ഭയം വിട്ടു മാറാതെ... തോട്ടത്തില്‍ നിന്ന് കശുവണ്ടി ശേഖരിച്ചു മടങ്ങവേ മുന്നില്‍ ഒറ്റയാന്‍, പേടിച്ചെങ്കിലും ആനയെ ഇടിക്കാതിരിക്കാനായി ബൈക്ക് മരത്തില്‍ ഇടിപ്പിച്ച് നിര്‍ത്തി, ഒടുവില്‍ സംഭവിച്ചത്

കാസര്‍കോട് നാരംപാടിയിലെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന കശുവണ്ടി ശേഖരിച്ചു കൊണ്ടു വരവേ ഒറ്റയാന്റെ മുന്നില്‍ അകപ്പെട്ട് യുവാവ്. സമയം രാത്രി 9 മണിയോളമാകും. നടുറോഡില്‍ ഒറ്റയാന്‍ നില്‍ക്കുകയായിരുന്നു.
വളവും കയറ്റവുമുള്ള സ്ഥലമായതിനാല്‍ തൊട്ടടുത്ത് എത്തിയപ്പോഴാണ് ആനയെ കണ്ടത്. പേടിച്ചെങ്കിലും ബൈക്ക് പെട്ടെന്ന് ഒരു മരത്തില്‍ ഇടിപ്പിച്ച് നിര്‍ത്തിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി'. ഇക്കാര്യം പറയുമ്പോള്‍ തന്നെ ദേലംപാടി മയ്യള ഗോളിത്തടിയിലെ ഗോപാലന്റെ മുഖത്തെ ഭീതി മാറിയിട്ടില്ല.
ആനയെ ഇടിക്കാതിരിക്കാനായി വെട്ടിച്ച് റോഡരികില്‍ ഉണ്ടായിരുന്ന തേക്ക് മരത്തില്‍ ബൈക്ക് ഇടിപ്പിച്ചു. തുടര്‍ന്ന് കാട്ടിലേക്കു തെറിച്ചുപോയി. മൊബൈല്‍ ഫോണും നഷ്ടപ്പെട്ടുപോയി. അരമണിക്കൂറോളം കാട്ടിനുള്ളില്‍ കുടുങ്ങിക്കിടന്നു.
ആന തൊട്ടടുത്തും. കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരു കാര്‍ അതുവഴി വരുന്നതു കണ്ടു. ആ വെളിച്ചം കണ്ട് റോഡിലേക്കു കയറി കൈ കാട്ടി. കാറിലുണ്ടായിരുന്നവരോടു ഈ വിവരം പറഞ്ഞു. കാറില്‍ കയറി അല്‍പം മുന്നോട്ടു പോയപ്പോള്‍ ആന കുറച്ച് അകലെ റോഡില്‍ തന്നെ നില്‍ക്കുകയായിരുന്നു.
ഒടുവില്‍ അത് തിരിച്ചുപോയി പഞ്ചോടി റോഡിലൂടെ അവര്‍ യുവാവിനെ വീട്ടിലെത്തിക്കുകയായിരുന്നു. മരത്തിലിടിച്ച് തകര്‍ന്നു പോയ ബൈക്ക് ഇന്നലെയാണ് എടുത്തത്. അതേസമയം ആനകള്‍ രാത്രി റോഡിലിറങ്ങുന്നത് പലപ്പോഴും അപകടഭീഷണി ഉയര്‍ത്തുന്നു.
ഏതായാലും ഭാഗ്യം കൊണ്ട് ആനയുടെ മുന്നില്‍ നിന്നു ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഗോപാലനും കുടുംബവും.
"
https://www.facebook.com/Malayalivartha



























