സിപിഎമ്മുകാരുടെ കൊണംകൊണ്ട് പദ്ധതി വൈകിയത് 10 കൊല്ലം!മുഖ്യന്‍ സഭയില്‍ തള്ളിയ ന്യൂയോര്‍ക്ക് റോഡിന്റെ സത്യാവസ്ഥ ഇതാണ്,പദ്ധതി വൈകിപ്പിച്ച ടീംസാണിപ്പോള്‍ റോഡിന്റെ കേമം പറയുന്നത്, കിട്ടിയില്ലെങ്കില്‍ ചോദിച്ച് മേടിക്കാന്‍ വന്നോളും

നിയമസഭയില്‍ മുഖ്യന്‍ കഴിഞ്ഞദിവസം ഒരു തള്ള് തള്ളിയില്ലെ, കേരളത്തിലെ റോഡ് ന്യൂയോര്‍ക്കിലേതിനേക്കാള്‍ കേമം. പക്ഷെ മുഖ്യാ ആ പദ്ധതിക്കും തുരങ്കം വെച്ചത് നിങ്ങളുടെ കൂട്ടര്‍ തന്നെയല്ലെ. മുഖ്യന്‍ വലിയ കേമത്തില്‍ ന്യൂയോര്‍ക്കിലെ റോഡിനോട് ഉപമിച്ച തൃശൂര്‍ മണ്ണുത്തി-പാലക്കാട് ദേശീയപാത 10 വര്‍ഷം മുന്‍പേ പൂര്‍ത്തിയാകുമായിരുന്നു. പക്ഷെ പദ്ധതി വൈകി ഫയലില്‍ ഒച്ചുപോലെ ഇഴഞ്ഞത് 10 കൊല്ലം ആണ്. ഇട്ട് വലിച്ച് നീട്ടിയതോടെ ഇന്നിപ്പോള്‍ കേമം പറയുന്ന ഇതേ സിപിഎം തന്നെ. എന്തിനും ഏതിനും ഒടക്കിടുന്ന സിപിഎമ്മുകാരുടെ പിടിപ്പുകേടിന് പദ്ദതി വൈകിയത് 10 കൊല്ലം. ഇതേ റോഡിന്റെ കേമം സഭയില്‍ പറഞ്ഞ മുഖ്യമന്ത്രി....പക്ഷെ സിപിഎം പിടിപ്പുകേടില്‍ വാ തുറന്നില്ല.
പാതയില്‍ മണ്ണുത്തി- വടക്കഞ്ചേരി 29 കിലോമീറ്റര്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2005 ലാണു തീരുമാനിച്ചത്. 2006 ല്‍ ആദ്യ ഗഡുവായി 100 കോടി രൂപ അനുവദിച്ചു. എന്നാല്‍, ടോള്‍ പിരിച്ചുള്ള റോഡ് പദ്ധതികള്‍ക്ക് അന്നു സിപിഎം എതിരായിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. സ്ഥലം ഏറ്റെടുത്തു നല്‍കിയില്ലെങ്കില്‍ ദേശീയപാതാ അതോറിറ്റിയുടെ മറ്റു ഫണ്ടുകളും മുടങ്ങുമെന്നു വ്യക്തമായതോടെ 2009 ലാണ് നയം മാറ്റിയത്. അപ്പോഴേക്കും പാഴായത് 4 കൊല്ലം.
സ്ഥലമെടുപ്പു പിന്നെയും നീണ്ടു. 2011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്നതോടെ അതോറിറ്റി വീണ്ടും കത്തെഴുതി. ഒടുവില്‍ ഭൂമി കൈമാറ്റം പൂര്‍ത്തിയായത് 2013 മേയ് 31ന്. 2009 ല്‍ നിശ്ചയിച്ച എസ്റ്റിമേറ്റ് പുതുക്കണമെന്നു കരാറുകാര്‍ ആവശ്യപ്പെട്ടതോടെ നിര്‍മാണം കൂടുതല്‍ വൈകി.
