കേന്ദ്ര സർക്കാർ ഇടപ്പെട്ട് അട്ടിമറിച്ചിരുന്നു. എന്നിട്ടും റെഡ് ക്രസന്റ് വഴി സഹായം നൽകാൻ യു എ ഇ ശ്രമിച്ചു. അതിലാണ് അഴിമതിയുടെ മന്ദാരം പൂത്തുലഞ്ഞത്. കോൺസുലേറ്റിൽ അഴിമതി നടക്കുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ വിദേശ സഹായത്തിൽ നിന്നും കൈയിലിട്ട് വാരിയാൽ ആരും അറിയില്ലെന്ന് കേരളം കരുതി. ചുരുക്കത്തിൽ സ്വപ്നയും സർക്കാരും ചേർന്ന് കവർന്നെടുത്തത് മലയാളികളുടെ അഭാവമാണ്. ഇതെല്ലാം കേരളത്തിന് സാധ്യമാക്കിയ യൂസഫലിയെയാണ് പിണറായി വഞ്ചിച്ചത്.യൂസഫലി തെറ്റിയാൽ ഗൾഫിൽ ഉണരുന്ന കേരളത്തിന് തിരിച്ചടി സംഭവിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. നാണംകെട്ടും പണമുണ്ടാക്കാനുള്ള നീക്കങ്ങൾക്കാണ് ഇപ്പോൾ തിരിച്ചടി ഉണ്ടായിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (1 hour ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (1 hour ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (1 hour ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (1 hour ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (2 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (2 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (2 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (2 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (2 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (2 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (2 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (2 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (2 hours ago)

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടി ഷോക്കേറ്റ് നാല് മരണം  (3 hours ago)

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends