സ്വപ്നയ്ക്കുവേണ്ടി ശിവശങ്കർ നെട്ടോട്ടം ഓടിയപ്പോൾ പലപ്പോഴും അദ്ദേഹത്തിന് ഇടറി; തുടക്കത്തിൽ പിഴച്ചത് നോർക്കയിൽ; ഒടുവിൽ ജയിലും വിലങ്ങും ഇ ഡിയും; ശിവശങ്കറിന്റെ ആ പദ്ധതികൾ പൊട്ടി പാളീസായത് ഇങ്ങനെ

വെളിപ്പെടുത്തലുകളും വെല്ലുവിളികളുമായി സ്വപ്ന സുരേഷ് വീണ്ടും സർക്കാരിനെതിരെ തിരിഞ്ഞ് കളത്തിൽ നിറഞ്ഞു നിൽക്കുകയാണ്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലും കഴിഞ്ഞ ദിവസം പുറത്തുവന്ന ചാറ്റുകളുടെ അടിസ്ഥാനത്തിലും നമുക്ക് നിർണായകമായ ചില കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതായത് സ്വപ്നയ്ക്കുവേണ്ടി ശിവശങ്കർ നെട്ടോട്ടം ഓടിയപ്പോൾ പലപ്പോഴും അദ്ദേഹത്തിന് ഇടറി പോയി അല്ലെങ്കിൽ പല പദ്ദതികളും പാളിപ്പോയി പോയെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
ഒരർത്ഥത്തിൽ പറഞ്ഞാൽ സ്വപ്നയുടെ ജോലി നിയമനവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ തന്നെ ശിവശങ്കറിന് പാളിച്ചകൾ സംഭവിച്ചു. ആ തുടക്കത്തിൽ തുടങ്ങിയ പാളിച്ചകൾ ഇപ്പോൾ ഇതാ അറസ്റ്റ് അല്ലെങ്കിൽ ജയിൽവാസം എന്നീ തലങ്ങളിൽ വരെ ശിവശങ്കറിനെ കൊണ്ടെത്തിച്ചിരിക്കുകയാണ്. തുടക്കത്തിൽ എങ്ങനെയാണ് ശിവശങ്കറിന് പാളിയത് എന്ന് നോക്കാം ?
സ്പേസ് പാർക്കിൽ അല്ല നോർക്കയിൽ ആയിരുന്നു സ്വപ്ന സുരേഷിനെ ജോലിക്ക് നിയമിക്കാൻ ശിവശങ്കർ പദ്ധതിയിട്ടത്. പക്ഷേ അവിടെ പിഴച്ചു ശിവശങ്കറിന്. നോര്‍ക്കയില്‍ ജോലി തരപ്പെടുത്താന്‍ ശിവശങ്കര്‍ ഇടപെട്ടു എന്ന് വ്യക്തമാകുന്ന ചാറ്റുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.ഇതിനായി നോര്‍ക്കയുടെ സി.ഇ.ഒയുമായി ഉള്‍പ്പെടെ ദീര്‍ഘമായ ചര്‍ച്ച നടത്തിയെന്ന് ചാറ്റുകളില്‍ ശിവശങ്കര്‍ അവകാശപ്പെടുന്നുണ്ട്. നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലെ ജോലിക്ക് സ്വപ്‌നയായിരിക്കും ഉചിതമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ യുവ എം.ബി.എ. ബിരുദധാരിയെ ആവശ്യമുണ്ടെന്ന് നോര്‍ക്ക അറിയിച്ചപ്പോള്‍ താന്‍ സ്വപ്‌നയുടെ പേര് നിര്‍ദ്ദേശിച്ചുവെന്ന് ശിവശങ്കര്‍ വ്യക്തമാക്കുന്നതായി ചാറ്റിലുണ്ട്.
മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചുവെന്നും ചാറ്റില്‍ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം നിര്‍ദ്ദേശിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇതിന്റെ പശ്ചാത്തലമറിയാമെന്നും ചാറ്റില്‍ പറയുന്നു. സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിരുന്നുവെന്ന് സി.എം. രവീന്ദ്രനോട് താന്‍ പറഞ്ഞുവെന്നും ചാറ്റില്‍ ശിവശങ്കര്‍ അവകാശപ്പെടുന്നു.പക്ഷേ എല്ലാം അനുകൂലമായിട്ടും സകലതും താറുമാറായി.
ആ നിയമനം നടക്കാതെ പോയി. നോർക്കയിൽ നിയമിക്കാൻ പറ്റാത്തതിനാൽ സ്പേസ് പാർക്കിൽ നിയമനം കിട്ടി. എന്തുകൊണ്ട് നോർക്കയിൽ സ്വപ്നയ്ക്ക് ഒരു അവസരം കിട്ടിയില്ല.അതിന് കാരണം എം എ യൂസഫലി ആണ്. എം എ യൂസഫലിയുടെ എതിർപ്പ് കാരണമാണ് നോർക്കയിൽ സ്വപ്നയ്ക്ക് ജോലി കിട്ടാതിരുന്ന. ത് ഇതേത്തുടർന്നാണ് സ്പേസ് പാർക്കിൽ തന്നെ നിയമിക്കാൻ തീരുമാനിച്ചത്.സ്വപ്നയും നോർക്കയിൽ നിയമിക്കണം എന്നൊരാവശ്യം വന്നപ്പോൾ സംഭവിച്ചത് ഇതാണ്....
അതായത് സ്വപ്നയെ നോർക്കയിൽ നിയമിക്കാൻ ശ്രമിച്ച ശിവശങ്കറിന് പാളിപ്പോവുകയും സ്വപ്നയുടെ കാര്യത്തിൽ തുടക്കത്തിൽ ഒരു പാളിച്ച സംഭവിക്കുകയും അത് ഇപ്പോൾ ദേ ഇപ്പോഴത്തെ ഒരു അവസ്ഥ വരെ എത്തിനിൽക്കുകയും ചെയ്യുകയാണ്. തുടക്കത്തിൽ പിഴച്ച ശിവശങ്കർ അവസാനത്തിലും പിഴച്ച് ഇപ്പോൾ ജയിൽവാസം വരെ നേരിട്ടിരിക്കുകയാണ്. സ്വപ്ന സുരേഷിന് വേണ്ടിയിട്ടാണ് എല്ലാ കുരിശും ചുമക്കേണ്ടി വന്നത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യം തന്നെയാണ്. എന്തായാലും കാര്യങ്ങളുടെ കിടപ്പ് വശം ഇങ്ങനെയാണ്. കഴിഞ്ഞദിവസം പുറത്തുവന്ന ചാറ്റുകളിൽ നിർണായകമായ മറ്റു പല വിവരങ്ങളും ഉണ്ടായിരുന്നു.സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട പരാമര്‍ശവും ചാറ്റിലുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് സ്വപ്‌ന രാജിവെച്ചതറിഞ്ഞ് സി.എം. രവീന്ദ്രന്‍ ഞെട്ടി എന്ന് ശിവശങ്കര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