2008 ല്‍ സ്ഥലമെടുപ്പു പൂര്‍ത്തിയാക്കാമെന്നും 2012 ല്‍ ആറുവരിപ്പാത യാഥാര്‍ഥ്യമാക്കാമെന്നുമായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ 10 വര്‍ഷം വൈകിയാണു പാത പൂര്‍ത്തിയായത്. കുതിരാന്‍ വനപ്രദേശമായതിനാലുള്ള സംസ്ഥാന അനുമതിയും വൈകി; കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത്. ഈ അനുഭവം മുന്നിലുള്ളതിനാല്‍ രണ്ടാം ഘട്ടമായ വടക്കഞ്ചേരി-പാലക്കാട് പാത നിര്‍മിക്കും മുന്‍പു സ്ഥലമെടുപ്പ് അടക്കം എല്ലാ കാര്യങ്ങളിലും ദേശീയപാതാ അതോറിറ്റി സംസ്ഥാനത്തിന്റെ ഉറപ്പു വാങ്ങിയിരുന്നു. ഈ ഭാഗം സമയബന്ധിതമായി പൂര്‍ത്തിയായി. നിര്‍മാണച്ചെലവായ 1100 കോടി രൂപ കരാറുകാര്‍ ടോള്‍ പിരിവിലൂടെ കണ്ടെത്തുന്ന 'ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍' പദ്ധതിയാണിത്. ടോള്‍ പിരിച്ചുള്ള റോഡ് പദ്ധതിയ്‌ക്കെതിരെ അന്ന് വലിയ ഒച്ചപ്പാട് ഉണ്ടാക്കിയവര്‍ ഇന്നിപ്പോള്‍ ടോള്‍ ഭീമന്മാര്‍ക്ക് ഒത്താശ നില്‍ക്കുന്നത്.
പാത ന്യൂയോര്‍ക്കിലെ റോഡിനെക്കാള്‍ നല്ലതാണെന്ന്, തന്നെ കാണാനെത്തിയ യുഎസ് മലയാളി പറഞ്ഞതായാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയില്‍ അറിയിച്ചത്. കേരളത്തില്‍ ആകെ കൊള്ളാവുന്നത് വളരെ കുറച്ച് റോഡുകള്‍ മാത്രമാണ്. അതും കേന്ദ്ര പദ്ധതികളില്‍ ഉള്‍പ്പെട്ടത്. ബാക്കി സംസ്ഥാന സര്‍ക്കാരിന്റേത് വലിയ തോല്‍വിയാണ്. അശാസ്ത്രീയമായ നിര്‍മ്മാണമാണ് പലയിടത്തും നടക്കുന്നത്. കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് കീശയിലാക്കിയതിന്റെ ബാക്കി വെച്ച് തട്ടിക്കൂട്ട് റോഡ് പണി. അതിന്റെ കാണാനും ഉണ്ട്. എന്നാലും തള്ളിമറിക്കലിന് ഒരു കുറവും ഇല്ല. റോഡ് നിര്‍മ്മാണത്തിലെ വിദേശ മാതൃക പഠിക്കാനൊരു പോക്കുണ്ട്. അതും പറഞ്ഞ് വിദേശത്ത് കറങ്ങി നടന്നിട്ട് തിരികെ വരും. എവിടെ വിദേശ മാതൃക എവിടെയെന്ന് ചോദിച്ചാല്‍ ഇപ്പോ ശരിയാക്കിത്തരാം ഡയലോഗും. കേരളത്തിലെ റോഡുകള്‍ കൊലക്കളമാണ്. ഇതിനോടകം എത്ര ജീവനുകള്‍ പൊലിഞ്ഞിരിക്കുന്നു. കേരളത്തിലെ റോഡുകളുടെ കേമം കൊണ്ട് ഹൈക്കോടതിക്ക് നിരന്തരം സര്‍ക്കാരിനെ എടുത്തുടുക്കാനേ നേരമുള്ളു.
https://www.facebook.com/Malayalivartha



























