Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കേന്ദ്രസര്‍ക്കാര്‍ കേന്ദ്രഫണ്ട് നിര്‍മ്മിച്ചതാണ് ദേശീയ പാതയെന്ന് അറിയാത്ത വിദേശ മലയാളിയ്ക്ക് ഒന്ന് ബോധ്യപ്പെടണമെങ്കില്‍ നാട്ടിന്‍പുറത്തെ സംസ്ഥാന സര്‍ക്കാര്‍ റോഡുകളൊന്നു കാണണം. അതുവഴിയൊന്ന് സഞ്ചരിച്ച് നോക്കണം. അപ്പോഴറിയാം സംസ്ഥാന സര്‍ക്കാരിന്റെ റോഡിന്റെ ഗുണം. ദേശീയ പാതയുടെ പിതൃത്വം ഏറ്റെടുത്ത് നിയമസഭയില്‍ അഭിമാന പദ്ധതിയായി അവതരിപ്പിച്ച പിണറായി വിജയന്‍ ഒന്നോര്‍ത്താല്‍ നന്ന് ജനം അങ്ങയുടെ പാര്‍ട്ടിക്കാരെ പോലെ മണ്ടന്‍മാരല്ല. അതുമല്ല നിയമസഭ പ്രസംഗത്തിലൂടെ നരേന്ദ്രമോദിയ്ക്ക് കയ്യടി നേടി കൊടുക്കുകയും ച

02 MARCH 2023 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?

വികസന വിരോധികളില്‍ നിന്ന് വികസന നായകന്‍മാരിലേയ്ക്ക് എത്താന്‍ സിപിഎമ്മിന് അന്‍പത് വര്‍ഷത്തിലേറേ വേണ്ടി വന്നു. എന്ത് വികനത്തേയും കണ്ണുംപൂട്ടി എതിര്‍ക്കുകയും പിന്നീട് കാലങ്ങള്‍ കഴിയുമ്പോള്‍ അതിന്റെ വക്താക്കളായി മാറുകയും ചെയ്യുന്ന എത്രയോ സിപിഎം ചെയ്തികള്‍ കേരളം കണ്ടിരിക്കുന്നു. അനുഭവിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ മുതല്‍ ദേശീയ പാതവരെ എത്രയോ വികസന സ്വപ്‌നങ്ങളെ വര്‍ഷങ്ങളോളം എതിര്‍ക്കുകയും പിന്നീട് ബോധോദയം വന്ന് അത് പാര്‍ട്ടി തന്നെ ഏറ്റെടുക്കുകയും ചെയ്യുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്.


കേന്ദ്രസര്‍ക്കാര്‍ കേന്ദ്രഫണ്ട് നിര്‍മ്മിച്ചതാണ് ദേശീയ പാതയെന്ന് അറിയാത്ത വിദേശ മലയാളിയ്ക്ക് ഒന്ന് ബോധ്യപ്പെടണമെങ്കില്‍ നാട്ടിന്‍പുറത്തെ സംസ്ഥാന സര്‍ക്കാര്‍ റോഡുകളൊന്നു കാണണം. അതുവഴിയൊന്ന് സഞ്ചരിച്ച് നോക്കണം. അപ്പോഴറിയാം സംസ്ഥാന സര്‍ക്കാരിന്റെ റോഡിന്റെ ഗുണം. ദേശീയ പാതയുടെ പിതൃത്വം ഏറ്റെടുത്ത് നിയമസഭയില്‍ അഭിമാന പദ്ധതിയായി അവതരിപ്പിച്ച പിണറായി വിജയന്‍ ഒന്നോര്‍ത്താല്‍ നന്ന് ജനം അങ്ങയുടെ പാര്‍ട്ടിക്കാരെ പോലെ മണ്ടന്‍മാരല്ല. അതുമല്ല നിയമസഭ പ്രസംഗത്തിലൂടെ നരേന്ദ്രമോദിയ്ക്ക് കയ്യടി നേടി കൊടുക്കുകയും ചെയ്തിരിക്കുകയാണ് പിണറായി.

മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിമാനപൂര്‍വം ന്യൂയോര്‍ക്കിലെ റോഡിനോട് ഉപമിച്ച തൃശൂര്‍ മണ്ണുത്തി - പാലക്കാട് ദേശീയപാത 10 വര്‍ഷം മുന്‍പേ പൂര്‍ത്തിയാകുമായിരുന്നു; സിപിഎം മനസ്സു വച്ചിരുന്നെങ്കില്‍ പത്ത് വര്‍ഷം നഷ്ടമാകില്ലായിരുന്നു. പാതയില്‍ മണ്ണുത്തി- വടക്കഞ്ചേരി 29 കിലോമീറ്റര്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2005 ലാണു തീരുമാനിച്ചത്. 2006 ല്‍ ആദ്യ ഗഡുവായി 100 കോടി രൂപ അനുവദിച്ചു.

