ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍

ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തിരു. ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി
കേരളം വിടരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ച് റായ് പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി പങ്കെടുത്തുവെന്ന് കാണിച്ചാണ് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
അന്വേഷണം പൂര്‍ത്തിയാകും വരെ കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടുപോകരുത്, പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ 11 കര്‍ശന ഉപാധികളോടെയായിരുന്നു എം.എല്‍.എക്ക് കോടതി ജാമ്യം അനുവദിച്ചത്.
കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോയി എന്നു ചൂണ്ടിക്കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണറാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.എം.എല്‍.എയുടെ ഫോണ്‍ വിളി വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
"
https://www.facebook.com/Malayalivartha



























