ഹൈക്കോടതിയിൽ പോകാനുള്ള സാധ്യത കൂടുതൽ; ഹൈക്കോടതിയിൽ പോയാൽ ഹാജരാക്കാനുള്ള നോട്ടീസ് കൊടുക്കും; സി എം രവീന്ദ്രൻ ഏഴാം തീയതി ഹാജരാകില്ല; മണിലാൻറിങ് ആക്ട് അനുസരിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്; തുറന്നടിച്ച് റിട്ടയേർഡ് എസ്പി ജോർജ് ജോസഫ്

ചോദ്യം ചെയ്യലിന് ഹാജരാകാൻ സി എം രവീന്ദ്രന് രണ്ടാമതും നോട്ടീസ് അയച്ചിരുന്നു. എന്നാൽ അദ്ദേഹം ചോദ്യം ചെയ്യലിന് എത്താൻ സാധ്യതയില്ല എന്ന് പറയുകയാണ് റിട്ടയേർഡ് എസ്പി ജോർജ് ജോസഫ്. നിർണായകമായ കാര്യങ്ങൾ തന്നെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്: അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: ഏഴാം തീയതി സി എം രവീന്ദ്രൻ ഹാജരാകുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.രവീന്ദ്രനെ ഹാജരാകാൻ പറഞ്ഞിരിക്കുന്നത് ആറ്റുകാൽ പൊങ്കാല ദിവസമാണ് അത് അവധി ദിവസമാണ് മാത്രമല്ല അത് ചൊവ്വാഴ്ച കൂടിയാണ്.
ഹാജരാകാതിരിക്കാൻ പ്രധാനമായും ചൂണ്ടിക്കാണിച്ചത് അന്ന് ലെജിസ്‌ലേറ്റീവ് അസ്സംബ്ലിയാണ്. മുഖ്യമന്ത്രിക്കൊപ്പം നിൽക്കണം മുഖ്യമന്ത്രി എന്തെങ്കിലും സംശയമുണ്ടെങ്കിൽ സി എം രവീന്ദ്രനോടാണ് ചോദിക്കുന്നത്. ഓഫീസ് കാര്യങ്ങളുണ്ട് ഇതൊക്കെ പറഞ്ഞിട്ടാണ് ഹാജരാകാതിരിക്കുന്നത്. നേരത്തെ നോട്ടീസ് നൽകിയിട്ടും ഇതുവരെയും അദ്ദേഹം ഹാജരാകാൻ തയ്യാറായിട്ടില്ല. അതിനു പിന്നാലെയാണ് മറ്റൊരു നോട്ടീസ് കൂടി കൊടുത്തിരിക്കുന്നത്ഏഴാം തീയതി ഹാജർ ആയില്ലെങ്കിൽ ഹൈക്കോടതിയിൽ പോകാനുള്ള സാധ്യതയുണ്ട് ഹൈക്കോടതി പോയാൽ ഹാജരാക്കാനുള്ള നോട്ടീസ് കൊടുക്കും അതുകൊണ്ട് അത്തരത്തിലുള്ള ഒരു നീക്കം നടത്താൻ സാധ്യതയില്ല.
എന്തായാലും ഏഴാം തീയതി ഹാജരാകാൻ ഇ ഡി കർശനമായി പറഞ്ഞിരിക്കുകയാണ്.അദ്ദേഹം ഇരുപത്തി ഏഴാം തീയതി ഹാജരാകില്ല എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ മറ്റൊരു ദിവസം ഹാജരാകാം എന്നൊന്നും പറഞ്ഞിട്ടില്ല.. മണിലാൻറിങ് ആക്ട് അനുസരിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ ഇത്തരത്തിലുള്ള ഒരു അന്വേഷണം നടത്തി കൊണ്ടിരിക്കുന്നത്. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം . ലൈഫ് മിഷൻ കോഴ അഞ്ചു കോടിയോളം രൂപ കിട്ടിയിട്ടുണ്ട്. ഇതിൽ ഒന്നരക്കോടിയോളം രൂപയാണ് ശിവശങ്കറിന് കൈക്കൂലിയായി കിട്ടിയിട്ടുള്ളത്. ബാക്കി എവിടെ ആണ് പോയിരിക്കുന്നത് എന്ന് ഇ ഡിക്ക് അറിയേണ്ടതായിട്ടുണ്ട്. സി എം രവീന്ദ്രന് രൂപ കിട്ടിയിട്ടുണ്ടോ എന്നും പ്രധാനമായും അന്വേഷിക്കുന്നുണ്ട്. ഇതിനൊക്കെയാണ് സി എം രവീന്ദ്രൻ ഉത്തരം പറയേണ്ടത് . ഏഴാം തീയതി രവീന്ദ്രൻ ഹാജരാകാൻ സാധ്യതയില്ല എന്ന് പറയുകയാണ് ജോർജ് ജോസഫ്. കാരണം കേരളത്തിലെ ഗവൺമെന്റ് വളരെ ശക്തിയുള്ള ഒരു ഗവൺമെന്റ് ആണ്.
വളരെ എളുപ്പത്തിൽ സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനാകുമോ എന്ന് സംശയമുണ്ട് എന്നാണ് അദ്ദേഹം സംശയിക്കുന്നത് . സ്വർണ്ണ കടത്ത് കേസ് സർക്കാരിനെതിരെ തിരിക്കാൻ ശ്രമം നടത്തുന്നുണ്ട് എന്നൊരു ആരോപണം ഇതിനോടകം ഉയർത്തി കഴിഞ്ഞുവെന്നും റിട്ടയേർഡ് എസ്പി ജോർജ് ജോസഫ് വ്യക്തമാക്കി. എന്തായാലും സി എം രവീന്ദ്രനെ ഹാജരാകാൻ നോടീസ് അയച്ചിരിക്കുകയാണ് ഇ ഡി. രാവിലെ 10ന് കൊച്ചി ഓഫീസിൽ ഹാജരാകാ നിർദ്ദേശം കൊടുത്തിരിക്കുന്നത്. മൂന്ന് തവണ അദ്ദേഹത്തിന് നോട്ടീസ് അയയ്ക്കും. എന്നിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് എന്ന ഒരു തലത്തിലേക്ക് നീങ്ങാനാണ് ഇഡിയുടെ നീക്കം.
2020 ഡിസംബറിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രവീന്ദ്രന് ഇ.ഡി. നോട്ടീസ് നൽകിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് ഹാജരായിരുന്നില്ല. കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങളാൽ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്ന്, നാലാമതും നോട്ടീസ് ലഭിച്ചപ്പോഴാണു ഹാജരായത്. കോവിഡ് ഭേദമായശേഷവും ആശുപത്രിയിൽ തുടർന്ന രവീന്ദ്രനോടു ചോദ്യം ചെയ്യലുമായി സഹകരിക്കാൻ സിപിഎം. സംസ്ഥാനനേതൃത്വം നിർദ്ദേശിക്കുകയായിരുന്നു. ഇന്നു ഹാജരായില്ലെങ്കിൽ ഇഡി തുടർന്നും നോട്ടിസ് നൽകും. മൂന്നു തവണ നോട്ടിസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡി നീങ്ങിയേക്കും. ചോദ്യം ചെയ്യാൻ ഹാജരായാലും അന്വേഷണവുമായി രവീന്ദ്രൻ സഹകരിക്കുമോ എന്നത് വലിയ ചോദ്യമാണ്.
ഫ്ലാറ്റ് നിർമിക്കാൻ യുഎഇയിലെ റെഡ് ക്രെസന്റ് സംഘടന കരാറുകാരായ യൂണിടാക്കിനു നൽകിയ 19 കോടി രൂപയിൽ 4.50 കോടി കോഴയായി നൽകിയെന്നാണ് ഇഡി കേസ്. കോഴ നൽകിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരുമായുള്ള ബന്ധം, ഇടപാടുകൾ തുടങ്ങിയവ അറിയാനാണു രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വപ്നയുമായി ബന്ധമില്ലെന്ന നിലപാടാണു രവീന്ദ്രൻ സ്വീകരിച്ചിരുന്നത്.
https://www.facebook.com/Malayalivartha



























