കെ ടി യു വി.സിയുടെ ചുമതല വഹിക്കുന്ന പ്രൊഫ.സിസാ തോമസിന് തിരുവനന്തപുരത്ത് നിയമനം നൽകണം; നിർണായക ഉത്തരവുമായി അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

സാങ്കേതിക സർവകലാശാലാ വി.സി പ്രൊഫ.സിസാ തോമസിനെ അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിക്കുകയാണോ? അങ്ങനെ ആരും ചിന്തിച്ച് പോകുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് അരങ്ങേറിയത്. കെ ടി യു വി.സിയുടെ ചുമതല വഹിക്കുന്ന പ്രൊഫ.സിസാ തോമസിന് തിരുവനന്തപുരത്ത് നിയമനം നൽകണമെന്ന് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.
രണ്ടു ദിവസം മുന്നേയായിരുന്നു സിസയെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് സർക്കാർ മാറ്റിയത്. 31ന് സിസ തോമസ് വിരമിക്കുകയാണ്. ഈ സാഹചര്യത്തിൽ അവർ വഹിച്ചിരുന്ന പദവിക്ക് തുല്യമായ സ്ഥാനവും തിരുവനന്തപുരത്ത് തന്നെ നിയമനവും നൽകണമെന്നാണ് ജസ്റ്റിസ് പി.വി. ആശ, പി.കെ. കേശവൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. സിസ ട്രൈബ്യൂണലിനെ സമീപിച്ച് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യമാണ്.
അതായത് തന്നെ മാറ്റി ഡോ.എം.എസ്. രാജശ്രീയെ സീനിയർ ജോയിന്റ് ഡയറക്ടറായി നിയമിച്ചത് സ്റ്റേ ചെയ്യണമെന്ന്. എന്നാൽ ട്രൈബ്യൂണലാകട്ടെ സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തു.തിരുവനന്തപുരത്തിന് പുറത്തേക്കാണ് നിയമിക്കുന്നതെങ്കിൽ രണ്ടു പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. സാങ്കേതിക പ്രശ്നങ്ങളുണ്ടാകും . നിയമനം നൽകിയില്ലെങ്കിൽ ശമ്പളത്തിനടക്കം പ്രശ്നമുണ്ടാകും.ഹർജിയിലെ എതിർ കക്ഷികളായിരുന്നത് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ അഡിഷണൽ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ ഡയറക്ടർ, ഡോ. രാജശ്രീ. എം. എസ് എന്നിവരായിരുന്നു.
https://www.facebook.com/Malayalivartha



























