Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ബംഗാള്‍ വഴി ത്രിപുര മഹാപാപികള്‍.. കേരളത്തിലൊതുക്കി. ഇവിടെയാണിനി കളികള്‍...

02 MARCH 2023 03:49 PM IST
മലയാളി വാര്‍ത്ത

സിപിഎമ്മിന്റെ കോട്ടയായിരുന്നു അഞ്ചു കൊല്ലം മുമ്പ് വരെ ത്രിപുരയെന്ന ഗോത്ര സംസ്ഥാനം. ബിജെപി തേരോട്ടത്തിലും നയങ്ങളില്‍ മാറ്റം വരുത്താത്തതിനാലും കഴിഞ്ഞ തവണ തകര്‍ന്നു. പതിനാറ് സീറ്റുകളുമായി പ്രതിപക്ഷത്തായി. ഇത്തവണ വീറോടെ അവര്‍ പൊരുതി. കൂടെ കോണ്‍ഗ്രസിനേയും കൂട്ടി. കോണ്‍ഗ്രസുമായുള്ള പ്രചരണമായതു കൊണ്ട് തന്നെ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചരണത്തിന് എത്തിയില്ല. അപ്പോഴും ത്രിപുരയില്‍ അധികാരം പിടിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ഉറച്ച് വിശ്വസിച്ചു. പക്ഷേ സംഭവിച്ചത് മറിച്ചാണ്. കോണ്‍ഗ്രസിനെ ചേര്‍ത്ത് നിര്‍ത്തി മത്സരിച്ചിട്ടും സീറ്റുകള്‍ കുറയുകയാണ് ത്രിപുരയില്‍ സിപിഎമ്മിന്. 16ല്‍ നിന്നും 11 സീറ്റിലേക്ക് അതു ചുരുങ്ങുന്നു. ഒന്നും ഇല്ലായ്മയില്‍ നിന്നും കോണ്‍ഗ്രസിന് മൂന്ന് സീറ്റും ഈ കൂട്ടായ്മ നല്‍കുന്നുവെന്നതാണ് വസ്തുത.

ത്രിപുരയില്‍ ബിജെപിയെ വീഴ്ത്താന്‍ കോണ്‍ഗ്രസിന് കൈകൊടുത്ത സിപിഎമ്മിന് തിരിച്ചടി എന്നതാണ് അന്തിമ വിലയിരുത്തല്‍. സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസ് സീറ്റുകള്‍ നേടിയപ്പോഴും സിപിഎം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന സഖ്യത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി. 43 സീറ്റില്‍ സിപിഎം മത്സരിച്ചെങ്കിലും സിപിഎമ്മിന് 11 സീറ്റ് മാത്രമാണ് കിട്ടിയത്. ഇത്തവണ സഖ്യധാരണ അനുസരിച്ച് 13 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അതില്‍ പല സ്ഥലത്തും ശക്തമായ പോരാട്ടം കോണ്‍ഗ്രസ് നടത്തി. ഒടുവില്‍ ജയം മൂന്ന് സീറ്റിലേക്ക് ഒതുങ്ങി. 2018 ല്‍ ഫലം വന്നപ്പോള്‍ ഒരു സീറ്റും ജയിക്കാതെ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായിരുന്നു. മതേതര സഖ്യം ഫലത്തില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തപ്പോള്‍ സിപിഎമ്മിന്റെ അംഗബലം കുറഞ്ഞു. ഫലത്തില്‍ പഴയ ശത്രുക്കളുടെ കൂടിചേരല്‍ എല്ലാ അര്‍ത്ഥത്തിലും പരാജയമായി.