എന്നാല്‍, ടോള്‍ പിരിച്ചുള്ള റോഡ് പദ്ധതികള്‍ക്ക് അന്നു സിപിഎം എതിരായിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് ടോള്‍ പിരിവിനെതിരെ ശക്തമായ സമരങ്ങളും നടത്തിയിരുന്നു. കേരളത്തില്‍ ടോള്‍ പിരിവിനെതിരെ സമരം നടത്തി കൊണ്ടിരുന്നപ്പോള്‍ ഗുജറാത്ത് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ദേശീയപാത അതോറിറ്റിയോടൊപ്പം ചേര്‍ന്ന് റോഡ് വികസനം നടത്തി കൊണ്ടിരിക്കുന്നു.സ്ഥലം ഏറ്റെടുത്തു നല്‍കിയില്ലെങ്കില്‍ ദേശീയപാതാ അതോറിറ്റിയുടെ മറ്റു ഫണ്ടുകളും മുടങ്ങുമെന്നു വ്യക്തമായതോടെ 2009 ലാണ് നയം മാറ്റിയത്. അപ്പോഴേക്കും പാഴായത് 4 കൊല്ലം !

സ്ഥലമെടുപ്പു പിന്നെയും നീണ്ടു. 2011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്നതോടെ അതോറിറ്റി വീണ്ടും കത്തെഴുതി. ഒടുവില്‍ ഭൂമി കൈമാറ്റം പൂര്‍ത്തിയായത് 2013 മേയ് 31ന്. 2009 ല്‍ നിശ്ചയിച്ച എസ്റ്റിമേറ്റ് പുതുക്കണമെന്നു കരാറുകാര്‍ ആവശ്യപ്പെട്ടതോടെ നിര്‍മാണം കൂടുതല്‍ വൈകി.
2008 ല്‍ സ്ഥലമെടുപ്പു പൂര്‍ത്തിയാക്കാമെന്നും 2012 ല്‍ ആറുവരിപ്പാത യാഥാര്‍ഥ്യമാക്കാമെന്നുമായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ 10 വര്‍ഷം വൈകിയാണു പാത പൂര്‍ത്തിയായത്. കുതിരാന്‍ വനപ്രദേശമായതിനാലുള്ള സംസ്ഥാന അനുമതിയും വൈകി; കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തുമാത്രമാണ്  അതിനുള്ള അനുമതിയും നല്കിയത്..

ഈ അനുഭവം മുന്നിലുള്ളതിനാല്‍ രണ്ടാം ഘട്ടമായ വടക്കഞ്ചേരി- പാലക്കാട് പാത നിര്‍മിക്കും മുന്‍പു സ്ഥലമെടുപ്പ് അടക്കം എല്ലാ കാര്യങ്ങളിലും ദേശീയപാതാ അതോറിറ്റി സംസ്ഥാനത്തിന്റെ ഉറപ്പു വാങ്ങിയിരുന്നു. ഈ ഭാഗം സമയബന്ധിതമായി പൂര്‍ത്തിയായി. നിര്‍മാണച്ചെലവായ 1100 കോടി രൂപ കരാറുകാര്‍ ടോള്‍ പിരിവിലൂടെ കണ്ടെത്തുന്ന 'ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍' പദ്ധതിയാണിത്.

പാത ന്യൂയോര്‍ക്കിലെ റോഡിനെക്കാള്‍ നല്ലതാണെന്ന്, തന്നെ കാണാനെത്തിയ യുഎസ് മലയാളി പറഞ്ഞതായാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയില്‍ അറിയിച്ചത്. ന്യൂയോര്‍ക്കില്‍ കഴിയുന്ന മലയാളികള്‍ അടുത്തയിടെ കേരളം വന്നു കണ്ടപ്പോള്‍ അദ്ഭുതപ്പെട്ടു പോയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎസില്‍ മെഡിസിനില്‍ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോര്‍ക്കിലുള്ള മലയാളി തന്നെ കാണാന്‍ എത്തിയത്.

മെഡിസിനു പഠിക്കുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ വീടു തൃശൂരാണ്. അമ്മയുടെ സഹോദരിയുടെ വീടു പാലക്കാടും. എല്ലാവരും ചേര്‍ന്നു തൃശൂരില്‍നിന്നു പാലക്കാട്ടേക്കു യാത്ര ചെയ്തപ്പോള്‍ ഭയങ്കര ആശ്ചര്യം ! ന്യൂയോര്‍ക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവര്‍ പരസ്പരം പറഞ്ഞു. ടണലിനുള്ളില്‍ കൂടി പോയപ്പോള്‍ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറിയല്ലോ എന്നായിരുന്നു ചിന്ത. മുന്‍പ് അവര്‍ ഇതുവഴി പോയപ്പോള്‍ ഇതായിരുന്നില്ല സ്ഥിതി.

നാടിനുണ്ടായ മാറ്റം ആളുകള്‍ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയുമാണ്. റോഡിന്റെ കാര്യത്തിന്റെ മാത്രമല്ല മറ്റു പല കാര്യങ്ങളിലും കേരളത്തിനു മാറ്റമുണ്ടായെന്ന് അവര്‍ വെളിപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറ്റത്തിന്റെ ഭാഗമായി ഇവിടെ നിന്നാല്‍ മാത്രം പോരാ, കൂടുതല്‍ ഉയരങ്ങളിലേക്കു പോകണം. അതാണു ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോര്‍ക്കിലുള്ള മലയാളിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (1 hour ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (1 hour ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (1 hour ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (1 hour ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (2 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (2 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (2 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (2 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (2 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (2 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (2 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (2 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (2 hours ago)

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടി ഷോക്കേറ്റ് നാല് മരണം  (3 hours ago)

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends