തൃശൂരില്‍ ബൈക്കിന് പിന്നില്‍ ടോറസ് ലോറി ഇടിച്ച് മധ്യവയസ്‌കക്ക് ദാരുണാന്ത്യം....

തൃശൂര്‍ അന്തിക്കാട് ഉണ്ടായ വാഹനാപകടത്തില്‍ മധ്യവയസ്‌കക്ക് ദാരുണാന്ത്യം. ബൈക്കിന് പിന്നില്‍ ടോറസ് ലോറി ഇടിച്ചാണ് സ്ത്രീയ്ക്ക് ദാരുണാന്ത്യമുണ്ടായത്.
കാഞ്ഞാണി ആനക്കാടു സ്വദേശി പള്ളിത്തറ വീട്ടില്‍ ഷീജയാണ് മരിച്ചത്. 55 വയസായിരുന്നു. ഷീജയുടെ ഭര്‍ത്താവ് ശശി നിസാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്.
ബൈക്കിന് പിന്നില്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് നിലത്ത് വീണ ഷീജയുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷീജയുടെ ജീവന്‍ നഷ്ടമായി. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