സെക്കുലര്‍ ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന പേരില്‍ മത്സരിച്ച സഖ്യത്തില്‍ സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്പി. പാര്‍ട്ടികള്‍ ഓരോ സീറ്റിലും മത്സരിച്ചിരുന്നു. രാംനഗറില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പുരുഷോത്തം റോയ് ബര്‍മനെ തിപ്ര മോത്തയും ഇടത് കോണ്‍ഗ്രസ് സഖ്യവും പിന്തുണച്ചിരുന്നു. അവിടെ ജയിച്ചതും ബിജെപിയാണ്. കഴിഞ്ഞ തവണ ഭരണകക്ഷിയായിരുന്ന സിപിഎം  സഖ്യമില്ലാതെ 57 സീറ്റില്‍ മത്സരിച്ചപ്പോള്‍  ഒറ്റയ്ക്ക് 16 സീറ്റില്‍ ജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ സഖ്യ ബലത്തില്‍ പതിനൊന്നിലേക്ക് ചുരുങ്ങുന്നു. ഇത് ദേശീയ തലത്തില്‍ സിപിഎമ്മിന് ക്ഷീണമാണ്. ഇതിനൊപ്പം കേരള ഘടകത്തിന്റെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ കോണ്‍ഗ്രസിന് പിറകെ പോയത് വെറുതെയായെന്ന ഉള്‍പാര്‍ട്ടി വിമര്‍ശനത്തിനും കാരണമാകും.

കോണ്‍ഗ്രസുമായി സഖ്യമല്ലെന്നും സീറ്റു ധാരണ മാത്രമാണെന്നുമായിരുന്നു മണിക് സര്‍ക്കാര്‍ അടക്കമുള്ള ഇടത് നേതാക്കളുടെ വിശദീകരണം. സ്വന്തം താത്പര്യപ്രകാരം പുതിയമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ മാറിനില്‍ക്കുകയാണെന്ന് ഔദ്യോഗികമായി വിശദീകരിച്ചിരുന്നെങ്കിലും കോണ്‍ഗ്രസുമായുള്ള സഖ്യമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് 20 വര്‍ഷത്തോളം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാരിനെ പിന്തിരിപ്പിച്ചതെന്ന് അഭ്യൂഹമുണ്ടായിരുന്നു. കേരളത്തിന്റെ നിലപാടും ഇതിന് എതിരായിരുന്നു. പക്ഷേ പ്രാദേശികമായി തീരുമാനം വന്നത് ദേശീയ നേതൃത്വം അംഗീകരിച്ചു. ബംഗാളില്‍ സിപിഎമ്മിന്റെ കരുത്ത് ഏറെ ചോര്‍ന്നു പോയിരിക്കുന്നു. അതുകൊണ്ട് തന്നെ ത്രിപുരയിലെ തോല്‍വി സിപിഎമ്മിന് വലിയ ആഘാതമാണ്. കേരളത്തില്‍ മാത്രമുള്ള പാര്‍ട്ടിയെന്ന പേരിലേക്ക് സിപിഎം ചുരുങ്ങും.

ത്രിപുരയിലെ സഖ്യത്തില്‍ സിപിഎമ്മിന് വ്യക്തമായ മുന്‍തൂക്കം ഉണ്ടായിരുന്നു. 60 സീറ്റില്‍ തുല്യ പരിഗണന ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് 27 സീറ്റിലേക്കായിരുന്നു കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചത്. എന്നാല്‍, ഇടത് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 13 സീറ്റുകളായിരുന്നു കോണ്‍ഗ്രസിനായി മാറ്റിവെച്ചത്. ഇതില്‍ തൃപ്തരാവാതിരുന്ന കോണ്‍ഗ്രസ് 17 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ പരസ്പരം പ്രഖ്യാപിച്ച നാല് സ്ഥാനാര്‍ത്ഥികളെ അവസാനനിമിഷം പിന്‍വലിച്ച് കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. അങ്ങനെ സഖ്യം യാഥാര്‍ത്ഥ്യമായി. പ്‌ക്ഷേ ഈ ഒത്തു ചേരല്‍ ജനം അംഗീകരിച്ചില്ല.

കഴിഞ്ഞ തവണ 59 ഇടത്ത് മത്സരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് വഴി ബിജെപിയിലെത്തിയ സുദീപ് റോയ് ബര്‍മന്‍, തിരിച്ചുവന്ന് അഗര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ് കോണ്‍ഗ്രസിന് സംസ്ഥാന നിയമസഭയില്‍ ഒരംഗമുണ്ടായത്. ഇത്തവണയും അഗര്‍ത്തലയില്‍ ബര്‍മന്‍ വിജയം ഉറപ്പിച്ചു. അതായത് നിലവിലെ നിയമസഭയില്‍ ഒരംഗമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇനി മൂന്ന് അംഗങ്ങളുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (53 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (59 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends